വൈറലാകാന്‍ 'മീശ വിനീതിന്റെ' ഇന്‍സ്റ്റഗ്രാം ടിപ്‌സ്; സ്ത്രീകളെ വലയിലാക്കി ഭീഷണി; ഒടുവില്‍ വീണ്ടും പിടിവീണു
തിരുവനന്തപുരം: പീഡനക്കേസിന് പിന്നാലെ ടിക് ടോക് സോഷ്യല്‍ മീഡിയ താരം മീശ വിനീത് എന്നറിയപ്പെടുന്ന വിനീതിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് പൊലീസ് വിനീതിനെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്‌കൂട്ടറില്‍ എത്തി പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലഷം രൂപ കവരുകയായിരുന്നു. ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ വിനീത് മീശയെ താലോലിച്ച് കൊണ്ടാണ് വീഡിയോകള്‍ പ്രചരിപ്പിച്ചത്.
താന്‍ പൊലീസിലായിരുന്നെന്നും ആ ജോലിക്ക് കതാല്‍പര്യമില്ലാത്തതിനാല്‍ രാജിവച്ച് സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണെന്നാണ് വിനീത് പറഞ്ഞിരുന്നത്. ആഡംബര ജീവിതത്തിനായി മോഷണവും പിടിത്തുപറിയും ഭവനഭേദനവുമായിരുന്നു ചെയ്തുകൊണ്ടിരുന്നത്. വിവാഹിതരായ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനുള്ള വിദ്യകള്‍ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞാണ് വിനീച് പെണ്‍കുട്ടികളെ സമീപിക്കുന്നത്. ഈ പരിചയം പിന്നീട് ചൂഷണത്തിലേക്ക് കടക്കും. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ എത്തി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
വിനീതിനെതിരെ തമ്പാനൂര്‍ പൊലീസാണ് ആദ്യം കേസെടുത്തത്. 2022 ആഗസ്റ്റിലായിരുന്നു സംഭവം. അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കാറും സ്‌കൂട്ടറും ഉള്‍പ്പടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മറ്റ് പരാതികളുമുണ്ട്. കല്ലമ്പലം, നഗരൂര്‍, മംഗലപുരം സ്റ്റേഷനുകളില്‍ അടിപിടി നടത്തിയതിന് വേറെയും കേസുകള്‍ വീനീതിന്റെ പേരിലുണ്ട്.
കണിയാപുരത്ത് വച്ചായിരുന്നു ഏറ്റവും അവസാനകത്തെ സംഭവം നടന്നത്. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 2,49000 രൂപ സിനിമ സ്റ്റൈലില്‍ തട്ടിയെടുക്കുകയായിരുന്നു. അയല്‍വാസിയായ ജിത്തുവിനെയും കൂട്ടിയാണ് കൃത്യം ചെയ്തത്. സി സി സി ടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസ് പിന്നാലെയെത്തിയത്.
പോത്തന്‍കോടിന് സേഷമുള്ള പൂലന്തറയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് എത്തിയ ശേഷം ഇരുവരും മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി കിളിമാനൂരിലെ മദ്യശാലയില്‍ എത്തിയതും സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവ സമയത്ത് രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ മംഗലപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായായത്.
ജിത്തുവിനെ തൃശൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ വിനീതിനെ കിളിമാനൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ടിക് ടോക്ക് അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. ഒട്ടേറെ ഫാന്‍സും ഇയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പീഡന പരാതി പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ കുടുക്കിയതാണെന്ന ആരോപണവും വിനീത് ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications