ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ: സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം. ഹൈക്കോടതിയുടെ പ്രത്യേക ദേവസ്വം ബഞ്ചിന്റെ അനുമതി കൂടിയല്ലാതെ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സാധിക്കില്ല, അല്ലാത്ത സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2011 മുതൽ വെർച്ചൽ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വാദം. വെർച്ചൽ ക്യൂ സംവിധാനം ഇപ്പോൾ നിർത്തലാക്കാൻ സാധ്യമല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. അതേസമയം അങ്ങനെയൊരു വിധി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു കോടതി തിരിച്ച് ചോദിച്ചത്.
വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് നേരത്തേയും ഹൈക്കോടതി സർക്കാറിനെയും പൊലീസിനെയും വിമര്‍ശിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനല്ലെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളതെന്നാണ് കോടതിയുടെ ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്നാണ് സര്‍ക്കാര‍് വാദം. മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് മാത്രമേ സാധിക്കുകയുള്ളു. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കൈകടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 10 ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവരപട്ടിക (വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളു ടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതും കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ ഉണ്ടാവും












Click it and Unblock the Notifications