രാഖി പൊട്ടിച്ച് കളയെടാ.. കഞ്ചാവ് കേസിൽ പെട്ട ആർഎസ്എസുകാരോനോട് സംഘമിത്രം, വൈറൽ വീഡിയോ
Recommended Video

പാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരിച്ചറിയാനുളള ഏറ്റവും എളുപ്പ മാര്‍ഗം കയ്യില്‍ രാഖി കെട്ടിയിട്ടുണ്ടോ എന്ന് നോക്കുന്നതാണ്. ഈ രാഖി പലപ്പോഴും പാരയായി മാറാറുണ്ട്. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കയ്യിലെ രാഖി ഒളിപ്പിക്കാന്‍ മറ്റൊരു ആര്‍എസ്എസുകാരന്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പാലക്കാടാണ് സംഭവം. തമിഴ്‌നാട്ടിലെ സേലത്ത് നിന്നും പാലക്കാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തവേയാണ് രണ്ട് പേര്‍ പോലീസ് പിടിയിലായത്. വിഷ്ണു, അലോക്, ജിനോ പോള്‍ എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പോലീസ് പിടികൂടിയത്.

കഞ്ചാവുമായി ഇവര്‍ സഞ്ചരിച്ച വാഹനത്തിന് വാളയാര്‍ ടോള്‍ പ്ലാസയില്‍ വെച്ച് പോലീസ് കൈ കാണിച്ചു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു.തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് ചെന്ന് ഇവരെ പിടികൂടി. കാറില്‍ മൂന്ന് പൊതിക്കെട്ട് കഞ്ചാവ് ആണ് ഉണ്ടായിരുന്നത്. ആറ് ലക്ഷത്തോളം വില വരുന്ന കഞ്ചാവാണ് മൂവരും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. ഇതിന് മുന്‍പും കഞ്ചാവ് കടത്തിയതിന് ഇവര്‍ക്കെതിരെ കേസുണ്ട്.
പോലീസ് ഇവരെ കഞ്ചാവ് സഹിതം പിടികൂടിയതോടെ സ്ഥലത്ത് നാട്ടുകാര്‍ കൂടി. പലരും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് സ്ഥലത്ത് എത്തിയ മറ്റൊരു സംഘപ്രവര്‍ത്തകന്‍ പ്രതികളിലൊരാളുടെ കയ്യിലെ രാഖി കാണുന്നത്. പൊടുന്നനെ പാര്‍ട്ടിയോടുളള സ്‌നേഹം ഉണര്‍ന്നു. രഹസ്യമായി രാഖി ഊരിക്കളയാന്‍ ഇയാള്‍ പ്രതികളിലൊരാളോട് കുശുകുശുത്തു. തുടര്‍ന്ന് പ്രതി കയ്യിലെ രാഖി മറച്ച് പിടിക്കുന്നതാണ് വീഡിയോ. വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications