കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി.. ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടി! ആ മൊഴി ആയുധം

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
പോലീസ് പിടിച്ചാല്‍?ദിലീപ് സുനിക്ക് വാഗ്ദാനം ചെയ്തത് കോടികള്‍ | Oneindia Malayalam

കൊച്ചി: ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദങ്ങള്‍ കോടതിക്ക് മുന്നില്‍ ഉയര്‍ത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിച്ചത്.

നടിയെ ആക്രമിച്ച ക്വട്ടേഷന് പിന്നില്‍ ഒന്നും രണ്ടുമല്ല, കോടികളുടെ കളിയാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിന്റെ മൊഴിയാണ് ദിലീപിനെതിരെ കോടതിയില്‍ പ്രോസിക്യൂഷന്‍ ആയുധമാക്കി ഉപയോഗിച്ചത്. എത്ര വലിയ ഗൂഢാലോചനയാണ് കേസില്‍ നടന്നതെന്ന് പുറത്ത് വരുന്നത് നടുക്കുന്നതാണ്.

രഹസ്യമൊഴി നൽകിയ സാക്ഷിയെ അടക്കം ദിലീപ് സ്വാധീനിച്ചു? പിന്നിൽ സിനിമയിലെ പ്രമുഖർ? വൻ ട്വിസ്റ്റ്രഹസ്യമൊഴി നൽകിയ സാക്ഷിയെ അടക്കം ദിലീപ് സ്വാധീനിച്ചു? പിന്നിൽ സിനിമയിലെ പ്രമുഖർ? വൻ ട്വിസ്റ്റ്

കരാർ ഒന്നരക്കോടി

കരാർ ഒന്നരക്കോടി

നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. കേസില്‍ സുനി പോലീസിന്റെ പിടിയിലായാല്‍ മൂന്ന് കോടി രൂപയും നല്‍കാം എന്നായിരുന്നുവത്രേ കരാര്‍.

വിപിന്‍ലാലിന്റെ മൊഴി

വിപിന്‍ലാലിന്റെ മൊഴി

സഹതടവുകാരനായ വിപിന്‍ലാലിനോട് പള്‍സര്‍ സുനി ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. വിപിന്‍ലാല്‍ പോലീസിന് നല്‍കിയ മൊഴിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വിപിന്‍ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

നടിയെ ആക്രമിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതായിരുന്നു ഒന്നരക്കോടിയുടെ ആ ക്വട്ടേഷന്‍. ഈ ക്വട്ടേഷനില്‍ സുനി പോലീസ് പിടിയിലാകാതെ വിജയിച്ചിരുന്നുവെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്നും സുനി പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

കീഴടങ്ങാൻ പദ്ധതി

കീഴടങ്ങാൻ പദ്ധതി

ദിലീപ് പറഞ്ഞ ക്വട്ടേഷന്‍ തുക വാങ്ങിയ ശേഷം കീഴടങ്ങാനായിരുന്നു പള്‍സര്‍ സുനിയുടെ പദ്ധതിയത്രേ. എന്നാല്‍ കൂട്ടുപ്രതി അതിന് അനുവദിക്കാതിരുന്നതിനാല്‍ കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

അന്വേഷണം ഇനിയും പൂര്‍ത്തിയായില്ലേ

അന്വേഷണം ഇനിയും പൂര്‍ത്തിയായില്ലേ

അതേസമയം കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയായില്ലേ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും അവസാനഘട്ടത്തിലാണ് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ മറുപടി.

രഹസ്യമൊഴി എടുത്ത് കഴിഞ്ഞില്ലേ

രഹസ്യമൊഴി എടുത്ത് കഴിഞ്ഞില്ലേ

കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി എടുത്ത് കഴിഞ്ഞില്ലേ എന്നും ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിക്കുകയുണ്ടായി. രഹസ്യമൊഴികള്‍ എടുത്ത് കഴിഞ്ഞും എന്ന് പ്രോസിക്യഷന്‍ മറുപടി നല്‍കി. അതേസമയം ഗായിക റിമി ടോമിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം.

റിമിയിൽ നിന്നും രഹസ്യമൊഴി

റിമിയിൽ നിന്നും രഹസ്യമൊഴി

റിമി ടോമിയില്‍ നിന്നും രഹസ്യമൊഴിയെടുക്കാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ ശാസ്ത്രീയ തെളിവുകള്‍, രേഖകള്‍ എന്നിവ സമാഹരിക്കുന്നത് അടക്കമുള്ള ചുരുക്കം ചില കാര്യങ്ങള്‍ കൂടിയാണ് പൂര്‍ത്തിയാവാനുള്ളതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സാക്ഷികളെ സ്വാധീനിച്ചു

സാക്ഷികളെ സ്വാധീനിച്ചു

ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയുണ്ടായി. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ മാനേജരെ കാവ്യയുടെ ഡ്രൈവര്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ജീവനക്കാരൻ മൊഴി മാറ്റി

ജീവനക്കാരൻ മൊഴി മാറ്റി

കാവ്യയുടെ ഡ്രൈവര്‍ സുധീര്‍ 41 തവണയാണ് കേസിലെ സാക്ഷിയായ ലക്ഷ്യയിലെ മാനേജരെ വിളിച്ചതത്രേ. ലക്ഷ്യയില്‍ വെച്ച് സുനിയെ കണ്ടെന്ന് നേരത്തെ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മൊഴി മാറ്റുകയും ചെയ്തു.

