കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളക്കിലെ എണ്ണ കൈയ്യില്‍ വീണതാണ്; വിഷ്ണു ഗുരുതരാവസ്ഥയിലല്ല, 5 ദിവസത്തിന് ശേഷം വരുമെന്ന് ബാദുഷ

Google Oneindia Malayalam News

കൊച്ചി: നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ അല്ലെന്ന് നിര്‍മാതാവ് ബാദുഷ. വിഷ്ണുവിന്റെ പരിക്ക് അത്ര ഗുരുതരമുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. കുറച്ച് ദിവസം ആശുപത്രയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ലെന്നും ബാദുഷ വ്യക്തമാക്കി. ബാദുഷ നിര്‍മിക്കുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന് പരിക്കേറ്റത്. ഇന്നലെ അപകടം സംഭവിച്ചതിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിഷ്ണുവിനെ മാറ്റിയിരുന്നു. താരത്തിന്റെ കൈകള്‍ക്കാണ് പൊള്ളലേറ്റിരുന്നത്. ഇതിന് പിന്നാലെയാണ് നടന് പരിക്ക് ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്: കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റുഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്: കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

1

ഇന്നലെ വൈകീട്ട് ഏഴോടെയാണ് അപകടനം നടന്നത്. വള്ളത്തില്‍ വന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ ഷൂട്ടിംഗിനായി കത്തിച്ച് വെച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയ്യിലേക്ക് വീഴുകയും തീപടരുകയുമായിരുന്നു. രണ്ട് കൈയ്ക്കും പൊള്ളലേറ്ററിനെ തുടര്‍ന്നാണ് വൈപ്പിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കൊച്ചിയിലേക്ക് എത്തിച്ചത്. അതേസമയം കൈയ്ക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ച്ചത്തേക്ക് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.

അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് മറുപടിയുമായി ബാദുഷ രംഗത്തെത്തിയത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വെടിക്കെട്ട്'ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ടെന്നും ബാദുഷ വ്യക്തമാക്കി.

സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ 'വെടിക്കെട്ട്' ആരംഭിക്കും. പ്രാര്‍ത്ഥനക്കും, സ്‌നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദിയെന്നും ബാദുഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം ബിബിനും വിഷ്ണുവും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഇവര്‍ ഇതില്‍ അഭിനയിക്കുകയും ചെയ്യുന്നു. നേരത്തെ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ഇവര്‍ തിരക്കഥയെഴുതിയിരുന്നു.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

Recommended Video

cmsvideo
Kapp movie pooja ceremony | Alwyn Antony | Mathew Thomas | Oneindia Malayalam

English summary
Vishnu unnikrishnan accident: not in serious condition, he will come back after 5 days, says producer badusha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X