Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിൽ ജനാലയിലൂടെ മോഷണം, കള്ളന്റെ കൈ പിടിച്ച് യാത്രക്കാർ, ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്നത് 10 കിമി

പാട്ന: ട്രെയിനിലെ മോഷണവും കള്ളനെ പിടുക്കുന്നതുമൊക്കെ പതിവ് വാർത്തകളാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ട്രെയിനിലെ ഒരു മോഷണവും യാത്രക്കാർ കള്ളനെ കൈയ്യോടെ പിടിച്ച ഒരു വീഡിയോയുമാണ്. മോഷണത്തിനിടെ കള്ളൻമാർ പിടിക്കപ്പെടുന്നത് ആദ്യ സംഭവമൊന്നുമല്ലോല്ലെയെന്നായിരിക്കും ചിന്ത. എന്നാൽ ഈ 'കള്ളനെ പിടിക്കൽ' ചിലപ്പോൾ ആദ്യ സംഭവമായിരിക്കും. ഇനിയൊരിക്കലും മോഷ്ടിക്കാൻ പോയിട്ട് ട്രെയിനടുത്തേക്ക് പോലും പോകാൻ ഭയപ്പെടുന്ന അനുഭവമാണ് കള്ളൻ നേരിട്ടത്. വിശദമായി വായിക്കാം

വൈറലായി കള്ളന്റെ വീഡിയോ


ബിഹാറിൽ നിന്നുള്ളതാണ് വീഡിയോ. അവിടെ ജനൽ വഴി കവർച്ച നടത്തുന്നത് പതിവ് കാഴ്ചയാണ്. ബെഗുസാരിയിൽ നിന്നും ഖഗാരിയിലേക്കുള്ള ട്രെയിനിയിലാണ് മോഷണ ശ്രമം നടന്നത്. യാത്ര അവസാനിക്കാറായപ്പോൾ സാഹെബ്പൂർ കമൽ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്. നിർത്തിയിട്ട ട്രെയിനിന്റെ ജനലിലൂടെ മോഷ്ടാവ് കൈയ്യിടുകയായിരുന്നു.

കൈയ്യിൽ പിടിച്ച് യാത്രക്കാർ

യാത്രക്കാരന്റെ പഴ്സും മൊബൈൽ ഫോണുമായിരുന്നു ലക്ഷ്യം. എന്നാൽ കള്ളന്റെ കഷ്ടകാലമെന്ന് പറയട്ടെ കള്ളൻ കയ്യിടുന്നത് യാത്രക്കാരിൽ ഒരാൾ കണ്ടു. തീർത്തും നാടകീയ രംഗങ്ങളായിരുന്നു പിന്നീട് അവിടെ നടന്നത്. കളളന്റെ കൈ നീണ്ട് വരുന്നത് കണ്ട യാത്രക്കാരൻ ഉടൻ തന്നെ കൈയ്യിൽ കയറി പിടിക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിൻ എടുത്തത്.

തൂങ്ങിക്കിടന്ന് 10 കിമി


യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ തയ്യാറായില്ല. ട്രെയിനിന്റെ വേഗത കൂടാൻ തുടങ്ങിയതോടെ മോഷ്ടാവ് കൈ വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് കൂട്ടാക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇതോടെ പത്ത് കിലോമീറ്റർ ദൂരമാണ് കള്ളന് ട്രെയിനിൽ തൂങ്ങി കിടന്ന് യാത്ര ചെയ്യേണ്ടി വന്നത്.

മാപ്പ് പറഞ്ഞ് കള്ളൻ


തൂങ്ങി കിടക്കുന്നതിനിടയിൽ ഇയാൾ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് കൊണ്ട് കരയുന്നുണ്ട്. തന്റെ കൈ ഒടിഞ്ഞ് പോകുമെന്നും മരിച്ച് പോകുമെന്നുമെല്ലാം ഇയാൾ കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. ഒടുവിൽ ഖഗാരിയ സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ഇയാളുടെ കൈവിടുന്നത്. ഉടൻ തന്നെ ഉയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പങ്കജ് കുമാർ എന്നാണ് മോഷ്ടാവിന്റെ പേര്.

വിമർശനം


അതേസമയം മോഷ്ടാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കളളന്റെ മോശം ദിനമായി ഇന്ന് എന്ന കമന്റോടെയായിരുന്നു ഒരാൾ വീഡിയോ പങ്കിട്ടത്. എന്നാൽ വീഡിയോയ്ക്ക് താഴെ യാത്രക്കാരുടെ നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഒരാൾ കുറ്റം ചെയ്താൽ അയാൾക്കെതിരെ നാട്ടുകാർ അല്ല നടപടിയെടുക്കേണ്ടതെന്നും പോലീസിനെ അറിയിക്കുകയായിരുന്നു വേണ്ടതെന്നുമാണ് ചിലർ കമന്റ് ചെയ്തത്.

ക്രൂരമായ നടപടിയെന്ന്


എന്തുകൊണ്ടാണ് അപ്പോൾ തന്നെ ചങ്ങല വലിച്ച് പോലീസിനെ വിവരമറിയിക്കാൻ യാത്രാക്കാർ തയ്യാറാകാതിരുന്നതെന്നാണ് ചിലരുടെ ചോദ്യം. ഇത് വളരെ ക്രൂരമായി പോയെന്നും കൈപിടിച്ച് തൂങ്ങുന്നത് അയാളുടെ ജീവൻ തന്നെ അപകടത്തിലായേനെയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+