'മൊഞ്ചില്ലാത്ത എന്റെ കാലുകളും'; സദാചാര കോമരങ്ങൾക്ക് ചുട്ടമറുപടി,പ്രതിഷേധം ഏറ്റെടുത്ത് ഹരീഷ് പേരടിയും
കൊച്ചി: ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനികളിലെ പ്രകടനം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് അനശ്വര രാജന്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരില്‍ താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ആക്രമണം നേരിടുകയാണ്. ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയതിന്റെ പേരിലായിരുന്നു താരത്തിനെതിരെ സൈബര്‍ ആക്രമണം. സംഭവത്തെ തുടര്‍ന്ന് വലിയ പിന്തുണയാണ് അനശ്വരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്നത്. നടന് ഹരീഷ് പേരടി, നടിമാരായ അഹാന കൃഷ്ണ, അജ്ഞലി മരയക്കാര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ നിരവധി പേരാണ് രംഗത്തെത്തിയത്.

സദാചാര കോമരങ്ങള്‍ക്കെതിരെ
അനശ്വരയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിച്ച് നടന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു...അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു...ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നന്മയുള്ള ലോകം ഏറ്റെടുക്കട്ടെ...

പിന്തുണച്ച് റിമ
അനശ്വരയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടി റിമ കല്ലിങ്കലും താരത്തിന് പിന്തുണയുമായി എത്തി. അത്ഭുതം..അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട് എന്ന അടിക്കുറിപ്പോടെ തന്റെ സ്വിം സ്യൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു റിമ പിന്തുണ അറിയിച്ചത്. എന്തായാലും സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടിയുമാണ് റിമ പ്രത്യക്ഷപ്പെട്ടത്.

കാലുകളുടെ ദിവസം
പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാളത്തിലെ നായികമാര്‍ എല്ലാവരും തന്നെ രംഗത്തെത്തി. അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, കനി കുസൃതി, അനുപമ പരമേശ്വരന്, ഗ്രേസ് ആന്റണി എന്നിവരും രംഗത്തെത്തി. കാലുകള്‍ കാണുന്ന ചിത്രം പങ്കുവച്ചാണ് മിക്ക നടിമാരും അനശ്വരയ്ക്ക് പിന്തുണ അറിയിച്ചത്.

നിങ്ങളുടെ ബിസ്നസല്ല
ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസ്നസ് അല്ല എന്നാണ് അനാര്‍ക്കലി ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കാല് കാണിക്കുന്ന യോഗ വീഡിയോ പങ്കുവച്ചായിരുന്നു കനി കൃസൃതി പ്രതികരിച്ചത്. ഇന്ന് കാലുകളുടെ ദിവസമാണെന്നായിരുന്നു റിമ ഈ വിഡിയോയ്ക്ക് നല്കിയ കമന്റ്.

നിങ്ങളുടെ മാത്രം കാര്യമാണ്
ചിത്രം പങ്കുവച്ച് അഹാന കൃഷ്ണ പങ്കുവച്ച കുറിപ്പ് ഇങ്ങനെ. ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസ്നസ് അല്ല, നിങ്ങളുടെ ബിസിനസ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാന്‍ ഇതുപോലെ ഷോര്‍ട്ടസ് ധരിക്കും. സാരി, ഷര്‍ട്ട്, സ്വിം സ്യൂട്ട്, അങ്ങനെ പലതും ധരിക്കും. എന്റെ കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമല്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ. എന്റെ വസ്ത്രത്തേയല്ല- അഹാന കുറിച്ചു.

വിവാദം
18ാം പിറന്നാള്‍ 18ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ചിത്രങ്ങളാണ് വിവാദത്തിന് വഴിവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. നിരവധി പേര് ചിത്രത്തെ പിന്തുണച്ച് എത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിലായിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്.
Recommended Video

കാത്തിരുന്നതാണല്ലേ
പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നൊക്കെ പറഞ്ഞാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് താഴെ ചിലര്‍ കമന്റിട്ടത്. എന്നാല്‍ ഇഷ്ടടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് പറഞ്ഞ് അനശ്വരയെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തിയിരുന്നു.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications