ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണന.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശിനു ജയിലിൽ VIP പരിഗണന ലഭിക്കുന്നുവെന്ന് ആരോപണം

  യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസലെ മുഖ്യപ്രതി ആകാശ് ജയിലില്‍ കഴിയുന്നത് വഐപി പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. സിപിഎം സൈബര്‍ പേരാളി കൂടിയായ ഈ 24 കാരന്‍ രണ്ട് രാഷ്ട്രീയ വധക്കേസുകളില്‍ പ്രതി കൂടിയതാണ്. ജയിലില്‍ സര്‍വ്വവിധ സൗകര്യങ്ങളോടും കൂടി കഴിയുന്ന ആകാശിനെ കാണാന്‍ പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണെന്നാണ് റിപ്പോര്‍ട്ട്.ജയില്‍ നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് മിക്ക സന്ദര്‍ശനങ്ങള്‍ എന്ന ആരോപണം ശക്തമാണ്. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തുന്നവരെ ഏത് വിധേനയും പാര്‍ട്ടി സംരക്ഷിക്കുമെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ആകാശ് എന്ന ആരോപണം ഇതിനകം തന്നെ സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

  24വയസിനിടയില്‍ രണ്ട് കൊലപാതകം

  24വയസിനിടയില്‍ രണ്ട് കൊലപാതകം

  എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആകാശ് എസ്എഫ്ഐയിലേക്ക് വരുന്നത്. പിന്നീട് 11 രാഷ്ട്രീയ സംഘട്ടനങ്ങള്‍ കാപ്പ ചുമത്തപ്പെട്ട കുറ്റവാളി എന്നിങ്ങനെ സിപിഎമ്മിന്‍റെ ചാവേര്‍ ഗ്രൂപ്പിലെ പ്രധാനപ്പെട്ട ആളായായി ആകാശ് വളര്‍ന്നു. ആകാശ് ഉള്‍പ്പെടുന്ന എല്ലാ കേസുകളിലും പാര്‍ട്ടി ഇടപടെുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

  ബന്ധമില്ല

  ബന്ധമില്ല

  കേസില്‍ ആദ്യം ആകാശിനെ പിടികൂടിയപ്പോള്‍ ആകാശ് സിപിഎം പ്രവര്‍ത്തകനല്ലെന്നായിരുന്നു സിപിഎം പ്രതികരിച്ചത്. എന്നാല്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇത് നിഷേധിച്ചു. ആകാശ് പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

  അകമഴിഞ്ഞ സഹായം

  അകമഴിഞ്ഞ സഹായം

  പാര്‍ട്ടിക്ക് വേണ്ടിയാണ് ആക്രമണങ്ങള്‍ ചെയ്തതെങ്കില്‍ അവരെ ഏതറ്റവരേയും സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കാറുള്ളത്. പ്രതികളുടെ വേണ്ടപ്പെട്ടവര്‍ക്ക് ജോലി, മാസം നിശ്ചിത തുക ശമ്പളം ഇങ്ങനെ അകമഴിഞ്ഞ് സഹായവും ചെയ്യും. ഇവര്‍ക്ക് വേണ്ടി ജയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പരോള്‍ പോലും പാര്‍ട്ടി തരപ്പെടുത്തും.

  കൂടുതല്‍ സിപിഎമ്മുകാര്‍

  കൂടുതല്‍ സിപിഎമ്മുകാര്‍

  കണ്ണൂര്‍ ജയിലിലെ രാഷ്ട്രീയതടവുകാരില്‍ പകുതിയില്‍ അധികവും സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് ഇവിടെ പാര്‍ട്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കും എന്നുള്ളത് കൊണ്ട് തന്നെ സ്വന്തം വീടിനെക്കാളും വിശാലമായാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ഭയന്ന് ജയിലധികൃതര്‍ പലപ്പോഴും ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

  അക്രമം തുടരാന്‍

  അക്രമം തുടരാന്‍

  അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടികള്‍ പരസ്പരം ചാര്‍ത്തികൊടുക്കുമ്പോഴും പാര്‍ട്ടി നേതൃത്വങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കുന്ന അകമഴിഞ്ഞ സഹയാം തന്നെയാണ് അക്രമം തുടരാന്‍ ഇക്കൂട്ടെ പ്രേരിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

  കണ്ണില്‍ പൊടിയിടാന്‍

  കണ്ണില്‍ പൊടിയിടാന്‍

  കൊലപാതക കേസുകളില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്നാണ് സിപിഎം വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടാല്‍ അവരെ രക്ഷിച്ചെടുക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കുണ്ട്. പ്രസ്താവന പാലിക്കാതിരുന്നാല്‍ പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടിലാകുമെന്ന കാരണത്താല്‍ അധികൃതരേയും പോലീസിനേയും സ്വാധീച്ച് പ്രതികള്‍ക്കായി എന്തും ചെയ്ത് കൊടുക്കാനും പാര്‍ട്ടി മടിക്കാറില്ല.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  vip Consideration for akas thillangeri in jail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്