Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറന്നിട്ട് വേണ്ടേ ഓർക്കാൻ'; സുധിയില്ലാത്ത 'സ്റ്റാർ മാജിക്ക്' വേദിയിലെത്തി ബിനു അടിമാലി, കണ്ണീരോടെ താരങ്ങൾ

കൊല്ലം സുധിയുടെ സാന്നിധ്യമില്ലാത്ത സ്റ്റാര്‍ മാജിക്ക് വേദിയിലേക്ക് വീണ്ടും എത്തി ബിനു അടിമാലി. ജൂണ്‍ അഞ്ചിന് സംഭവിച്ച അപകടത്തില്‍ കൊല്ലം സുധി യാത്ര ചെയ്ത കാറില്‍ ബിനു അടിമാലിയും ഒപ്പമുണ്ടായിരുന്നു. വേദിയില്‍ വച്ച് അപകടത്തെ കുറിച്ച് വിവരിച്ചപ്പോള്‍ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. കൊല്ലം സുധി സ്റ്റാര്‍ മാജിക്കിലൂടെ ഇനിയും ജീവിക്കുമെന്ന് ബിനു അടിമാലി പറഞ്ഞു.

കൊല്ലം സുധിയുടെ മരണത്തിന് ശേഷം ആദ്യമായാണ് ബിനു അടിമാലി സ്റ്റാര്‍ മാജിക്ക് വേദിയില്‍ എത്തുന്നത്. മറന്നിട്ട് വേണ്ടെ കൊല്ലം സുധിയെ ഓര്‍മ്മിക്കാനെന്നാണ് ബിനു പറഞ്ഞത്. 'സ്വന്തക്കാര് വീട്ടില്‍ ചെല്ലുമ്പോള്‍ ചായയ്ക്ക് കടി വാങ്ങിക്കാന്‍ വേണ്ടി അടുക്കള വശത്തൂടെ സുധി എങ്ങോ പോയി എന്ന ഒരു തോന്നലാണ് എനിക്ക് തോന്നിയത്. മരിച്ചുപോയെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ തോന്നാല്‍ കഴിയുകയുമില്ല'- ബിനു പറഞ്ഞു.

binu

അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന്‍ എത്രയും പെട്ടെന്ന് ആക്ടീവായി തിരിച്ചുവരുമെന്നും ബിനു അടിമാലി പറഞ്ഞു. അവനോട് സംസാരിച്ചപ്പോള്‍ നമുക്ക് കിട്ടിയ ഊര്‍ജം വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ പരിക്കേറ്റ മഹേഷ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

കഴിഞ്ഞ ദിവസം മിമിക്രി കലാകാരന്മാരുടെ സംഘടനയുടെ യോഗത്തിന് എത്തിയപ്പോള്‍ സുധിയെ കുറിച്ചുള്ള ഓര്‍മ്മ ബിനു പങ്കുവച്ചിരുന്നു. എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോ രാത്രി സുധി കയറിവരും, അവന്റെ ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് ബിനു അടിമാലി പറഞ്ഞു.

സുധിയെപ്പറ്റി പറയുമ്പോള്‍, അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോള്‍ ഇവന്‍ വണ്ടിയുടെ മുന്നില്‍ ഇരിക്കുകയാണ്. ഊണ് കഴിക്കാന്‍ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുന്‍ സീറ്റില്‍ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവന്‍ ഓടി വന്ന് വണ്ടിയുടെ മുന്നില്‍ തന്നെ ഇരിക്കുവാണ്. അത്രയും ഊര്‍ജസ്വലനായ ഒരു സുധിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നും ബിനു അന്ന് പറഞ്ഞിരുന്നു.

ജൂണ്‍ അഞ്ചിനായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു. ബിനു അടിമാലിയെയും കൊല്ലം സുധിയെയും കൂടാതെ മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് അരൂര്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. തൃശൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+