Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിനെ വച്ച് സിപിഎം രാഷ്ട്രീയം കളിക്കുന്നു; സിപിഎമ്മിന്റെത് പ്രതികാര ബുദ്ധി, ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: കേരളപ്പിറവി ദിനത്തില്‍ ഇന്ധന വിലവര്‍ധനവിനെതിരെ റോഡ് ഉപരോധിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പ്രതിഷേധവുമായെത്തിയ ജോജു ജോര്‍ജ്ജുമയി ബന്ധപ്പെട്ട് വിഷയം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ഇന്നും സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും ചര്‍ച്ചയായികൊണ്ടിരിക്കുകയാണ് ഈ വിഷയം. നിമിഷനേരംകൊണ്ടാണ് പ്രശ്‌നം ലോക ശ്രദ്ധയാകര്‍ശിച്ചത്. വിലവര്‍ധനയ്‌ക്കെതിരെയുണ്ടായ പ്രതിഷേധം കഴിഞ്ഞ് വാഹനങ്ങള്‍ നിരത്തിലോടിത്തുടങ്ങിയെങ്കിലും ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

1

റോഡ് ഉപരോധിച്ച്‌കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയ ജോജുവിന്റെ കാര്‍ വരെ തകര്‍ക്കുകയായിരുന്നു. പിന്നീട് പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരവും എതില്‍ മുന്‍ മേയറടക്കം എട്ട് പേര്‍ പ്രതികളുമാണ് അവരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ ജോജു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നു പറഞ്ഞ് കൊടുത്ത പരാതിയില്‍ യാതൊരു പുരോഗതിയും ഇല്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത്. ജോജുവിനെതിരെ നല്‍കിയ പരാതി വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ജോജുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

2

ഇന്ധനവില വര്‍ധനയ്‌ക്കെതിരെയുള്ള കോണ്‍ഗ്രസ് സമരം ജോജുവിന്റെ വണ്ടിയുടെ ഗ്ലാസ് പൊട്ടിക്കുന്ന സമരമായി വ്യാഖ്യാനിക്കേണ്ടെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ നടപടിയെടുക്കാത്തതിനെയും ദീപ്തി മേരി വര്‍ഗീസ് വിമര്‍ശിച്ചിരുന്നു. ജോജുവുമായി ബന്ധപ്പെട്ട പോരാട്ടം നിയമസഭയില്‍ നടക്കുമ്പോള്‍ എന്ത്‌കൊണ്ടാണ് ജോജുവിനെതിരെ നിയമപോരാട്ടം നടത്തുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയായിരുന്നു ദീപ്തി മേരി വര്‍ഗീസ്. മനോരമക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ മറുപടി നല്‍കിയത്.

3

തികച്ചും സത്യസന്ധമായ ഒരു ആവശ്യത്തിനു വേണ്ടിയായിരുന്നു കോണ്‍ഗ്രസ് ഇന്ധന വിലക്കെതിരെ സമരം നടത്തിയത്. താഴെതട്ട് മുതല്‍ മുകളിലേ തട്ട് വരെയുള്ള ജനങ്ങളും ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ സമരം ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയുള്ള ഒരു വിഷയത്തില്‍ സമരം നടക്കുമ്പോള്‍ സാധാരണ നിലയില്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന്‍ എന്ന നിലയ്ക്ക് ജോജു അതിന് പിന്തുണ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും അവര്‍ പറയുന്നു. ജോജു പറഞ്ഞു പ്രചരിപ്പിക്കുന്നതു പോലെ ആശുപത്രിയില്‍ പോകേണ്ടവരോ മറ്റോ ഒന്നും അന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. പൊലീസിലും സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. ഒരു ജനാധിപത്യ സമരം നടക്കുന്നതിനിടിയില്‍ വന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ ഈ സമരം ഇപ്പോള്‍ ജോജുവിലേക്ക് മാത്രമായി ചുരുക്കുന്നതും ശരിയല്ലെന്നും ദീപ്തി പറയുന്നു.

4

ടോണി ചെമ്മണിക്കെതിരെയുള്ള പരാതികള്‍ വ്യാജമാണ്. കാരണം ടോണി ചമ്മണി സമരത്തിന്റെ മുന്‍ഭാഗത്താണ് ഉണ്ടായിരുന്നത്.പിന്നെങ്ങനെ അദ്ദേഹം കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ക്കും. ദൃശ്യങ്ങലിലെല്ലാം വ്യക്തമാണ്. കാറിന്റെ പിന്‍ഭാഗത്തുള്ള ചില്ല് മുന്നില്‍നിന്ന ടോണി അടിച്ചു പൊട്ടിച്ചുവെന്ന് പറഞ്ഞാല്‍ ഇതൊക്കെ കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണ്. ദീപ്തി പറയുന്നു. സ്ത്രീകള്‍ നില്‍ക്കുന്ന സ്ഥലത്തെത്തി ചില മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്രോശിക്കുകയും ചീത്തവിളിക്കുകയുമാണ് ജോജു ചെയ്തിരുന്നത്. ഇതിനെതെരിയാണ് കേസ് കൊടുത്തത്. അല്ലാതെ വ്യക്തി പരമായി ആരോടും വൈരാഗ്യമില്ല. മനപൂര്‍വം സമരത്തെ തകര്‍ക്കാനായി വന്നതാണ് ജോജു ദീപ്തി പറഞ്ഞു. ജോജു കള്ളുകുടിച്ചിട്ടാണോ വരുന്നത് എന്ന് പറഞ്ഞത് ഒരു പൊലീസാണ്. അങ്ങനെയായിരുന്നു അദ്ദേഹം തങ്ങള്‍ക്കു നേരെ പാഞ്ഞടുത്തത്. മദ്യപിച്ചിട്ടാണെങ്കില്‍ ബ്രെത്ത് അനലൈസര്‍ കൊണ്ട് നോക്കിയിട്ടേ അയാളെ വിടാവൂ എന്ന്.
ഷിയാസ് അവിടെ നിന്ന് പറയുന്നുണ്ടായിരുന്നു. ജോജു അബ്‌നോര്‍മല്‍ ആയാണു അന്നവിടെ പെരുമാറിയത്. അതുകൊണ്ടാണ് മദ്യപിച്ചിരുന്നു എന്ന് എല്ലാവരും ധരിച്ചതെന്നും ദീപ്തി പറഞ്ഞു.

5

സാധാരണ ഗതിയില്‍ സമരം ഉണ്ടാകുമ്പോള്‍ വഴി മാറ്റി വിടാനുള്ള ക്രമീകരണങ്ങള്‍ പൊലീസ് ചെയ്യാറുള്ളതാണ്. അങ്ങനൊരു കാസന്‍സര്‍ രോഗി അവിടെയുണ്ടയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അവിടെ നിന്ന പൊലീസുകാരോട് പറയാമായിരുന്നല്ലോ അങ്ങനെയാരും പറഞ്ഞിട്ടുമില്ല ദീപ്തി പറയുന്നു. ജോജുവിന് വാഹനത്തിനകത്തു കുറച്ചുനേരം ഇരുന്നപ്പോള്‍ തോന്നിയ ഒരു അസ്വസ്ഥത അദ്ദേഹം പുറത്തിറങ്ങിനിന്നു കാണിച്ചതാണെന്നും എന്തിനാണ് ഇത്തരം കൊലാഹാലമുണ്ടാക്കിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ട ഒന്നാണെന്നും ദീപ്തി പറയുന്നു. ജോജുവിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. അതിനു പകരം കമ്മിഷണര്‍ പറഞ്ഞത്, ഞങ്ങള്‍ അന്വേഷിച്ചിട്ട് തെളിവുണ്ടെന്നു തോന്നിയാല്‍ അപ്പോള്‍ പരാതി എടുക്കാമെന്നാന്നായിരുന്നുവെന്നും ദീപ്തി പറയുന്നു. കേസുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

5

ജോജു ഒത്ത് തീര്‍പ്പില്‍ നിന്ന് പിന്നോട്ട് പോകാന്‍ കാരണം സിപിഎം തന്നെയാണ്. ജോജുവിന്റെ സുഹൃത്തുക്കളുടെ വാക്കു കേട്ടിട്ടാണ് ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഷിയാസ് മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞത്.എന്നാല്‍ ജോജു പിറ്റേദിവസം സര്‍ക്കാര്‍ നടത്തുന്ന കേസില്‍ പോയി മറ്റൊരു വക്കീലിനെ വച്ച് കക്ഷി ചേരാന്‍ ശ്രമിക്കുകയായിരുന്നു അതിനെ കുറിച്ച് അന്വേഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു ആരാണ് അതിന് പിന്നിലെന്ന്. ബി. ഉണ്ണികൃഷ്ണനെപ്പോലെയുള്ള സിപിഎം അനുകൂലികള്‍ ഇതിനു പിന്നിലുണ്ടെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും ദീപ്തി പറയുന്നു. ജോജുവിന് പിന്തുണയുമായി വന്നത് സിപിഎം രംഗത്തുള്ളവരാണ് വേറാരും വന്നില്ല. സമരം നടത്താത്ത സംഘടന ഒന്നുമല്ലല്ലോ സിപിഎം. എന്തിനാണ് അവര്‍ ജോജുവിനെ പിന്താങ്ങുന്നതെന്നും ജോജുവിനെ വച്ച് സിപിഎം രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുകയാണെന്നും ദീപ്തി പറയുന്നു.

7

ജോജുവിന്റെ വീട്ടുകാരെയൊന്നും ചെയ്തിട്ടില്ല മുകേഷ് എംഎല്‍എ അങ്ങനെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുത്തരം അദ്ദേഹം തന്നെ പറയട്ടെയെന്നും അവര്‍ പറഞ്ഞു. ഈ കേസ് കാരണം ജോജുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടെന്നും അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ ശക്തമായി നേരിടുമെന്നും അവര്‍ പറഞ്ഞു. പ്രതികാര ബുദ്ധിയോടെ ചെയ്യുന്നവരാണ് നലവില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നത്. ഈ പ്രശ്‌നം സിനിമാ മേഖലയും കോണ്‍ഗ്രസുമായുള്ള ഒരുപ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് സിപിഎം മനപ്പൂര്‍വം കെട്ടിച്ചമയ്ക്കുന്നതാണെന്നും ഇത് സിപിഎം എംഎല്‍എമാര്‍ മനപൂര്‍വമുണ്ടാക്കുന്ന പ്രശ്‌നമാണെന്നും അവര്‍ പറയുന്നു.

Recommended Video

cmsvideo
    ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാൻ കോൺഗ്രസ് | Oneindia Malayalam
    8

    യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ സെറ്റുകളിലേക്കും മറ്റും മാര്‍ച്ച് നടത്തി ഷൂട്ടിങ് തടസ്സപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെതന്നെ അത് വിലക്കിയിരുന്നു. കോണ്‍ഗ്രസിന് സിനിമാ മേഖലയെ തടസപ്പെടുത്തണമെന്നില്ല കോണ്‍ഗ്രസിനെ സിനിമാ മേഖലയ്ക്ക് എതിരാക്കാനുള്ള സിപിഎമ്മിന്റെ അജന്‍ഡയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളൊക്കെ അവര്‍ പറഞ്ഞു. കേരളത്തില്‍ ജോജുവല്ല വിഷയം ഈ സിസ്റ്റമാണ്. കാരണം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയപ്പോള്‍ അന്വേഷിച്ച്ിട്ട് പറയാം എന്നാണ് കമ്മീഷ്ണര്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു. അന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു പ്രവത്തക പോലും ഇന്ന് പുറത്തിറങ്ങുന്നില്ലെന്നും അവര്‍ ഭയന്നിരിക്കുകാണെന്നും ദാപ്തി പറഞ്ഞു. പലരും ദിവസങ്ങളായി ഫോണ്‍ പോലും എടുക്കുന്നില്ല ഇത്തരത്തില്‍ കേസ് കൊടുക്കുന്നത് അവര്‍ക്ക് ആത്മവിശ്വാസമാണെന്നും കോസുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+