• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണ

തിരുവനന്തപുരം: ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനികളിലെ പ്രകടനം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് അനശ്വര രാജന്‍. പിന്നാലെ ബിജു മേനോന്‍ നായകനായ ചിത്രത്തിലും തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിനിടെ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനശ്വരയുടെ ഈ ചിത്രത്തിനെ പിന്തുണച്ച് നിരവധി പേര്‍ എത്തുമ്പോഴും ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സന്ദീപ് ദാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണത്. പൂര്‍ണരൂപം ഇങ്ങനെ..

cmsvideo
  കുരുപൊട്ടിയവര്‍ ഇത് കൂടി താങ്ങുമോ ആവോ | Oneindia Malayalam

  'സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്'

  ഉപദേശങ്ങള്‍ ലഭിക്കുന്നത്

  ഉപദേശങ്ങള്‍ ലഭിക്കുന്നത്

  എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രം ഉപദേശങ്ങള്‍ ലഭിക്കുന്നത്? യുവനടിയായ അനശ്വര രാജന്‍ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചപ്പോള്‍ കുറേപ്പേരുടെ വികാരം വ്രണപ്പെട്ടു. ഷോര്‍ട്‌സ് ഇടുമ്പോള്‍ നാണം തോന്നുന്നില്ലേ എന്ന് ചോദിച്ചു. ''അനശ്വരയില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല'' എന്ന് വിലപിച്ചു.

  വസ്ത്രത്തിന്റെ അളവെടുക്കുന്നത്

  വസ്ത്രത്തിന്റെ അളവെടുക്കുന്നത്

  ഒരു റേപ്പ് നടന്നാലും ഇരയായ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അളവെടുക്കുന്നത് കാണാം. കുറ്റകൃത്യം നടന്നത് രാത്രിയിലാണെങ്കില്‍ അവള്‍ ആ സമയത്ത് എന്തിന് പുറത്തിറങ്ങി നടന്നു എന്നാവും അടുത്ത ചോദ്യം. വാദി പ്രതിയാകുന്ന അവസ്ഥ. സ്ത്രീകള്‍ ഹെവി ആയ വാഹനങ്ങള്‍ ഓടിക്കുന്നത് കണ്ടാല്‍ ചിലര്‍ക്ക് സഹിക്കില്ല. മോള്‍ക്ക് സ്‌കൂട്ടി ഓടിച്ചാല്‍ പോരേ എന്ന് 'നിഷ്‌കളങ്കമായി' ചോദിക്കും!

  പുരുഷന്‍മാര്‍ നന്നാവണം

  പുരുഷന്‍മാര്‍ നന്നാവണം

  ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ കേരളക്കരയെ മൊത്തം വേദനിപ്പിച്ചിരുന്നു. ആഗ്രഹിച്ച പങ്കാളിയെ ലഭിക്കാത്തതിന്റെ പേരിലാണ് അവര്‍ ജീവനൊടുക്കിയത്. അപ്പോഴും ഉപദേശങ്ങള്‍ കിട്ടിയത് സ്ത്രീകള്‍ക്കായിരുന്നു. പുരുഷന്‍മാര്‍ നന്നാവണം എന്ന് ആരും പറഞ്ഞുകണ്ടില്ല.

  സമൂഹത്തിന് സ്ത്രീകളെ ഭയമാണ്

  സമൂഹത്തിന് സ്ത്രീകളെ ഭയമാണ്

  ഈ സമൂഹത്തിന് സ്ത്രീകളെ ഭയമാണ്. പെണ്‍വര്‍ഗത്തെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തതാണ്. കാര്യങ്ങള്‍ അതേപടി തുടരണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. അവരാണ് സദാചാര സഹോദരന്റെ വേഷംകെട്ടി വരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ത്രീകള്‍ അതിന് നിന്നുകൊടുക്കുന്നില്ല. അവര്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവതികളാണ്.

  ഒരേ സ്ഥാനമാണ്

  ഒരേ സ്ഥാനമാണ്

  സ്ത്രീയ്ക്കും പുരുഷനും ട്രാന്‍സ്‌ജെന്ററിനും ഒരേ സ്ഥാനമാണ്. സ്ത്രീകള്‍ അക്കാര്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഒരു സ്ത്രീയോട് പുരുഷാധിപത്യത്തിന്റെ ഹുങ്ക് ഇറക്കിയാല്‍ വിവരമറിയും. അപ്പോള്‍ ഒരു ചോദ്യം വരും. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ സ്ത്രീ ആരാണ്?

  നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല

  നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല

  അനശ്വര രാജനെ ആ ശ്രേണിയില്‍ ധൈര്യമായി ഉള്‍പ്പെടുത്താം. സദാചാരം പുലമ്പിയവരോട് അനശ്വര ഇത്രയേ പറഞ്ഞുള്ളൂ-''ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെട്ടോളൂ...! ''

  വയറുനിറഞ്ഞു

  വയറുനിറഞ്ഞു

  രണ്ടേ രണ്ടു വരിയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എല്ലാ സദാചാരസംരക്ഷകര്‍ക്കും വയറുനിറഞ്ഞു. മനുഷ്യര്‍ പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. നിങ്ങളുടെ ഡ്രെസ് നിങ്ങള്‍ക്ക് തീരുമാനിക്കാം. മറ്റുള്ളവര്‍ എന്തു ധരിക്കണം എന്ന കാര്യം അവര്‍ക്ക് വിട്ടുകൊടുക്കുക. മറ്റൊരാളുടെ വസ്ത്രം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ വഴിമാറി നടക്കുക. അല്ലാതെ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് ട്യൂഷനെടുക്കാന്‍ ശ്രമിക്കരുത്.

  നാളെ അവര്‍ ജീന്‍സിട്ടേക്കാം

  നാളെ അവര്‍ ജീന്‍സിട്ടേക്കാം

  ഷോര്‍ട്‌സ് ധരിച്ചതിന്റെ പേരില്‍ തെറികേട്ട അനശ്വരയെ പട്ടുപാവാടയിലും കണ്ടിട്ടുണ്ട്. നാളെ അവര്‍ ജീന്‍സിട്ടേക്കാം. അതിനുശേഷം ചുരിദാര്‍ ഉപയോഗിച്ചേക്കാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും. എന്തിനാണ് ഇത്ര ചൊറിച്ചില്‍? ഈ സദാചാര ആങ്ങളമാര്‍ ഏറ്റവും വലിയ ഞരമ്പുരോഗികളായിരിക്കും.

  കാളകൂടം തോറ്റുപോകും

  കാളകൂടം തോറ്റുപോകും

  മനസ്സിലുള്ള വിഷം പുറത്തെടുത്താല്‍ കാളകൂടം തോറ്റുപോകും. അതിനെ മറച്ചുപിടിക്കാനാണ് മാന്യതയുടെ മുഖംമൂടി ധരിച്ച് ഇറങ്ങുന്നത്. പക്ഷേ ആ മാന്യത ഒന്നാന്തരം കോമഡി ആവുന്നുണ്ട്. നിന്റെ വീട്ടിലെ സ്ത്രീകള്‍ ഇതുപോലുള്ള വസ്ത്രം ധരിച്ചാല്‍ നീ അവരെ സപ്പോര്‍ട്ട് ചെയ്യുമോ എന്ന 'ബുദ്ധിപരമായ' ചോദ്യം ഈ പോസ്റ്റിനുകീഴില്‍ പ്രതീക്ഷിക്കുന്നു.

  മറുപടി ഇത്രയേ ഉള്ളൂ

  മറുപടി ഇത്രയേ ഉള്ളൂ

  അതിന്റെ മറുപടി ഇത്രയേ ഉള്ളൂ-എന്റെ വീട്ടിലെ സ്ത്രീകള്‍ എന്തു ധരിക്കുന്നു എന്ന് നോക്കി നടക്കലല്ല എന്റെ പണി. അവര്‍ സ്വതന്ത്ര വ്യക്തികളാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ എനിക്കൊരു റോളുമില്ല. ഈ സിമ്പിള്‍ കാര്യം മനസ്സിലാക്കാന്‍ പറ്റാത്ത നീയൊക്കെ സദാചാരമണ്ടത്തരം വിളമ്പുന്നതില്‍ അത്ഭുതമേയില്ല...!

  അഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുല

  English summary
  Viral: Anaswara rajan Latest Photoshoot, Sandeep Das Support The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X