• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്

തൃശൂര്‍: പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതിന്റെ നടുക്കത്തിലാണ് തൃശൂര്‍ ജില്ലയും കേരളമൊന്നാകെയും. കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് ഈ ക്രൂരത വിരാജ് ഭാര്യയായ ജീതുവിനോട് ചെയ്തത്. അതും ജീതുവിന്റെ അച്ഛന്റെ കണ്‍ മുന്നില്‍ വെച്ച്.

വിരാജിനെ മുംബൈയില്‍ വെച്ച് പോലീസ് പിടികൂടിക്കഴിഞ്ഞു. അതിനിടെ ജീതുവിനെ താന്‍ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്ന വിരാജിന്റെ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ദി ന്യൂസ് മിനിട്ടാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

വേർപിരിഞ്ഞ് ജീവിതം

വേർപിരിഞ്ഞ് ജീവിതം

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ജീതുവും വിരാജും ചില കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു മാസത്തോളമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സംഭവ ദിവസമായ ഞായറാഴ്ച അച്ഛന്‍ ജനാര്‍ദ്ധനന് ഒപ്പമാണ് ജീതു വിരാജിന്റെ വീടിന് തൊട്ടടുത്തുള്ള കുടുംബശ്രീ യൂണിറ്റിലെത്തിയത്. കുടുംബശ്രീ വായ്പയുടെ കുടിശ്ശിക തീര്‍ക്കാനായിരുന്നു അത്.

കൊല്ലാനുറപ്പിച്ച് വിരാജ്

കൊല്ലാനുറപ്പിച്ച് വിരാജ്

ജീതുവും അച്ഛനും കുടുംബശ്രീ യൂണിറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ട വിരാജ് അടുത്ത് ചെന്ന് കുറച്ച് നേരം സംസാരിച്ചു നിന്നു. അപ്പോഴൊന്നും ആര്‍ക്കും അപകടത്തിന്റെ സൂചനയുണ്ടായിരുന്നില്ല. പൊടുന്നനെയാണ് ജിതുവിന്റെ തലയിലേക്ക് വിരാജ് പെട്രോള്‍ കമഴ്ത്തിയത്. അച്ഛന്റെ സമീപത്തേക്ക് ഓടിയ ജീതുവിനെ വിരാജ് പിന്തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

ആത്മഹത്യക്കുറിപ്പ് പോലീസിന്

ആത്മഹത്യക്കുറിപ്പ് പോലീസിന്

ജീതുവിനെ കൊലപ്പെടുത്തണം എന്ന് തീരുമാനിച്ച് ഉറപ്പിച്ച് തന്നെയാണ് വിരാജ് എത്തിയതെന്ന വ്യക്തമാക്കുന്നതാണ് വിരാജിന്റെ ബാഗില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്ന കുറിപ്പ്. ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സ്ഥലത്ത് വിരാജ് ഉപേക്ഷിച്ചതാണ് ഈ ബാഗ്. ഇതൊരു ആത്മഹത്യാക്കുറിപ്പാണെന്ന് കേസന്വേഷിക്കുന്ന പുതുക്കാട് പോലീസ് പറയുന്നു. മനപ്പൂര്‍വ്വമാണ് ഈ കുറിപ്പ് വിരാജ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.

ജീതുവിന് ജീവിക്കാൻ അർഹതയില്ല

ജീതുവിന് ജീവിക്കാൻ അർഹതയില്ല

ജീതുവിനെ വിരാജ് മറ്റൊരാള്‍ക്കൊപ്പം കണ്ടതിന് ശേഷമാണ് ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്ന് പോലീസ് പറയുന്നു. ജീതു തന്നെ ചതിച്ചുവെന്നും അവള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും വിരാജിന്റെ കുറിപ്പില്‍ പറയുന്നു. ജീതു കാരണം തനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നും വിരാജ് പറയുന്നു. മാത്രമല്ല താനും ഈ ലോകം വിടുകയാണ് എന്നും വിരാജിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

മുംബൈയിൽ നിന്നും പിടിയിൽ

മുംബൈയിൽ നിന്നും പിടിയിൽ

വീട്ടുകാരോടും അയല്‍വാസികളോടും മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പില്‍ വിരാജ് എഴുതിയിരിക്കുന്നു. വിരാജിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ജീതുവിനെ തീ കൊളുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഒരു ബൈക്കില്‍ കയറിയാണ് വിരാജ് രക്ഷപ്പെട്ടത്. കേരളം വിട്ട ഇയാള്‍ മുംബൈയിലെ ബന്ധുവീട്ടിലേക്കാണ് കടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുംബൈയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ക്രൂരമായ കൊലയ്ക്ക് പിന്നിൽ

ക്രൂരമായ കൊലയ്ക്ക് പിന്നിൽ

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന വിരാജ് കല്യാണങ്ങളുമായി ബന്ധപ്പെട്ട വര്‍ക്കുകളായിരുന്നു ചെയ്തിരുന്നു. ഒരു മാസം മുന്‍പ് വിരാജിന്റെ വീട്ടില്‍ താമസിക്കവേയാണ് മറ്റൊരാള്‍ക്കൊപ്പം ജീതുവിനെ ഭര്‍ത്താവ് കണ്ടതെന്ന് പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് വിഷയം പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് സംയുക്തമായി വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാന്‍ ധാരണയായത്. അതിനിടെയാണ് ക്രൂരമായ കൊലപാതകം.

നോക്കി നിന്ന് നാട്ടുകാർ

നോക്കി നിന്ന് നാട്ടുകാർ

ഗുരുതരമായി പൊള്ളലേറ്റ ജീതു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജീതുവിനെ ആശുപത്രിയിലെത്തിക്കാനോ വിരാജിനെ തടയാനോ അവിടെ നോക്കിനിന്ന പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള സഹായിച്ചില്ലെന്ന ആക്ഷേപം അച്ഛന്‍ ജനാര്‍ദ്ദനന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കാഴ്ചക്കാരായി നിന്നതല്ലെന്നും ജീതുവിനെ കത്തിക്കുന്നത് കണ്ട് പകച്ച് നിന്നുപോയതാണ് എന്നുമാണ് പഞ്ചായത്ത് അംഗത്തിന്റെ വാദം. വിരാജിന് സ്ഥലത്തെ സിപിഎമ്മുകാരുടെ സഹായമുണ്ടെന്നും ആക്ഷേപം ഉണ്ട്.

കർണാടകയിൽ ബിജെപിയെ നാണം കെടുത്തി അമിത് ഷായുടെ പ്രസംഗം.. ഷായും പരിഭാഷയും രണ്ട് വഴിക്ക്!

സിപിഎമ്മുകാർ ഗർഭിണിയെ ചവിട്ടി കുഞ്ഞിനെക്കൊന്നു.. പീഡനക്കേസ് പ്രതിയെ രക്ഷിക്കാനെന്ന് ആരോപണം!

English summary
'She doesn't deserve to live': Police have found Viraj's suicide note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more