കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പുകാരനായ എന്നോട് പിണറായിയുടെ സംഘി പോലീസ് ചെയ്തത്; വൈറലായി യുവാവിന്‍റെ ഫെയിസ്ബുക്ക് പോസ്റ്റ്

  • By Desk
Google Oneindia Malayalam News

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത്പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് വിധേയമായത് പോലീസ് വകുപ്പായിരുന്നു. നിരന്തരം വീഴ്ച്ചകളായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജിഷ്ണു പ്രണോയി, നിലമ്പൂര്‍ വെടിവെപ്പ്, വാരാപ്പുഴ കസ്റ്റഡി മരണം, കെവിന്‍ കേസ്, മലപ്പുറം തിയേറ്റര്‍ പീഡനം അങ്ങനെ പോലീസ് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട കേസുകള്‍ അനവധിയായിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലീസ് വകുപ്പിന്റെ വീഴ്ച്ചയില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഇതിനിടേയാണ് ആലുവയില്‍ ഉസ്മാന്‍ എന്ന യുവാവിന് പോലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

മഫ്തിയിലായിരുന്നു പോലീസ് ഡ്രൈവറും ഉസ്മാനും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ ഉസ്മാന് മര്‍ദ്ദനം ഏല്‍ക്കുകയായിരുന്നു. എന്നാല്‍ യുവാവിന് പോലീസ് മര്‍ദ്ദനം ഏറ്റു എന്നതിലുപരി നോമ്പുകാരനായ മുസ്ലിം യുവാവിന് പോലീസ് മര്‍ദ്ദനം ഏറ്റു എന്നായിരുന്നു മുഖ്യധാര മാധ്യമങ്ങളടക്കം പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ പ്രശ്‌നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇത്തരത്തില്‍ വിഷയത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുന്നതിനെതിരെ നിരവധി ആളുകള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. അത്തരത്തില്‍ എഴുതപ്പെട്ട ഒരു സര്‍ക്കാസം കുറിപ്പ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുകയാണ്.

സംഘി പോലീസ്

സംഘി പോലീസ്

പിണറായി വിജയന്റെ സംഘി പോലീസിന്റെ നോമ്പുകാരനോടുള്ള ന്യൂനപക്ഷ വേട്ട വീണ്ടും എന്ന തലക്കെട്ടോട്ടെയാണ് താജു എന്ന വ്യക്തി എഴുതിയിരിക്കുന്ന സര്‍ക്കാസം പോസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് തന്നോട് പോലീസ് കാട്ടിയ ക്രൂരത എന്ന കണക്കേയാണ് സംഭവം അദ്ദേഹം വിവരിക്കുന്നത്.

സംഘി പോലീസ്

സംഘി പോലീസ്

ചെര്‍പ്പുളശേരി പെരിന്തല്‍മണ്ണ റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന എന്നെ പാതായ്ക്കര തണ്ണീര്‍ പന്തലില്‍ വെച്ച് പിണറായി വിജയന്റെ പോലീസ് കൈകാണിക്കുന്നു. വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ ഉമിനീര്‍പോലും ഇറക്കാതെ നോമ്പ് എടുക്കുന്ന എന്നോട് സംഘ മനോഭാവം ഉള്ള ആ പോലീസുകരാന്‍ ഞാന്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെന്ന് പറഞ്ഞുവെന്ന് കുറിപ്പില്‍ പറയുന്നു.

ഞെട്ടിക്കുന്ന മറുപടി

ഞെട്ടിക്കുന്ന മറുപടി

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ നിങ്ങളുടെ വാഹനത്തിന്റെ എയര്‍ ബാഗ് വര്‍ക്കാവില്ലെന്ന് ആ പോലീസുകാരന്‍ പറഞ്ഞു. സര്‍ ഞാന്‍ മുസ്ലിമാണ്, ഉമിനീര്‍ ഇറക്കാത്ത നോമ്പ്കാരനാണ് എന്ന് താന്‍ അയാളോട് മറുപടി പറഞ്ഞെന്നും അതിനുള്ള മറുപടി ഞെട്ടിക്കുന്നതായിരുന്നെന്നും യുവാവ് എഴുതുന്നു.

ഇങ്ങനെ ചെയ്യുമോ

ഇങ്ങനെ ചെയ്യുമോ

അതിനു ഞാന്‍ എന്ത് വേണം എനിക്ക് വേണ്ടിയല്ല നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞങ്ങള്‍ ഈ നിയമം നടപ്പിലാക്കുന്നത് നിങ്ങള്‍ 100രൂപ ഫൈന്‍ അടച്ചു പോയിക്കൊള്ളൂ എന്നാണ് പോലീസുകാരന്‍ എന്നോട് മറുപടി പറഞ്ഞത്. ഒരു ഹൈന്ദവനോ ക്രിസ്താനിയോ ആയിരുന്നെങ്കില്‍ പോലീസ് ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് യുവാവ് ചോദിക്കുന്നു.

