കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ നടപടി

  • By Desk
Google Oneindia Malayalam News

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന്‍റെ പത്രിക തള്ളിയറിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ നടപടി. ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേര്‍ണിങ്ങ് ഓഫീസര്‍ കെ വേലുസാമിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. തമിഴ്നാട് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ പി നായരാണ് വേലുസാമിക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

നാമനിര്‍ദ്ദേശ പത്രികയില്‍ പിന്തുണച്ച രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് കാണിച്ചാണ് വിശാലിന്‍റെ പത്രിക തള്ളിയത്. എന്നാല്‍അണ്ണാ ഡിഎ​കെ സ്ഥാനാര്‍ത്ഥി മധുസൂദനന്‍റെ ആളുകള്‍ പത്രികയില്‍ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്ന് വിശാല്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ വിശാല്‍ പുറത്ത് വിട്ടിരുന്നു.

vishal

തുടര്‍ന്ന് പത്രിക വീണ്ടും സ്വീകരിച്ചെങ്കിലും പിന്നീട് റിട്ടേര്‍ണിങ്ങ് ഓഫീസര്‍ തള്ളുകയായിരുന്നു.ഏറെ നാടകീയ രംഗങ്ങളാണ് പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട്അരങ്ങേറിയത്. ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിന്‍റെ പത്രികയും തള്ളിയിരുന്നു. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഡിസംബര്‍ 21നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
election commision removed the returning officer who rejejcted actor vishals nomination in rk nagar byelection. returning officer velusami was removed by tamiladu election commision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X