കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനാന്‍ മീന്‍വില്‍ക്കുകയോ വില്‍ക്കാതിരിക്കുകയോ ചെയ്യും ആര്‍ക്കാണ് ചേദം; വൈറലായി പ്രതികരണം

  • By Ajmal
Google Oneindia Malayalam News

കൊച്ചി: ഹനാന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ഇന്നലത്തെ സോഷ്യല്‍ മീഡിയയിലെ താരം. ജീവിതപ്രതിസന്ധികളെ തരണം ചെയ്യാനായി തമ്മനം മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനനടത്തുന്ന ഹനാനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതുമുതല്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്ത് എത്തി.എന്നാല്‍ വെകുന്നേരത്തോടെ കാര്യങ്ങള്‍ മാറിമറയുന്നതാണ് നാം കണ്ടത്.

ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന്റെ ഭാഗമാണെന്ന ആരോപണവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തിഹത്യനടത്താന്‍ വരേയും ചിലര്‍ മടിച്ചില്ല. സോഷ്യല്‍ മീഡിയയിലെ ഇത്തരം ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഹസ്‌ന സാഹിത എന്ന വ്യക്തി എഴുതിയ കുറിപ്പ് ഇപ്പോള്‍ ഏറെ ശ്രദ്ധ്വേയമായിരിക്കുകയാണ്.. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ്ണരൂപം വായിക്കാം..

അവഹേളിക്കുക

അവഹേളിക്കുക

നമ്മള്‍ കരുതും പോലെ ഒരാള്‍ പെരുമാറിയില്ലെങ്കില്‍ അത് വരെ കൊടുത്ത പിന്തുണ പിന്‍വലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യല്‍ മീഡിയ. മാതൃഭൂമിയില്‍ ഹനാന്റെ വാര്‍ത്ത കണ്ട് ആദ്യം സംസാരിച്ചത് മീന്‍പെട്ടി വെക്കുന്ന തമ്മനത്തെ വീട്ടിലെ അമ്മയോടാണ്.

സഹായം നീട്ടിയവര്‍

സഹായം നീട്ടിയവര്‍

രണ്ട് ദിവസമായിട്ടുണ്ടായിരുന്നൊള്ളൂ ആ കുട്ടി വരാന്‍ തുടങ്ങിയിട്ട്. അവളുടെ അവസ്ഥ കേട്ടറിഞ്ഞത് കൊണ്ട് തന്നെ, വൈകീട്ട് കൊടുക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെക്കുന്നവര്‍. അവരുടെ ഫ്രിഡ്ജിലാണ് ബാക്കി വരുന്ന മീന്‍ സൂക്ഷിക്കുന്നത്. അവരൊന്നും കാണാത്ത പറ്റിക്കലാണ് പിന്തുണക്കാര്‍ക്ക് അനുഭവപ്പെടുന്നത് !

കദനകഥ പറഞ്ഞില്ല

കദനകഥ പറഞ്ഞില്ല

ഞാനുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ച് ചെന്ന കദനകഥ പറഞ്ഞില്ല, ആര്‍ദ്രമായി ഷൂട്ട് ചെയ്യാന്‍ പാകത്തിലുള്ള ശരീരഭാഷയും വര്‍ത്തമാനവും പ്രകടിപ്പിച്ചില്ല എന്നതൊക്കെ കൊണ്ടാണല്ലോ ഇപ്പോള്‍ ഹനാന്‍ മീങ്കാരിപ്പെണ്ണും തേപ്പുകാരിയുമൊക്കെ ആകുന്നത്.

പോരാടി ജീവിക്കുന്ന കുട്ടി

പോരാടി ജീവിക്കുന്ന കുട്ടി

വളരെയധികം പോരാടി ജീവിക്കുന്ന കുട്ടിയാണ്. സിനിമ മോഹിയാണ്. മുത്തുമാല വില്‍പന, പാട്ട് പാടല്‍, ഭക്ഷണം ഉണ്ടാക്കി വില്‍ക്കല്‍, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഭേതപ്പെട്ട പൈസ ഉണ്ടാക്കാന്‍ വേണ്ടിത്തന്നെ മീനും വില്‍ക്കുന്നു.

തെറിവിളി

തെറിവിളി

ഒരാള്‍ പഠിക്കുന്നതിനൊപ്പം തൊഴില്‍ ചെയ്യുന്നു. അതിജീവനമെന്ന് വാഴ്ത്തുന്നു. അതേ നിമിഷം അത് തിരിഞ്ഞ് തെറിവിളി ആകുകയും ചെയ്യുന്നു. ഇത് പ്രതീക്ഷിച്ച പോവര്‍ട്ടി പോണ്‍ കിട്ടാത്തത് കൊണ്ടാണ്.പണിയെടുത്താല്‍ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം, നന്നായി വസ്ത്രം ധരിക്കരുത്, മീന്‍ വില്‍ക്കുമ്പോ കയ്യില്‍ ഗ്‌ളൗസ് ഇടരുത്. മധ്യവര്‍ഗ്ഗ ജീവിതം നയിച്ചൂടാ. പ്രശസ്തി വന്നാല്‍ വിനയത്തോടെ ഒതുങ്ങി പ്രതികരിക്കണം. ഇതൊക്കെ ഒത്ത് കാഴ്ചക്കാരന്റെ ആനന്ദം മൂര്‍ച്ഛിച്ചാല്‍ പിന്തുണ വരും.

