Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുവിൻ്റെ വീട്ടിൽ മുഴുവൻ റോബോട്ടുകൾ; എന്ത് ജോലിയും ചെയ്യാൻ റെഡി!

തിരുവനന്തപുരം: നമ്മൾ പലതരം റോബോട്ടുകളെ കണ്ടിട്ടുണ്ടാവുമല്ലേ. സുരാജ് വെഞ്ഞാറമൂടിൻ്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും, രജനികാന്തിൻ്റെ യന്തിരനിലുമൊക്കെ റോബോട്ടുകളുടെ വിസ്മയം തന്നെയാണുള്ളത്. എന്തിനേറെ പറയുന്നു, ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രധാന പരിപാടിയിൽ വരെ റോബോട്ടുകളെ കാണാം. അവതാരകൻ അതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും നിയന്ത്രിക്കുന്നതും കാണാം. എന്നാൽ, ഇവിടെയൊരു ചെറുപ്പക്കാരൻ്റെ വീട് നിറയെ റോബോട്ടുകളാണ്. എന്തിനും ഏതിനും ഈ റോബോട്ടുകൾ സദാസമയം അലർട്ടാണ്. ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട് ലിസി മന്ദിരത്തിലെ വിഷ്ണുവാണ് റോബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

1

യന്ത്രമനുഷ്യൻ അഥവാ റോബോട്ടുകൾ എന്ന് വിളിപ്പേരുള്ള ഇവ ഒരു ഇലക്ട്രോ - മെക്കാനിക്കൽ ഉപകരണമാണ്. സ്വന്തമായോ നിർദ്ദേശങ്ങൾ അനുസരിച്ചോ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള കമ്പ്യൂട്ടർ അല്ലെങ്കിൽ ഇലക്ട്രോണിക് പ്രോഗ്രാമിംഗുകളാണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. പൂർണ്ണമായോ ഭാഗികമായോ ബാഹ്യനിയന്ത്രണമില്ലാതെ പ്രവൃത്തികൾ ചെയ്യാൻ റോബോട്ടുകൾക്ക് സാധിക്കുമെന്നുള്ളതാണ് ഇവയുടെ പ്രത്യേകത.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

സുരാജ് വെഞ്ഞാറമൂടിൻ്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും, രജനികാന്തിൻ്റെ യന്തിരനിലുമൊക്കെ റോബോട്ടുകളുടെ വിസ്മയം തന്നെയാണുള്ളത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജ് പറയുന്നതു പോലെ റോബോട്ടുകൾ അനുസരിക്കുന്നത് നാം കണ്ടതാണ്. ഇലക്ട്രോണിക് പ്രോഗ്രാമിംഗുകളാണ് റോബോട്ടുകളെ നിയന്ത്രിക്കുന്നതെന്നും ശ്രദ്ധേയമാണ്. യന്തിരനിലും റോബോട്ടുകളുടെ വിപുലമായ കഥ തന്നെയാണ് പ്രേക്ഷകർക്ക് സംവിധായകൻ പകർന്നുനൽകുന്നത്.

3

ഇനി റോബോട്ടുകൾ കൊണ്ട് അമ്മാനമാടുന്ന വിഷ്ണുവിനെ പരിചയപ്പെടാം. വിഷ്ണുവിൻ്റെ വീട് നിറയെ റോബോട്ടുകളാണ്. പഠനാവശ്യത്തിനും വീട് വൃത്തിയാക്കാനും തുടങ്ങി എന്താവശ്യത്തിനും റെഡിയാണിവ. ക്ലീനിങ് റോബോട്ട്, മെഡിക്കല്‍ റോബോട്ട്, അസിസ്റ്റന്റ് റോബോട്ട്, ഓഫീസ് റോബോട്ട്, ഓട്ടോമേഷന്‍ റോബോട്ട്, എന്റര്‍ടെയ്ന്‍മെന്റ് റോബോട്ട് ഇങ്ങനെ പോകുന്നു ഇവയുടെ നീണ്ട നിര. ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട് ലിസി മന്ദിരത്തില്‍ വിഷ്ണു പി കുമാറാണ് റോബോട്ടുകളും പൾസ് ഓക്സിമീറ്ററുമാക്കെ നിർമ്മിച്ച ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ ബിടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് വിഷ്ണു.

