കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ത്ഥി; പരാതി ക്ഷമയോടെ കേട്ട് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 വയസുകാരനെ ഓഫീസില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കോഴിക്കോട് കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവനന്ദന്‍ ആണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സാഹസിക യാത്ര നടത്തി തിരുവനന്തപുരത്ത് എത്തിയ ദേവനന്ദന്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രിയെ കണ്ടത്.

1

ശനിയാഴ്ച രാവിലെ ഏറനാട് എക്‌സ്പ്രസില്‍ കയറിയ ദേവനന്ദന്‍ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണമെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരനോട് ആവശ്യപ്പെടുകയായിരുന്നു.

2

സംശയം തോന്നിയ പൊലീസുകാരന്‍ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. രാത്രി കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കിയ പൊലീസുകാര്‍ കുട്ടി സുരക്ഷിതനാണെന്ന് പിതാവിന് അറിയിക്കുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു.

3

പൊലീസിന്റെ സന്ദേശം എത്തിയതോടെയാണ് ആശ്വാസമായത്. രാവിലെ തന്നെ പിതാവ് രാജീവന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി. മുഖ്യമന്ത്രിയെ കാണുന്നതിന് വേണ്ടിയാണ് ഒളിച്ചോടി തിരുവനന്തപുരത്ത് എത്തിയതെന്ന് അറിയിച്ചതോടെ പൊലീസ് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

4

തുടര്‍ന്ന് മുഖ്യമന്ത്രി ദേവനന്ദിനെയും പിതാവിനെയും ചേബംറിലേക്ക് വിളിപ്പിച്ചു. വീട്ടുകാര്‍ ഒരു പണമിടപാട് സ്ഥാപനത്തില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങിയെന്നും തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണെന്നാണ് ദേവനന്ദന്റെ പരാതി. തുടര്‍ന്ന് എല്ലാ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ ഇത്രയും ദൂരം യാത്ര ചെയ്തതിന് വിദ്യാര്‍ത്ഥിയെ സ്‌നേഹത്തോടെ ഉപദേശിച്ചു.

5

ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുതെന്ന് നിര്‍ദ്ദേശിച്ച ശേഷം ഇരുവരെയും യാത്രയാക്കി. ദേവനന്ദ് ഉന്നയിച്ച പരാതിയില്‍ സര്‍ക്കാരിന് ഏന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തന്റെ യാത്രയുടെ ലക്ഷം സഫലമായതിന്റെ സന്തോഷത്തിലാണ് ദേവനന്ദ്. ആവള ഹയര്‍സെക്കന്ററി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദേവനന്ദ്.

കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'

English summary
Viral: Student ran away from home and came to meet the Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X