Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിംഗ് സെറ്റില്‍ പിടിവാശി, ഷെയിന്‍ നിഗം ഇറങ്ങിപ്പോയി; പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സിനിമ ഷൂട്ടിംഗ് സെറ്റില്‍ നടന്‍ ഷെയിന്‍ നിഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ ഡി എക്‌സിന്റെ സെറ്റില്‍ നായകന്‍ ഷെയിന്‍ നിഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തിലാണ് ചര്‍ച്ച. സിനിമ ഷൂട്ടിംഗ് സമയത്ത് നടന്‍ പിടിവാശി കാണിച്ചു. കോമ്പിനേഷന്‍ രംഗങ്ങളില്‍ തനിക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രചാരണം.

കൂടാതെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ തന്നെ കാണിക്കണമെന്ന് താരം പറഞ്ഞെന്നും ഇത് അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് ബാബു ആന്റണി, ബൈജു തുടങ്ങിയവരുണ്ടായ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് പ്രചാരണം. ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് മുടങ്ങി സിനിമ പ്രതിസന്ധിയിലായി എന്നുമൊക്കെയാണ് സിനിമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

RDX

ഇതിനിടെ ആര്‍ ഡി എക്‌സ് സിനിമയില്‍ മറ്റൊരു നായകനായ ആന്റണി പെപ്പെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായിട്ടുണ്ട്. യതാര്‍ത്ഥ ജീവിതത്തില്‍ നടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രവുമാണ് പെപ്പെ പങ്കുവച്ചത്. ഈ പോസ്റ്റ് ഇപ്പോഴുള്ള ആര്‍ ഡി എക്‌സ് വിവിവാദത്തെ കുറിച്ചാണെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

എന്നാല്‍ വിവാദത്തില്‍ ഫെഫ്ക ഇടപെട്ടെന്നും പ്രശ്‌നം പരിഹരിച്ചുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും സിനിമയുടെ ചിത്രീകരണം ഉടന്‍ തീര്‍പ്പാക്കുമെന്നുമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. ഇതിനിടെ ആര്‍ ഡി എക്‌സിന്റെ ചിത്രീകരണം നടക്കുന്നുവെന്ന് വ്യക്തമാക്കി ഷെയിന്‍ നിഗം വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഷെയിന്‍ നിഗം ഇത്തരത്തിലുള്ള വിവാദത്തില്‍പ്പെടുന്നത്. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

സിനിമ ഡബ്ബ് ചെയ്ത് നല്‍കാതെ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയ്യാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന നിലപാടെടുത്തത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയ്‌നിനെ നിര്‍മ്മാതാക്കള്‍ നല്‍കിയ അവസാനിച്ചിരുന്നു. എന്നാല്‍ പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടാണ് ഷെയിന്‍ നിഗം അന്ന് സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+