കേരളത്തിന് വേണ്ടി പ്രാർത്ഥനയുമായി വിശാൽ.. മധുര മീനാക്ഷി ക്ഷേത്രത്തിൽ പ്രത്യേക പൂജ
ചെന്നൈ: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി തമിഴകം. തമിഴിലെ പ്രശസ്ത താരം വിശാലും സംഘവുമാണ് കേരളത്തിന് വേണ്ടി ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയിരിക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. വിശാല്‍ നായകനായി അഭിനയിക്കുന്ന സണ്ടക്കോഴി 2 എന്ന ചിത്രീകരണം മധുരയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. അതിന് പിന്നാലെയാണ് താരം സിനിമാ ക്രൂവുമായി അമ്പലത്തിലെത്തി കേരളത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തിയത്.
പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കണം എന്ന് തമിഴ് സിനിമാ ലോകത്തോടെ ആരാധകരോടും നേരത്തെ വിശാല്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിശാല്‍ ജനറല്‍ സെക്രട്ടറിയായ തമിഴ് സിനിമാ സംഘടന നടികര്‍ സംഘം നേരത്തെ പത്ത് ലക്ഷം രൂപ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്‍റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications