Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം നിശ്ചയിച്ചു, സ്‌കൂള്‍ ഒഴിഞ്ഞുപോയ ടീച്ചറെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ത്ഥികള്‍, വൈറല്‍

കാസര്‍കോട്: കല്യാണം നിശ്ചയിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഒഴിഞ്ഞുപോകുന്ന ടീച്ചറെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാസര്‍കോട് ബധിര പാണക്കാട് തങ്ങള്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യപിക ഒഴിഞ്ഞു പോകുന്നത് അറിഞ്ഞ് പൊട്ടിക്കരഞ്ഞത്. വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണെങ്കിലും ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ ഈ അധ്യാപിക തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ കാണാന്‍ വീണ്ടും സ്‌കൂളിലെത്തി.

1

ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ആയിഷത്ത് അംസീറ എന്ന അധ്യാപിക സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായി ചുമതലയേറ്റത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് അംസീറ ടീച്ചര്‍ താന്‍ ഒഴിഞ്ഞു പോകുന്ന വിവരം പറഞ്ഞതോടെ കുട്ടികള്‍ കരച്ചില്‍ തുടങ്ങി. ഇത് സ്‌കൂളിലെ ഒരു അധ്യാപകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ക്ലാസ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് വീഡിയോ പുറത്തുവന്നത്.

2

ദിവസങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ അംസീറ ടീച്ചര്‍ മധുകരവുമായി വീണ്ടും കുട്ടികളെ കാണാനായി എത്തി. വീണ്ടും പ്രിയപ്പെട്ട ടീച്ചറെ കണ്ടതോടെ കുട്ടികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ടീച്ചര്‍ പോയതിന് ശേഷം വല്ലാതെ മിസ് ചെയ്‌തെന്ന് കുട്ടികള്‍ പറഞ്ഞു.

3

പ്രതിശ്രുത വരനുമായാണ് അംസീറ ടീച്ചര്‍ വീണ്ടും സ്‌കൂളില്‍ എത്തിയത്. ഈ മാസം 27ന് ആണ് ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് കമന്റുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ച കമന്റുകള്‍ ഇങ്ങനെയാണ്.

4

മാസങ്ങള്‍ മാത്രം കൊണ്ട് കുട്ടികളുടെ ഹൃദയം കിഴടാക്കിയ ടീച്ചര്‍, 'പല സ്‌കൂളുകളിലെയും പല ടീച്ചര്‍മാരും എന്താ എവിടെയെങ്കിലും ഒന്ന് മാറിപ്പോയാല്‍ മതിയെന്ന് ചിന്തിക്കുന്ന കുട്ടികളുമുണ്ട് അധ്യാപകര്‍ നല്‍കുന്ന സ്‌നേഹമാണ് അവര്‍ക്ക് കുട്ടികള്‍ തിരിച്ചു നല്‍കുന്നത് അത് സന്തോഷമായാലും ദുഃഖമായാലും ഒരു നല്ല അധ്യാപികയ്ക്ക് ഒരുപാട് നല്ല കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയും കഴിയും'

5

ആ ടീച്ചറെ ഈ കുട്ടികള്‍ ക്ക് തന്നെ കിട്ടട്ടെ, ഹസ്ബന്‍ഡ് നും വീട്ടുകാര്‍ക്കും നല്ല മനസ്സ് ഉണ്ടാവും ഈ വീഡിയോ കാണുമ്പോള്‍, കാത്തിരിക്കു മക്കളെ, വിദ്യാലയത്തില്‍ നമ്മള്‍ കാലെടുത്തു വെക്കുമ്പോള്‍ മറ്റൊരു അമ്മയെ കൂടി നമുക്ക് കിട്ടുന്നു, സ്‌നേഹം നിറഞ്ഞ ഒരു ടീച്ചര്‍ അത് നമ്മുടെ അമ്മ തന്നെ ആണ് അറിവ് തരുന്ന അമ്മ- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+