4

രണ്ടാം ക്ലാസ് മുതല്‍ ഇലക്ട്രോണിക്‌സിലും കണ്ടുപിടിത്തങ്ങളിലുമായിരുന്നു ഈ ചെറുപ്പക്കാരന് താത്പര്യം. ആവശ്യക്കാര്‍ക്ക് കുറഞ്ഞ ചെലവിലാണ് റോബോട്ടുകൾ നിർമ്മിച്ചു നൽകുന്നത്. 97 റോബോട്ടുകൾ വിഷ്ണു ഇതിനോടകം തന്നെ നിര്‍മിച്ചു കഴിഞ്ഞു. രജനികാന്തിൻ്റെ യന്തിരന്‍ സിനിമ കണ്ടതോടെയാണ് വിഷ്ണുവിന് റോബോട്ടിക്‌സ് മേഖലയിലേക്ക് കൂടുതൽ ഇഷ്ടം തോന്നുന്നത്. ഇലക്ട്രോണിക്സ് മേഖലയിൽ താല്പര്യമുള്ള വിഷ്ണു സമൂഹനന്മ ലക്ഷ്യമിട്ട് ഈ കൊവിഡ് കാലത്ത് പൾസ്ഓക്സിമീറ്ററുകൾ സ്വന്തമായി നിർമ്മിക്കുന്നതിലും പങ്കാളിയായി. കൊവിഡ് രോഗവ്യാപനം ഉയർന്നപ്പോൾ രോഗികൾ ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട ഉപകരണമായിരുന്നു പൾസ് ഓക്സിമീറ്റർ.

5

ഓക്സിജൻ ലെവൽ 90-ൽ താഴെയെത്തിയാൽ രോഗിയുടെ നില ഗുരുതരമാണെന്ന് മനസ്സിലാക്കാനും അതോടൊപ്പം കൊവിഡ് ചികിത്സയുടെ പ്രാരംഭഘട്ടം മുതൽ അവസാന നിമിഷം വരെയും രോഗികൾ ഇത് ഉപയോഗിക്കാറുണ്ട്. ഇപ്പോഴും കൊവിഡ് രോഗികൾ തുടർന്നും ഓക്സിമീറ്റർ ഉപയോഗിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകളിലും അനുബന്ധ ഫാർമസികളിലും എന്തിനേറെ പറയുന്നു, ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പോലും വലിയ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടിരുന്ന ഉപകരണമായിരുന്നു ഇത്. എന്നാൽ, വിഷ്ണു പൾസ് ഓക്സിമീറ്റർ നിർമ്മിച്ച് ആവശ്യക്കാർക്ക് മിതമായ നിരക്കിൽ നൽകുന്നുണ്ട്. കോളേജിലെ അധ്യാപകനായ പ്രൊഫ. ജെ എസ് അരുണ്‍ നിർദ്ദേശിച്ചതിനനുസരിച്ച് ഓക്‌സിഫൈന്‍ എന്ന മൊബൈല്‍ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓക്‌സിമീറ്റര്‍ വിഷ്ണു നിർമ്മിച്ചു.

6

വിരലില്‍ ഘടിപ്പിക്കാവുന്ന ഉപകരണവും പരിശോധനാ ഫലം മൊബൈലില്‍ ആപ്പില്‍ ലഭിക്കുന്ന രീതിയിലുമാണ് ഓക്സിഫൈൻ പ്രവർത്തിക്കുന്നത്. വിഷ്ണുവിൻ്റെ കണ്ടുപിടിത്തവും പരീക്ഷണവുമൊക്കെ പൾസ്‌ ഓക്സിമീറ്റർ ഉപയോഗിക്കുന്നവർക്ക് ആശ്വാസകരമായി മാറുന്ന ഒന്നാണ്. ഒരു മിനിറ്റു മുതല്‍ 24 മണിക്കൂര്‍ വരെയുള്ള ഓക്‌സിജന്‍, കൂടാതെ പള്‍സ് ലെവല്‍ കൃത്യമായി മൊബൈലിലൂടെ അറിയാനും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരുടെ മൊബൈലില്‍ കാണാനും സാധിക്കും.വീട്ടിലുള്ളവരുടെ പള്‍സും ഓക്‌സിജന്‍ ലെവലും വിദേശ രാജ്യത്തുള്ള മക്കള്‍ക്കും വരെ കാണാമെന്ന് ചുരുക്കം.

7

400 രൂപയാണ് നിര്‍മാണച്ചെലവ്. മികച്ച കണ്ടുപിടുത്തവുമായതിനാൽ സാങ്കേതികവശങ്ങൾ പരിശോധിച്ച് തിരുവനന്തപുരം ശ്രീചിത്ര വേഗത്തിൽ അംഗീകാരം നൽകുകയും ചെയ്തു. കരവാരം തോട്ടയ്ക്കാട്ട് വീട്ടിൽ താമസിക്കുന്ന അച്ഛൻ പത്മകുമാറും അമ്മ ലിസിയും വിഷ്ണുവിന് കട്ടസ്പ്പോർട്ടുമായി രംഗത്തുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ഇനിയും നിരവധി കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തണമെന്ന ആഗ്രഹമാണ് വിഷ്ണു
പങ്കുവയ്ക്കുന്നത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+