Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ ദിലീപ് വിഐപി..!! സ്വന്തം വേലക്കാരന്‍..തുണി അലക്കേണ്ട..പാത്രം കഴുകേണ്ട..പ്രത്യേക മെനുവും..!

കൊച്ചി: മലയാള സിനിമയിലെ കൊച്ചി രാജാവായി വാണ ദിലീപ് ക്രൂരമായ കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് ആലുവ സബ് ജയിലിലെ അഴിയെണ്ണുന്നത്. ദിലീപ് ജയിലില്‍ കിടന്ന് കഷ്ടപ്പെടുകയാണല്ലോ എന്ന് കരുതുന്നവര്‍ക്ക് തെറ്റി. മറ്റ് തടവുകാരില്‍ നിന്നും വ്യത്യസ്തമായി ദിലീപിന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നത് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപിന്റെ ജയിലിലെ സുഖജീവിതം ഇങ്ങനെയാണ്.

ശശികലയും ദിലീപും

ശശികലയും ദിലീപും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പെട്ട് അഴിയെണ്ണുന്ന അണ്ണാഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലില്‍ ആഢംബര ജീവിതമാണ് എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ ചിന്നമ്മയ്ക്ക് പ്രത്യേക അടുക്കള വരെ ഉണ്ട്. അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും ദിലീപിന്റെ കാര്യവും സുഖകരമാണ്.

സഹായിക്കാൻ തടവ്പുള്ളി

സഹായിക്കാൻ തടവ്പുള്ളി

ദിലീപിന് വേണ്ടി ഒരു സഹായിയെ റെഡിയാക്കിയിട്ടുണ്ട് ജയില്‍ അധികൃതര്‍. തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണ് നടന്റെ ജയിലിലെ വേലക്കാരന്‍. ദിലീപിന്റെ പണികളെല്ലാം ഈ തടവ് പുള്ളി ചെയ്ത് കൊള്ളും

തുണി അലക്കണ്ട..പാത്രം കഴുകണ്ട

തുണി അലക്കണ്ട..പാത്രം കഴുകണ്ട

ദിലീപിന്റെ തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചി മുറി വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള പണികളെല്ലാം ഈ സഹായി ആണത്രേ ചെയ്യുന്നത്. സാധാരണ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറുള്ളത്.

പ്രത്യേക മെനു

പ്രത്യേക മെനു

ഇത് മാത്രമല്ല ദിലീപിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ടത്രേ. സാധാരണ തടവുകാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമല്ല, മറിച്ച് ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്.

ജീവനക്കാർക്കുള്ള ഭക്ഷണം

ജീവനക്കാർക്കുള്ള ഭക്ഷണം

തടവുകാര്‍ കിടക്കുന്ന സെല്ലിന് മുന്നിലെ വരാന്തയില്‍ ഭക്ഷണം എത്തിച്ച് എല്ലാവര്‍ക്കുമായി വിളമ്പാറാണ് പതിവ്. എന്നാല്‍ തടുകാരെല്ലാം ഭക്ഷണം കഴിച്ച് തിരികെ സെല്ലില്‍ കയറിയ ശേഷമാണ് ദിലീപിന്റെ ഭക്ഷണസമയം.

പ്രത്യേക കുളിയും

പ്രത്യേക കുളിയും

ദിലീപിന് കഴിഞ്ഞ രണ്ട് ദിവസമായി ജയിലിലെ അടുക്കളയിലെത്തി ഭക്ഷണം കഴിക്കുന്നതിനാണ് ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം മാത്രമല്ല കുളിക്കുന്നതിനും ദിലീപിന് പ്രത്യേക സൗകര്യമുണ്ട്.

ഒറ്റയ്ക്ക് കുളി ആവാം

ഒറ്റയ്ക്ക് കുളി ആവാം

ജയിലിലെ രീതി അനുസരിച്ച് തടവുകാരെല്ലാം ഒരു പൊതുകുളിസ്ഥലത്ത് ഒരുമിച്ചാണ് കുളിക്കുക. എന്നാല്‍ എല്ലാവരും കുളിച്ചതിന് ശേഷം ദിലീപിന് ഒറ്റയ്ക്ക് കുളിക്കുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+