കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ പച്ചനുണയും വിശ്വസിച്ച് ഇദ്ദേഹത്തെ തോൽപ്പിച്ചിരുന്നെങ്കിൽ,ഒരു നിമിഷം ആലോചിച്ചു നോക്കൂ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ്ങ് കാമറ കേരളത്തില്‍ എത്തിയിരിക്കുകയാണ്. ജര്‍മനിയിലെ കൊളോണില്‍ നിന്നാണ് തെര്‍മല്‍ ആന്റ് ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ കണക്ഷന്‍ വിമാനങ്ങളിലൂടെ ബംഗ്ളൂരുവിലെത്തുന്നത്. അവിടെ നിന്നും റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. വിവിധ രാജ്യങ്ങള്‍ കടന്ന് കേരളത്തിലെത്തിയ ഉപകരണം പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്.

എംപി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ചത് തിരുവനന്തപുരം എംപി ശശി തരൂരായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അഭിനന്ദിച്ച് നരിവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ശശി തരൂര്‍ എംപിയെ പ്രശംസിച്ച് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ വൈറലാവുകയാണ്. നിഷാന്‍ പരപ്പനങ്ങാടി എന്ന മാധ്യമവിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കളസം മാറാന്‍ ബി.ജെ.പി പാളയത്തില്‍ സിംഹാസനവും സ്ഥിരപ്പെടുത്തി കാത്തു നില്‍ക്കുന്ന ശശി തരൂര്‍.' എന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം കാരുടെ പച്ച നുണയും വിശ്വസിച്ച് ഒരു വേള തിരുവനന്തപുരത്തുകാര്‍ ഇദ്ദേഹത്തെ തോല്‍പ്പിച്ചിരുന്നുവെങ്കില്‍ നമുക്കിന്ന് പലതും അന്യമായേനെയെന്ന് നിഷാന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പൂര്‍ണരൂപം വായിക്കാം.

ഒരു നിമിഷം ആലോചിച്ച് നോക്കൂ..!

ഒരു നിമിഷം ആലോചിച്ച് നോക്കൂ..!

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കളസം മാറാന്‍ ബി.ജെ.പി പാളയത്തില്‍ സിംഹാസനവും സ്ഥിരപ്പെടുത്തി കാത്തു നില്‍ക്കുന്ന ശശി തരൂര്‍.' എന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം കാരുടെ പച്ച നുണയും വിശ്വസിച്ച് ഒരു വേള തിരുവനന്തപുരത്തുകാര്‍ ഇദ്ദേഹത്തെ തോല്‍പ്പിച്ചിരുന്നുവെങ്കില്‍ നമുക്കിന്ന് പലതും അന്യമായേനെ.

കേരളത്തില്‍ ആദ്യമായി

കേരളത്തില്‍ ആദ്യമായി

ഏഷ്യയില്‍ തന്നെ ലഭ്യമല്ലാതിരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുള്ള തെര്‍മല്‍ ഒപ്റ്റിക് ഇമേജിങ് ക്യാമറ എംപിഎല്‍എഡിഎസ് ഫണ്ട് ചെലവഴിച്ച് കേരളത്തില്‍ ആദ്യമായി എത്തിച്ചു. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ആംസ്റ്റര്‍ഡാമില്‍ നിന്ന് ആദ്യം ജര്‍മനിയിലെ ബോണിലേക്ക്. പിന്നീട് പാരിസ്, ലെപ്‌സിഗ്, ബഹ്‌റൈന്‍, ദുബായ് വഴി ബംഗളൂരുവിലേക്ക്, ശേഷം കേരളത്തില്‍.

അന്ന് പിതൃത്വം ഏറ്റെടുക്കാന്‍

അന്ന് പിതൃത്വം ഏറ്റെടുക്കാന്‍

മുമ്പ് ഒമ്പതിനായിരം പി.പി.ഇ കിറ്റുകളും, മൂവായിരം ടെസ്റ്റിംഗ് കിറ്റുകളും, യാത്രാ വിമാനം ഇല്ലാതിരുന്ന കാലത്ത് തരൂര്‍ സ്വന്തം സ്വാധീനം വെച്ച് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. അന്ന് പിതൃത്വം ഏറ്റെടുക്കാന്‍ വ്യഗ്രത കൊണ്ട രണ്ടു പേര്‍ ഇന്ന് ഒരു പക്ഷേ മുതിരാത്തത്, കൊണ്ടു വന്ന വസ്തു എന്തെന്ന് തന്നെ മനസ്സിലാവാത്തത് കൊണ്ടായിരിക്കണം.

ദൗര്‍ഭാഗ്യവശാല്‍

ദൗര്‍ഭാഗ്യവശാല്‍

ഇതിനിടയില്‍ ബി.ജെ.പി ക്കാരേയിട്ട് നന്നായി കൊട്ടുന്നുമുണ്ട് തരൂര്‍. 54 ഇഞ്ച് പാഴ്മുറം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ തള്ളിയിടാന്‍ നാലുപുറം ഓടുന്നതിനിടെ, കോവിഡ് കാര്യമായി നമ്മുടെ രാജ്യത്തെ ബാധിക്കുന്നതിന് മുന്നേ തന്നെ അത് ഇന്ത്യക്ക് ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് ഇടക്കിടെ മുന്നറിയിപ്പ് നല്‍കിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളളവര്‍, അഥവാ, ഈ ദുരന്ത സമയത്ത് എന്തുകൊണ്ടും ഭരണപക്ഷത്ത് ഇരിക്കേണ്ടിയിരുന്നവര്‍ ദൗര്‍ഭാഗ്യവശാല്‍ പാര്‍ലിമെന്റില്‍ ഇന്ന് പ്രതിപക്ഷത്താണ്.

 മറ്റെന്ത് വഴി..!

മറ്റെന്ത് വഴി..!

കോവിഡെന്ന ദുരന്തത്തെ തുരത്താന്‍ പോന്ന വിവേകമുള്ളവര്‍ പ്രതിപക്ഷത്തും, കോവിഡിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ രാജ്യം ഭരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ പരിതപിക്കുകയല്ലാതെ മറ്റെന്ത് വഴി..!

English summary
Viral Facebook post praising Shashi Tharoor MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X