അന്നത് വാര്‍ത്തയായില്ല

അന്നത് വാര്‍ത്തയായില്ല

മാതൃഭൂമി വാര്‍ത്ത അത്തരം പിന്തുണക്കായി ചെത്തിമിനുക്കിയത് കൊണ്ടാണ് അത്രമേല്‍ സ്വീകാര്യമായതും, പിന്നീടത്തെ ദൃശ്യങ്ങളില്‍ സ്മാര്‍ട്ടായൊരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കുരു പൊട്ടിയതും. ഹനാന്‍ ഇതിനു മുമ്പ് രണ്ട് ആളുകള്‍ക്കൊപ്പം മീന്‍ കച്ചവടം ചെയ്തിരുന്നു. അന്നത് വാര്‍ത്തയായില്ല. 'വാര്‍ത്തയാകാന്‍ പാകത്തില്‍' കച്ചവടം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമേ അയൊള്ളൂ എന്നതിന് ആ കുട്ടിയെ കള്ളി എന്ന് വിളിച്ചിട്ടെന്താ?

ജോലി ചെയ്യുന്നത്

ജോലി ചെയ്യുന്നത്

അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാന്‍ കൂടിയാണ് അവള്‍ ജോലി ചെയ്യുന്നത്. അതിനകത്ത് പലതരം ആനന്ദങ്ങളുണ്ടാകും. സിനിമ കിട്ടിയാല്‍ അഭിനയിക്കാന്‍ പോകുമായിരിക്കും.

ആര്‍ക്കാണ് ചേദം

ആര്‍ക്കാണ് ചേദം

മീന്‍ വില്‍ക്കുകയോ വില്‍ക്കാതോരിക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആര്‍ക്കാണ് ചേദം? അയ്യോ ഞാന്‍ പിന്തുണ കൊടുത്തത് രണ്ട് ദിവസായി മീന്‍ വില്‍ക്കുന്ന ആള്‍ക്കാണോ, കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടേ, ഇതെന്ത് എന്ന ആശങ്ക ഒക്കെ ആരുടെ കള്ളത്തരമാണ് പുറത്താക്കുന്നത് എന്ന് ആലോചിച്ചാല്‍ മതി.

ചൊരുക്ക്

ചൊരുക്ക്

ദാരിദ്ര്യം കണ്ട് കണ്ണീരൊഴുക്കാന്‍ അവസരം കിട്ടാത്ത ചൊരുക്ക്, തൊട്ട് മുമ്പ് ആഘോഷിച്ച അതിജീവനത്തെ അട്ടിമറിക്കാന്‍ പാകത്തില്‍ വയലന്റ് ആകുന്നുണ്ട്. ഇന്നലത്തെ ബഹളം കഴിഞ്ഞ് സര്‍ജറി കഴിഞ്ഞ ചെവിക്ക് അണുബാധയായി ആശുപത്രിയിലാണ് ഹനാന്‍. കേരളം മുഴുവന്‍ കള്ളി എന്ന് വിളിക്കുമ്പോ അത് തെറ്റാണെന്ന് തെളിയിക്കാനെങ്കിലും ഇന്നും മീന്‍പെട്ടി എടുത്ത് വരേണ്ടി വരും അവള്‍ക്ക്.

Recommended Video

cmsvideo
ഹനാനെ എന്തിനു നിങ്ങൾ ഇങ്ങനെ ആക്രമിക്കുന്നു | Oneindia Malayalam
മലയാളിരാജ്യം

മലയാളിരാജ്യം

പിന്തുണയും ഹോ അതിജീവനം എന്ന വാ പൊളിക്കലും, അയ്യോ ഞങ്ങളെ പറ്റിക്കാനാകില്ല കണ്ടു പിടിച്ച് നശിപ്പിച്ച് കളയും ലൈനിലായതോടെ, തന്റേതായ രീതിയില്‍ പൊരുതി ജീവിച്ച ഒരു പെണ്‍കുട്ടി ആവശ്യത്തിലധികം സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. വല്ലാത്തൊരു ആള്‍ക്കൂട്ടം തന്നെ ഫേസ്ബുക്ക് മലയാളിരാജ്യം.

ഫെയ്സ്ബുക്ക് പോസ്റ്റ്

വെെറല്‍ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
viral facebook post about hanan story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X