തെളിവുകൾ പോലീസിന്

തെളിവുകൾ പോലീസിന്

കേസിലെ നിര്‍ണ്ണായക സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തി എന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്.കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെ വരെ സ്വാധീനിക്കാന്‍ ജയിലില്‍ കിടന്നപ്പോഴും ദിലീപ് ശ്രമം നടത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടത്രേ. ഒരു സാക്ഷിയുടെ കാര്യത്തില്‍ കൃത്യമായ തെളിവുകളും പോലീസിന്റെ പക്കലുണ്ട്.

പിന്നിൽ സിനിമാക്കാരോ

പിന്നിൽ സിനിമാക്കാരോ

നടിയുടെ കേസില്‍ പോലീസിന് രഹസ്യമൊഴി നല്‍കിയ സാക്ഷിയെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നിട്ടുണ്ടത്രേ. സിനിമാരംഗത്ത് ഉള്ള പ്രമുഖരാണ് ദിലീപിന് വേണ്ടിയുള്ള ഈ ശ്രമങ്ങള്‍ക്ക് പിന്നിലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന.

ജയിലിലും ദിലീപ് ശക്തൻ

ജയിലിലും ദിലീപ് ശക്തൻ

ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ നാല് തവണ കോടതികള്‍ തള്ളാനൊരു പ്രധാന കാരണം സാക്ഷികളെ സ്വാധീനിച്ചേക്കും എന്നുള്ളതായിരുന്നു. പ്രമുഖര്‍ ജയിലില്‍ വന്ന് പിന്തുണ പ്രഖ്യാപിച്ചത് ദിലീപ് എത്രമാത്രം ശക്തനാണ് എന്നതിന് തെളിവായി പോലീസ് നേരത്തെയും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപ് ആരെയും സ്വാധീനിക്കില്ലെന്ന്

ദിലീപ് ആരെയും സ്വാധീനിക്കില്ലെന്ന്

അതേസമയം പുറത്തിറങ്ങിയാലും ദിലീപ് സാക്ഷികളെ സ്വാധീനിക്കില്ലെന്നാണ് പ്രതിഭാഗം പറയുന്നത്. പ്രായമായ ഒരു അമ്മയും മകളും ദിലീപിന് വീട്ടിലുണ്ട്.ഏത് ഉപാധിയോടെ ആണെങ്കിലും പുറത്തിറങ്ങാന്‍ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയുണ്ടായി.പോലീസിനെതിരെ കടുത്ത വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. ദിലീപിനെ വിചാരണത്തടവുകാരനാക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഒരു വിവരവും അറിയിക്കുന്നില്ലെന്നും പ്രതിഭാഗം ആരോപിച്ചു.

പോലീസിനെതിരെ പ്രതിഭാഗം

പോലീസിനെതിരെ പ്രതിഭാഗം

കേസില്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് പോലും ദിലീപിന് അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള ഹൈക്കോടതിയില്‍ വ്യക്തമാക്കി. അത് പ്രതിയുടെ അവകാശമാണ്. പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ലെന്നും ആരോപിക്കപ്പെട്ടു.

ഫോൺ കിട്ടാത്തത് വീഴ്ച

ഫോൺ കിട്ടാത്തത് വീഴ്ച

കേ്‌സിലെ സുപ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയായി പ്രതിഭാഗം ചൂണ്ടിക്കാട്ടി. അക്കാര്യത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ല. മൊബൈല്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.മൊബൈല്‍ നശിപ്പിച്ചു എന്ന് ആരോപണമുണ്ട്. അക്കാര്യത്തില്‍ ഇതുവരെ വിശദമായ ഒരു അന്വേഷണം പോലും നടത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

പ്രോസിക്യൂഷൻ വാദം ദുർബലം

പ്രോസിക്യൂഷൻ വാദം ദുർബലം

മൊബൈല്‍ കിട്ടാത്തത് കൊണ്ട് ദിലീപിന് ജാമ്യം നല്‍കരുത് എന്നത് പോലുള്ള ദുര്‍ബലമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.ദിലീപിന് നേരത്തെ രണ്ട് തവണയും ഹൈക്കോടതി ജാമ്യം നിഷേധിക്കാന്‍ കാരണമായതിലൊന്ന് മൊബൈല്‍ കണ്ടെത്തിയിട്ടില്ല എന്ന പ്രോസിക്യൂഷന്‍ വാദമായിരുന്നു. കേസന്വേഷണം അന്തിമഘട്ടത്തില്‍ ആയതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

English summary
Prosecution used Vipinlal's statement against Dileep in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X