തല'സ്ഥാനം' മാറാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ചാല്‍ മതി; ഹിറ്റായി കേരള പൊലീസ് പോസ്റ്റ്
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം പി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. ഇപ്പോഴിതാ ഈ വിഷയം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ബോധവത്കരണ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്.
തല'സ്ഥാനം' മാറാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ചാല്‍ മതിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് കേരള പൊലീസ് ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ചെയ്തത്.

അതേസമയം, ഹൈബി ഈഡന്‍ എം പിയാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യവുമായി സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.
തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത കാര്യം ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്നാണ് അദ്ദേഹം പയുന്നത്. കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വി ഡി സതീശനും അറിയിച്ചു.
ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഈ നിലപാടുമായി മുന്നോട്ട് പോകരുതെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവുമായി മുന്നോട്ട് പോകില്ലെന്ന് ഹൈബി ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഇനിയൊരു വിവാദത്തിന്റെ ആവശ്യമില്ല. തലസ്ഥാനമാക്കാനുള്ള സൗകര്യങ്ങളൊന്നും കൊച്ചിക്കില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. ഇക്കാര്യത്തില്‍ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡന്‍ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്.
തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,












Click it and Unblock the Notifications