'അയ്യോ...എന്നെ കൊല്ലല്ലേ...പ്ലീസ്'; കടുവയെ കാട്ടിലേക്ക് ഓടിച്ച് കാള, വൈറലായി വീഡിയോ
ആരാണ് ശക്തന്‍ എന്ന് തെളിയിക്കാന്‍ മൃഗങ്ങള്‍ പരസ്പരം പോരടിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
എന്നാല്‍ ഇത്തവണ, അസാധാരണമായ ഒരു മൃഗ പോരാട്ടമാണ് ട്വിറ്ററില്‍ വൈറലാകുന്നത്. കാട്ടില്‍ കടുവയെ ഭയപ്പെടുത്തി ഓടിക്കുന്ന കാളയുടെ വീഡിയോയാണ് അത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ (ഐ എഫ് എസ്) സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് അദ്ദേഹം നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയാണ് 'കാള കടുവയെ ഭയപ്പെടുത്തി ഓടിക്കുന്നു.

ഈ വൈറല്‍ വീഡിയോ ആശ്ചര്യത്തോടെയാണ് സോഷ്യല്‍ മീഡിയ നോക്കിക്കാണുന്നത്. കാരണം, ഇതുവരെ കടുവകളാണ് ഇത്തരം മൃഗങ്ങളെ പേടിപ്പെടുത്തി ഓടിക്കാറുള്ളത്. എന്നാല്‍ ഈ വീഡിയോ തികച്ചും വ്യത്യസ്തമാണ്. കാട്ടിലെ റോഡിലൂടെ നടക്കുന്ന ഒരു കാളയെ എവിടെ നിന്നോ ഒരു കടുവ പ്രത്യക്ഷപ്പെട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

തമ്പുരാൻ..മാവേലി എഴുന്നള്ളുന്നേ...വൈറലായി അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ
എന്നാല്‍ കാള പൂര്‍ണ ധൈര്യവും സംഭവിച്ച് കടുവയെ ഓടിക്കുകയാണ്. കാള ഫ്രെയിമില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍, കടുവ തിരികെ വന്ന് റോഡ് മുറിച്ചുകടക്കുന്നതും വീഡിയോയില്‍ കാണാം. കാട്ടിലൂടെ യാത്ര ചെയ്യുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോ ഷെയര്‍ ചെയ്തതുമുതല്‍, വീഡിയോ 17,000-ലധികം കാഴ്ചകളും 900-ലധികം ലൈക്കുകളും നേടി. നൂറുകണക്കിന് ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. മൈസൂര്‍ മാനന്തവാടി റോഡിലാണ് സംഭവം. നിരവധി കടുവകളുള്ള മേഖലയാണിത്.












Click it and Unblock the Notifications