Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്രഹ്മപുരത്തിന്റെ പേരും പറഞ്ഞ് ആരും വിദേശത്ത് പഠിക്കാന്‍ പോവല്ലേ; ഒരു കാര്യവുമില്ല'; നടന്റെ അപേക്ഷ

കൊച്ചിയുടെ പേരും പറഞ്ഞ് കേരള സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാശും മുടക്കി ആരും പോയേക്കല്ലേ. സര്‍ക്കാരിന് വേറുതെ നഷ്ടമുണ്ടാക്കേണ്ട.

brahamapuram

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഭരണകൂടത്തിനെതിരെ ഉയരുന്നത്. സിനിമ- സാംസ്‌കാരിക രംഗത്തുള്ളവര്‍ എല്ലാം തന്നെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളോട് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ- സീരിയല്‍ താരം മനോജ്. ഒരു അപേക്ഷയുമായാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നതെന്ന് പറഞ്ഞ് തുടങ്ങിയാണ് മനോജ് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

പുകയാന്‍ തുടങ്ങിയിട്ട് 12 ദിവസം

പുകയാന്‍ തുടങ്ങിയിട്ട് 12 ദിവസം

നമ്മുടെ കൊച്ചി പുകയാന്‍ തുടങ്ങിയിട്ട് 12 ദിവസമായി. തീ കെടുത്തി, കെടുത്തിയിട്ടില്ല, പൂര്‍ണമായി കെടുത്തി എന്നൊക്കെ പറയുന്നുണ്ട്. ടണ്‍ കണക്കിന് ഫണ്‍ എന്ന് പറയുന്നത് പോലെ ടണ്‍ കണക്കിന് മാലിന്യം എങ്ങനെ കെടുത്താനാണ്. അതിനൊക്കെ ഒരുപാട് കഷ്ടപ്പാടുണ്ടെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.

എല്ലാവരും പ്രാര്‍ത്ഥിക്കണം

എല്ലാവരും പ്രാര്‍ത്ഥിക്കണം

പാവപ്പെട്ട നമ്മുടെ അഗ്നിശമന സേന അംഗങ്ങളും എല്ലാവരും ചേര്‍ന്ന് അഹോരാത്രം കഷ്ടപ്പെട്ട് കുടുംബം വിട്ട്, അവരുടെ ജീവന്‍ പണയം വച്ച് കഷ്ടപ്പെടുകയാണ്. അവര്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. കാരണം അത്രയും നമുക്ക് വേണ്ടി അവര്‍ ചെയ്യുന്നുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ള അപേക്ഷ എന്നാല്‍.

അടിച്ച് പൊളിക്കാനാണെങ്കില്‍ പോയ്‌ക്കോ.

അടിച്ച് പൊളിക്കാനാണെങ്കില്‍ പോയ്‌ക്കോ.

ഈ ബ്രഹ്മപുരം എന്ന് പറഞ്ഞ മാലിന്യ സംസ്‌കരണ യാര്‍ഡ് കത്തിയതിനെ കുറിച്ച് പഠിക്കാന്‍ വേണ്ടി. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാളും പോലും പോകല്ലേ, വ്യക്തിയോ, കുടുംബമോ, കൊച്ചുമക്കളുമായോ ആരും പോകരുത്. ഒന്നും പഠിക്കാനില്ല. വെറുതെ എന്തിനാ, നിങ്ങള്‍ക്ക് അടിച്ച് പൊളിക്കാനാണെങ്കില്‍ നിങ്ങള്‍ പോയ്‌ക്കോ.

ഈ വിദേശ യാത്ര കൊണ്ട്

ഈ വിദേശ യാത്ര കൊണ്ട്

പക്ഷേ, ഇതിന്റെ പേരും പറഞ്ഞ് പഠിക്കാനാണെന്ന് പറഞ്ഞ് പോകരുത്. കാരണം, നമ്മുടെ പ്രശസ്തനായ ഗാനഗന്ധര്‍വന്‍ യേശുദാസ് തന്നെ പറഞ്ഞിട്ടുണ്ട്, സംഗീതമാകുന്ന മഹാസാഗരം ഇതുവര എനിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല. അതുപോലെ ഈ വിദേശ യാത്ര കൊണ്ട് ഒന്നും പഠിക്കാന്‍ പറ്റില്ല. ചുമ്മാ പോവാം എന്ന് മാത്രം.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാശും മുടക്കി

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാശും മുടക്കി

കൊച്ചിയുടെ പേരും പറഞ്ഞ് കേരള സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാശും മുടക്കി ആരും പോയേക്കല്ലേ. സര്‍ക്കാരിന് വേറുതെ നഷ്ടമുണ്ടാക്കേണ്ട. നമ്മള്‍ ഈ മലയാളികള്‍ക്ക് ഒരു സ്വഭാവമുണ്ട്. മലയാളികളുടെ ഒരു പ്രശ്‌നമുണ്ട്, എന്ത് സംഭവിച്ചാലും ഭീകരമായ അവസ്ഥ നമ്മള്‍ ഉണ്ടാക്കും. നിപ വന്നപ്പോഴും, പ്രളയം വന്നപ്പോഴും കൊവിഡ് വന്നപ്പോഴും ഇങ്ങനെയായിരുന്നു.

ദൈവം തമ്പുരാന്‍ നല്‍കിയ അനുഗ്രഹം

ദൈവം തമ്പുരാന്‍ നല്‍കിയ അനുഗ്രഹം

ഇതൊക്കെ കഴിയുമ്പോള്‍ എല്ലാവരും യൂസ്ഡ് ആകും. കാരണം, നമുക്ക് ദൈവം തമ്പുരാന്‍ നല്‍കിയ അനുഗ്രഹമുണ്ട്. ആരോഗ്യം. എന്തു വന്നാലും നമ്മള്‍ അതിനെ സഫര്‍ ചെയ്യാനുള്ള ആരോഗ്യമുണ്ടാകും. അതുകൊണ്ട് നമുക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇതിന്റെ പേരും പറഞ്ഞ് ആരും പഠിക്കാന്‍ പോകല്ലേയെന്ന് മനോജ് അപേക്ഷിച്ചു.

തീപിടിത്തവും പുകയും

തീപിടിത്തവും പുകയും

അതേസമയം, 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍ എസ് കെ. ഉമേഷ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+