കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ വിസ തട്ടിപ്പ്; കണ്ണൂർ സ്വദേശിയായ പ്രതി ദില്ലി എയർപോർട്ടിൽ വച്ച് പോലീസ് പിടിയിൽ

  • By Sanoop Pc
Google Oneindia Malayalam News

ഇരിട്ടി: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ നിന്നും വിവിധ വിദേശരാജ്യങ്ങളില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ പ്രധാന പ്രതി ദില്ലിയിൽ പിടിയിലായി. വള്ളിത്തോട് സ്വദേശി സെബാസ്റ്റ്യനെ(58)യാണ് ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വെച്ച് ഉളിക്കല്‍ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

 ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...? ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...?

പയ്യാവൂര്‍, ഇരിട്ടി, ഉളിക്കൽ, കുടിയാന്‍മല, ചെമ്പേരി, പൈസക്കരി, അരിക്കാമല തുടങ്ങിയ പ്രദേങ്ങളില്‍ നിന്നുളള ചെറുപ്പകാരില്‍ നിന്നാണ് പ്രതിയും സംഘവും ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ, എന്നിവിടങ്ങളിലേക്കായി വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ഒരുവർഷമായി കോടികള്‍ കൈലാക്കിയത്.
എന്നാല്‍ ഇവരെ കൊണ്ടുപോയി വിയറ്റ്നാമില്‍ എത്തിക്കുകയായിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞതോടെ ഇവരിൽ പലരും പലരും ജയിലിലായി. തുടര്‍ന്നുള്ള അനേഷണത്തിലാണ് വന്‍ തട്ടിപ്പ് നടന്നതായി ഇവർക്ക് മനസിലായത്. തട്ടിപ്പിനിരയായവരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇയാളെ കണ്ടെത്താത്തിനെ തുടര്‍ന്ന് ഉളിക്കല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചെന്നൈയിലും ബംഗാളിലുമൊക്കെ ഒളിച്ച് താമസിച്ചിരുന്ന സെബാസ്റ്റ്യന്‍ കഴിഞ്ഞ ദിവസം നേപ്പാളിലേക്ക് കടക്കാനിരുന്ന സാഹചര്യത്തിലാണ് ദില്ലിയില്‍ വെച്ച് ഉളിക്കല്‍ എസ് ഐ ശിവന്‍ ചോടോത്ത്, അഡീഷണല്‍ എസ് ഐ മാരായ കെ സുരേഷ്, കെ കെ മോഹനന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

visa

പ്രതിയെ ഉളിക്കല്‍ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തത്തിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളുടെ മകന്‍ ലിയോ സെബാസ്റ്റിയന്‍ ചെറിയ അരീക്കാമല സ്വദേശി ആഞ്ചലോ തുടങ്ങിയവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...? ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...?

 പൂരനഗരിയിൽ ചെങ്കൊടി ഉയർന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം... പൂരനഗരിയിൽ ചെങ്കൊടി ഉയർന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം...

English summary
visa trap-kannur natives arrested in delhi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X