ന്യൂനപക്ഷ വേട്ട

ന്യൂനപക്ഷ വേട്ട

ഇത് പിണറായി വിജയന്റെ ന്യൂനപക്ഷ വേട്ടയാണ്. അദ്ദേഹത്തിന്റെ സംഘ അനുകൂല മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. കേരളം എന്നേപ്പോലെ നിയമം തെറ്റിക്കുന്നവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലം ആയി മാറിയിരിക്കുന്നു.ഇത് പോലുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്ന പോലീസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് പോവണമെന്നും യുവാവ് പറയുന്നു.

സുടാപ്പികള്‍ എവിടെ

സുടാപ്പികള്‍ എവിടെ

എവിടെ തീവ്രവാദികളുടെയും ഭീകാരവവാദികളുടെയും സംരക്ഷകര്‍ എന്ന് സ്വയം വിളിക്കുന്ന സുടാപ്പികള്‍
എവിടെ ന്യൂനപക്ഷ പേരുള്ളവന്‍ എന്ത് തെമ്മാടിത്തരവും കാണിച്ചാല്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന അത് ന്യൂനപക്ഷ വേട്ടയായി ചിത്രീകരിക്കുന്ന സമുദായപാര്‍ട്ടി മുസ്ലിം ലീഗ്
എവിടെ കുളംകലക്കി മൗദൂദിയുടെ കാളകൂട വിഷം മീഡിയാ വണും മാധ്യമവും,എവിടേയും എന്ന് കുറിപ്പില്‍ ചോദിക്കുന്നു

പ്രതികരിക്കണം

പ്രതികരിക്കണം

ഉമിനീരുപോലും ഇറക്കാതെ നോമ്പെടുത്ത മുസ്ലിമായ എന്നോട് പിണറായി വിജയന്റെ സംഘി പോലീസ് കാണിച്ച ഈ അക്രമത്തിന് പ്രതികരിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വമില്ലാത്ത എല്ലാവരോടും യുവാവ് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും ഒരു മുസ്ലിമിന് കേരളത്തില്‍ ഈ അവസ്ഥയുണ്ടാകരുത്. നോമ്പ് നോല്‍ക്കുന്ന ഒരാള്‍ക്ക് നേരെയും നിയമം നടപ്പിലാക്കാന്‍ പോലീസിനെ അനുവദിക്കരുതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പിണറായി ഓര്‍ക്കണം

രാതി പറഞ്ഞവനെ അറസ്റ്റ് ചെയ്യുന്ന കുട്ടികളെ മരണത്തിനു വിട്ട് കൊടുക്കാത്ത ഡോക്റ്ററെ അറസ്റ്റ് ചെയ്ത അയാളുടെ കുടുംബത്തെ കൊല്ലാന്‍ ശ്രമിക്കുന്ന പൂജനീയ ഗോരക്പൂരിന്റെ തന്ത്രിമുഖ്യന്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശ് അല്ല ഇത് കുഞ്ഞൂനും കുഞ്ഞാപ്പയും കുഞ്ഞു മാണിയും അരയില്‍ കെട്ടിയ കേരളമാണ് എന്ന് പിണറായി വിജയന് ഉടനെ മനസിലാവുമെന്നും യുവാവ് ഓര്‍മ്മിപ്പിക്കുന്നു

പ്രചരണം

പ്രചരണം

കമ്മന്റ് ഇടുന്നതിനു മുമ്പ് രണ്ട് പ്രാവശ്യം പോസ്റ്റ് വായിക്കുന്നത് എന്റേ ആരോഗ്യത്തിന് ഉത്തമം എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ടായിരത്തി അഞ്ഞൂറിലധികം റിയാക്ഷനും അഞ്ഞൂറിലേറെ ഷയറും പോസ്റ്റിന് ലഭിച്ചു.

സര്‍ക്കാസം മനസ്സിലാവാതെ

സര്‍ക്കാസം മനസ്സിലാവാതെ

സര്‍ക്കാസം പോസ്റ്റ് ആണെന്ന് മനസ്സിലാവാതെ പിണറായിപ്പോലീസിന്റെ മറ്റൊരു ക്രൂരത എന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകള്‍ ഈ പോസ്റ്റ് പ്രചരിപ്പിച്ചിട്ടുണ്ട്. പോസ്റ്റിന് താഴേയും ധാരളം കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
viral sarcasam facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X