'പാരഗണിലെ ബിരിയാണി ഇഷ്ടം, കേരളം ഇഷ്ടപ്പെടാന്‍ കാരണം ഇത്'; നാഗാലാന്റില്‍ നിന്നെത്തിയ വിസാസോ പറയുന്നു
വിസാസോ കിക്കി എന്ന നാഗാലാന്റുകാരന് കേരളത്തില്‍ ആമുഖങ്ങള്‍ ആവശ്യമില്ല. പത്ത് വര്‍ഷത്തെ മെഡിക്കല്‍ പഠനത്തിനായി കേരളത്തിലെത്തി വിസാസോ ഈ നാടും നാട്ടുകാരുമായും അത്രത്തോളം അടുത്തിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തുമായുള്ള ജീവിതം മലയാളികളുടെ സ്നേഹം അനുഭവിച്ചറിയാന്‍ കാരണമായി എന്നാണ് വിസാസോ പറയുന്നത്.
കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെ കുറിച്ചും കേരളം നല്കിയ പിന്തുണയെ കുറിച്ചും വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവെച്ചിരുന്നു. എം ബി രാജേഷും ഈ വീഡിയോ പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിലേക്കുള്ള തന്റെ വരവിനെ കുറിച്ച് മനസ് തുറക്കുകയാണ് വിസാസോ വണ്‍ഇന്ത്യ മലയാളത്തോട്...

' 10 വര്‍ഷമായി കേരളത്തിലെത്തിയിട്ട്. നാഗാ സംസ്കാരത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ സംസ്കാരമുള്ള ഇവിടെ വന്ന് ഇവിടത്തെ രീതികളുമായി പൊരുത്തപ്പെട്ടു. അങ്ങനെയാണ് വൈറലാകുന്നത്. അത് മലയാളികളുടെ സ്നേഹം കൊണ്ടാണ്. ഈ പത്ത് വര്‍ഷം എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അത് തിരിച്ച് കൊടുക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് കേരളം തിരഞ്ഞെടുത്തത് എന്ന് ഒരുപാട് പേര് ചോദിക്കാറുണ്ട്.
എന്റെ അയല്‍ക്കാരും അധ്യാപകരുമായി ഒരുപാട് മലയളികളുണ്ട്. കേരളത്തില്‍ നിന്നുള്ള ഒരുപാട് വൈദികര്‍ അവിടെയുണ്ട്. അവരെല്ലാം പറയാറുണ്ട് കേരളത്തിലേക്ക് പോയി നോക്കണം എന്ന്. അത് കേട്ട് കേട്ട് എന്റെ മനസില്‍ പതിഞ്ഞ് പോയി. എംബിബിഎസ് ആരംഭിച്ച സമയത്ത് കേരള ഓപ്ഷന് ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ കേരളം ഉറപ്പിച്ചു. കോഴിക്കോടും തിരുവനന്തപുരവും ഉണ്ടായിരുന്നു.
കോഴിക്കോട് എന്ന പേരിനോടുള്ള കൗതുകം കൊണ്ട് അത് തന്നെ ഉറപ്പിച്ചു. കോഴിക്കോട് ഒരുപാട് ഓര്‍മകളുണ്ട്. സുഹൃത്തുക്കള്‍, അധ്യാപകര്‍, സ്ഥലം, ഭക്ഷണം എന്നിവയൊക്കെയായി കോഴിക്കോട് നല്ല ഓര്‍മയാണ് ഉള്ളത്. ഞാന്‍ നല്ലൊരു ഫൂഡിയും ട്രാവല്‍ ലൗവറുമാണ്. കോഴിക്കോട് എല്ലായിടത്തും പോയിട്ട് ഭക്ഷണം കഴിക്കും. പാരഗണ്‍ ബിരിയാണി ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കാന്‍ ശ്രമിക്കും.
ബീച്ചിലെ കടകളില്‍ നിന്ന് കല്ലുമ്മക്കായയും പത്തിരിയുമൊക്കെ കഴിക്കാറുണ്ട്. രാത്രി ഒരു രണ്ട് മണിയൊക്കെ ആയാല്‍ തൊണ്ടയാട് ബൈപ്പാസില്‍ ഒരു തട്ടുകടയുണ്ട്. അവിടെ പോയിട്ട് ചിക്കന്‍ ദോശ കഴിക്കും. ചെറിയ ഹോട്ടലുകളായിരിക്കും. എന്നാലും അവിടെ നല്ല രസമാണ്. വര്‍ക്കല എന്റെ സ്വന്തം സ്ഥലം പോലെയാണ്. തിരുവനന്തപുരത്ത് കോവളം, വിഴിഞ്ഞം ഒക്കെ ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്.
ഇതിനൊക്കെ നിങ്ങള്‍ സമയം കണ്ടെത്തണം. ജോലി ഒന്ന് കഴിഞ്ഞ് മറ്റൊന്ന് വന്ന് കൊണ്ടേയിരിക്കും. എങ്കിലും എക്സ്പ്ലോര്‍ ചെയ്യാന്‍ ശ്രമിക്കണം. ആരോഗ്യരംഗത്ത് കേരളവും നാഗാലാന്റും തമ്മില്‍ വ്യത്യാസമുണ്ട്. ഡോക്ടര്‍മാരുടെ സുരക്ഷയില്‍ വലിയ മാറ്റം വേണം. അതിന് ശക്തമായ നിയമം വേണം'.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications