'ലൈംഗികമായി ബന്ധപ്പെട്ടിരിക്കാം', എങ്ങനെ കൊച്ചുണ്ടാക്കിയെന്ന് ചോദിക്കുന്നവരോട്; തുറന്നുപറഞ്ഞ് സിയ
എങ്ങനെയാണ് സഹദ് ഗര്‍ഭിണിയായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞുനിന്നത്.

ട്രാന്‍സ് ദമ്പതികളായ സിയയ്ക്കും സഹലിനും കുഞ്ഞ് പിറന്നത് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രസവമായിരുന്നു സഹദിലൂടെ സംഭവിച്ചത്. പ്രവസത്തിന് ശേഷം കുഞ്ഞും ദമ്പതികളും വീട്ടില്‍ സുഖമായി കഴിയുകയാണ്. സഹദ് കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം പല പരിഹാസങ്ങളും ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇവരുടെ പ്രവസത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു.

സഹദ് എങ്ങനെ ഗര്‍ഭിണിയായി
എന്നാല്‍ ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ചുട്ട മറുപടിയമായി രംഗത്തെത്തിയിരിക്കുകയാണ് സിയ പവല്‍. കൗമുദി ടി വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിയ തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത്. എങ്ങനെയാണ് സഹദ് ഗര്‍ഭിണിയായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞുനിന്നത്. ഈ ചോദ്യങ്ങള്‍ക്ക് അടക്കമാണ് സിയയുടെ മറുപടി. സിയയുടെ വാക്കുകളിലേക്ക്....

എങ്ങനെ കൊച്ചുണ്ടാക്കി
ഈ കാര്യങ്ങളൊക്കെ സ്വകാര്യതയാണ്. ഞങ്ങള്‍ എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്ന് ചോദിക്കുന്നവരോട്, അത് ചിലപ്പോള്‍ ഐ വി എഫ് ആയിരിക്കാം. ചിലപ്പോള്‍ ലൈംഗികമായി ബന്ധപ്പെട്ടിരിക്കാം, അക്കാര്യം നമ്മള്‍ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. അത് ഞങ്ങളുടെ മാത്രം സ്വകാര്യതയാണെന്ന് സിയ പറയുന്നു.

അവര് കാണിക്കുന്നത് അവരുടെ സംസ്‌കാരം
കിടപ്പറയില്‍ വരെ എത്തിനോക്കുന്നവരാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവര് കാണിക്കുന്നത് അവരുടെ സംസ്‌കാരമാണ്. എന്നാല്‍ എങ്ങനെയാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങളെ അറിയുന്നവര്‍ക്ക് അറിയാം, അവര്‍ക്കറിയാം കൊച്ചുണ്ടായത് എങ്ങനെയാണെന്ന്. നമ്മള്‍ സമൂഹത്തെ ബോധിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.

അമ്മയായിട്ട് അറിയാനാണ് താല്‍പര്യം
കുഞ്ഞിന്റെ അമ്മയായിട്ട് അറിയാനാണ് തനിക്ക് താല്‍പര്യമെന്ന് സിയ പറയുന്നു. ആ ഒരു ആഗ്രഹമുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഈ ഒരു റിസ്‌ക് എടുത്തത്. ഇത്രയും കാര്യങ്ങള്‍ തരണം ചെയ്ത് മുന്നോട്ടു പോയെങ്കില്‍ ഞങ്ങള്‍ ആ ഒരു കാര്യം കൊണ്ടായിരിക്കുമല്ലോ എന്ന് സിയ പറഞ്ഞു. തങ്ങളുടെ ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചുള്ള കാര്യങ്ങളും സിയ പറഞ്ഞു.

മൂന്ന് മാസത്തെ ഇടവേള
താന്‍ ഇപ്പോഴും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് തുടരുന്നുണ്ട്. സഹദിന് മൂന്ന് മാസത്തെ ഇടവേളയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അത് കഴിഞ്ഞ് വീണ്ടും ശസ്ത്രിക്രിയയുമായി മുന്നോട്ടുപോകും. ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങളുടെ ചെലവുണ്ടെന്നും വലിയൊരു തുക കെട്ടിവച്ചതിന് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്ന് സിയ പറയുന്നു. കുഞ്ഞിന്റെ വിശേഷങ്ങളും സിയ അഭിമുഖത്തില്‍ പറഞ്ഞു.

സഹദ് സുഖമായിരിക്കുന്നു
കുഞ്ഞും ഭര്‍ത്താവ് സഹദും സുഖമായിരിക്കുന്നു. പ്രസവം കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. അതിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വാവയ്ക്കും ഇതുവരെയായിട്ടും ഒരു കുഴപ്പവുമില്ല. സഹദ് ഇപ്പോള്‍ ഏകദേശം ഒക്കെ ആയിട്ട് വരുന്നു. സിസേറിയനായിരുന്നു. സ്റ്റിച്ചൊക്കെ നന്നായി ഉണങ്ങുന്നുണ്ട്.

കുഞ്ഞിന് പേരിട്ടു
നടക്കാനൊന്നും യാതൊരുവിധ ബുദ്ധിമുട്ടുമില്ല, സാധാരണയായി ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. കുഞ്ഞിന് പേരിട്ടു. എന്നാല്‍ പേരും കാര്യങ്ങളൊക്കെ ഒരു ഫംഗ്ഷന്‍ സംഘടിപ്പിച്ച് വയ്ക്കാമെന്ന് കരുതുന്നു. സുഹൃത്തുക്കളയെല്ലാം വിളിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും സിയ പറഞ്ഞു.

അമ്മയായ വേദന
ഇപ്പോള്‍ അനുഭവിക്കുന്ന ഫീല്‍ എന്താണെന്ന് പറയാന്‍ പറ്റില്ല. പ്രസവ വേദന ഞാന്‍ എന്റെ ശരീരത്തില്‍ അറിഞ്ഞില്ലെങ്കില്‍ പോലും ഒരു അമ്മയായ വേദനയും സുഖവും എല്ലാം ഞാന്‍ ഇപ്പോള്‍ അറിയുകയാണ്. അമ്മയായി തന്നെയും അച്ഛനായി സഹദിനെയും അംഗീകരിക്കണമെന്ന ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്നും സിയ പറഞ്ഞു.












Click it and Unblock the Notifications