'ഏഴ് രൂപ കുറവ്, മില്‍മ വില കുറയ്ക്കേണ്ട ഗതികേടില്‍ എത്തും'; നന്ദിനിയെ സ്വാഗതം ചെയ്ത് പണ്ഡിറ്റ്
കൊച്ചി: കര്‍ണാടകയുടെ നന്ദിനി പാലിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മില്‍മ പാലിന്റെയും നന്ദിനി പാലിന്റെയും വിലക്കുറവ് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കുന്നത്. നന്ദിന് പാല് കേരളത്തിലേക്ക് വരുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ ദേശീയ ക്ഷീര വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി രംഗത്തെത്തിയത്. മില്‍മ പാലിന് നന്ദിനിയേക്കാള്‍ ഏഴ് രൂപ കുറവാണെന്നും കേരളത്തിലേക്ക് നന്ദിനി പാലിനെ സ്വാഗതം ചെയ്യുകയാണെന്നുമാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.

'കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങള് ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല. കാരണം പച്ചക്കറി, അരി, പഴ വര്‍ഗ്ഗങ്ങള്‍, മാംസം അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നമ്മള്. ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാല് എന്നു കരുതി മലയാളികള്‍ നന്ദിനി വാങ്ങാന്‍ തുടങ്ങിയാല്‍, മില്‍മ പാലും വില കുറയ്ക്കേണ്ട ഗതികേടില്‍ എത്തും'- സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കര്‍ണാടകയിലെ പ്രധാന പാല് ബ്രാന്‍ഡായ 'നന്ദിനി' കേരള വിപണിയില്‍ എത്തുന്നതോടെ കേരളത്തിലെ 'മില്‍മാ' പാല് വന്‍ പ്രതിസന്ധിയില്‍ ആകുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ടെ...കാരണം കര്‍ണാടക യുടെ 'നന്ദിനി' പാല് കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്.. പൊതുവില്‍ 'നന്ദിനി' പാല് ഉപയോഗിക്കുന്നവര്‍ നല്ല ക്വാളിറ്റി ഉണ്ടെന്നൊക്കെ പറയുകയും ചെയ്യുന്നു..
സത്യം എന്തായാലും 'മില്‍മാ' പാലിന് 'നന്ദിനി' പാല് ഒരു പാരയാണ്...(ഇനി കുറച്ചു കഴിഞ്ഞാല്‍ കേരളത്തില്‍ 'അമുല്‍' കൂടി വന്നാല്‍ മൊത്തം പ്രശ്നം ആയേക്കാം) നമ്പര്‍ വണ്‍ കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങള് ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല.. കാരണം പച്ചക്കറി, അരി, പഴ വര്‍ഗ്ഗങ്ങള്‍, മാസം അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയില്‍ ആണ് നമ്മള്..
ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാല് എന്നു കരുതി മലയാളികള്‍ 'നന്ദിനി' വാങ്ങുവാന്‍ തുടങ്ങിയാല്‍, മില്‍മ പാലും വില കുറയ്ക്കേണ്ട ഗതികേടില്‍ എത്തും..
ഇത് ചിലര്‍ക്ക് വിഷമം ആകും...എന്തായാലും കേരളത്തിലേക്ക് നന്ദിനിക്ക് സ്വാഗതം.. (വാല് കഷ്ണം... കേരളത്തില്‍ പെട്രോളും ഡീസലും കര്‍ണാടക സംസ്ഥാനത്തേക്കാള്‍ വില കൂടുതല്‍ ആണല്ലോ.. ഇപ്പൊള്‍ തന്നെ കേരളത്തിലെ അതിര്‍ത്തി ജില്ലക്കാര്‍ കര്‍ണാടക, തമിഴ്നാട്, കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ നിന്നൊക്കെ ഫുള്‍ ടാങ്ക് അടിക്കുന്നു.. ഇത് കാരണം കേരളത്തിന് ഡീസല്‍, പെട്രോള്‍ നികുതി ഖജനാവിലേക്ക് കുറവ് വന്നു എന്ന് വാര്‍ത്ത കണ്ട്.. വിഷയം സീരിയസാകുന്നു..)
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications