• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദിലീപേട്ടാ..എനിക്കിപ്പോൾ വേണ്ടത് പണം';അന്നത്തെ പൾസർ സുനിയുടെ കത്ത്, തുറന്ന് പറച്ചിലുമായി വിപിൻ ലാൽ

  • By Aami Madhu

തിരുവനന്തപുരം; നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ തന്നെ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ സെക്രട്ടറിയായ പ്രദീപ് കുമാർ വിപിനെ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ കേസിൽ പൾസർ സുനിയ്ക്ക് കത്തെഴുതി കൊടുത്ത സംഭവത്തെ കുറിച്ചും എംഎൽഎയുടെ ഭീഷണിയെകുറിച്ചും പ്രതികരിക്കുകയാണ് വിപിൻ ലാൽ. ഏഷ്യാ വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ.

ലോ കോളേജിൽ പഠിക്കുമ്പോൾ

ലോ കോളേജിൽ പഠിക്കുമ്പോൾ

തിരുവനന്തപുരം ലോ കോളേജിൽ എൽഎൽബിക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് താൻ ജയിലിലായതെന്ന് വിപിൻ ലാൽ പറയുന്നു.ജയിലിലെ വെൽഫെയർ ഓഫീസർ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആക്കി. തുടർന്ന് തടവുകാർക്ക് ഹർജി എഴുതിക്കൊടുക്കുക, അപേക്ഷകൾ പൂരിപ്പിച്ച് നൽകുക തുടങ്ങിയ ജോലി തന്റെ ആയെന്നും വിപിൻ പറഞ്ഞു.

കത്ത് എഴുതിയിരുന്നു

കത്ത് എഴുതിയിരുന്നു

പൾസർ സുനി സ്വന്തമായി ഒരു കത്ത് എഴുതിയിരുന്നു. എന്നാൽ അതിലെ അക്ഷരങ്ങൾ വ്യക്തമായിരുന്നില്ല. ഇതോടെയാണ് തന്നോട് കത്ത് എഴുതി നൽകാൻ പൾസർ സുനി ആവശ്യപ്പെട്ടത്. ജയിലിൽ സഹതടവുകാർ പറയുന്നത് കേൾക്കാതിരുന്നാൽ പിന്നീട് നമ്മൾ അവരുടെ ശത്രുവാകും.

താൻ കത്തെഴുതിയത്

താൻ കത്തെഴുതിയത്

തുടർന്നാണ് അവിടെയുള്ള അസിസ്റ്റന്റ് സൂപ്രണ്ടിന്റെ അനുമതിയോടെ താൻ കത്തെഴുതി നൽകാൻ തയ്യാറായത്. സുനി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താൻ കത്തിൽ എഴുതിയിരിക്കുന്നതെന്ന് വിപിൻ ലാൽ അഭിമുഖത്തിൽ പറഞ്ഞു. കത്ത് പൾസ്‍ സുനിയുടെ സുഹൃത്തായ വിഷ്മുവിന് ലഭിച്ചു. അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം അയാൾ കാര്യങ്ങൾ ചെയ്തു.

ജാമ്യത്തിലിറക്കാനുളള ശ്രമങ്ങളും

ജാമ്യത്തിലിറക്കാനുളള ശ്രമങ്ങളും

സെൻട്രൽ ജയിലിൽ ഉള്ളപ്പോൾ തന്നെ ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമങ്ങളും അവർ നടത്തിയിരുന്നുവെന്നും വിപിൻ ലാൽപറഞ്ഞു. വീട് വെയ്ക്കാൻ സഹായിക്കാമെന്നും പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തിക പിന്തുണ നൽകാമെന്നുള്ള വാഗ്ദാനങ്ങളെല്ലാം നൽകിയിരുന്നു.

വഴങ്ങാതിരുന്നപ്പോൾ ഭീഷണി

വഴങ്ങാതിരുന്നപ്പോൾ ഭീഷണി

ഇതിനൊന്നും വഴങ്ങാതിരുന്നപ്പോഴായിരുന്നു ഭീഷണി. താൻ ഭയന്ന് മൊഴി മാറ്റുമെന്നായിരിക്കാം അവർ വിചാരിച്ചിരുന്നത്. പോലീസിനെ സമീപിക്കുമെന്ന് അവർ ചിന്തിച്ച് കാണില്ല. ഒരു പെണ്‍കുട്ടിയാണ് ഈ കേസില്‍ ഇരയായിട്ടുള്ളത്. ഒരു കാരണവശാലും മൊഴി മാറ്റരുതെന്ന് എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടുവെന്നും വിപിൻ പറയുന്നു.

ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും

ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും

പലരേയും ഇത്തരത്തിൽ അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. എല്ലാം ആസൂത്രിതമായിട്ടാണ് അവർ നീക്കുന്നത്. ഭയം കാരണമായിരിക്കാം ആളുകൾ തുറന്ന് പറയാത്തത്. തനിക്കും ആദ്യം ഭയം തോന്നിയിരുന്നു. എന്നാൽ നമുക്കും ജീവിക്കാന്‍ അവകാശമില്ലേയെന്നാണ് ഞാൻ ചിന്തിച്ചത്, വിപിൻ പറഞഅഞു.

ദിലീപോ ഗണേഷോ

ദിലീപോ ഗണേഷോ

ഒന്നുകില്‍ എംഎല്‍എ അല്ലെങ്കില്‍ ദിലീപ് ഇവരില്‍ ആരോ ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് ഇയാള്‍ എന്നെ കാണാന്‍ ഇവിടെ വരുന്നത്. ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്. ഇരുവരുടേയും ബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോയെന്നും വിപിൻ ലാൽ ചോദിച്ചു.

തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തലവേദനയായി വയല്‍കിളികള്‍; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

യുഡിഎഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്; കിഫ്ബിക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ ജോർജ്

കോൺഗ്രസ്സ് വഞ്ചിച്ചു; കോട്ടയത്ത് തനിച്ച് മത്സരിക്കുമെന്ന് ആര്‍എസ്പി, കോണ്‍ഗ്രസിനെ തോല്‍പ്പിക്കും

English summary
Vipin lal opens up about pulsur suni's letter to dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X