വിഷ്ണു സാമ്പത്തിക പ്രയാസം മൂലം മാറിനിന്നതോ? പോലീസിനും കുടുംബത്തിനും പറയാനുള്ളത്
മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുൻപാണ് വിഷ്ണുജിത്തിനെ കാണാതായത്. ഇന്ന് ഊട്ടിയിൽ വെച്ചാണ് വിഷ്ണുജിത്തിനെ പോലീസ് കണ്ടെത്തിയത്. മകനെ കണ്ടെത്തിയ ആശ്വാസത്തിലാണ് കുടുംബം. ആറ് ദിവസമായി നെഞ്ചിൽ തീയായിരുന്നു എന്നും മകനെ കണ്ടെത്തിയെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും വിഷ്ണുജിത്തിന്റെ അമ്മ പറഞ്ഞു. പോലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോട് സംസാരിച്ചിട്ടില്ല. പോലീസ് സംഘം ഊട്ടിയിൽ നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ചു.
വിഷ്ണുവിനോട് കാര്യങ്ങൾ ചോദിച്ചറിയും എന്ന് സഹോദരി ജസ്ന പറഞ്ഞു. താലിമാല വാങ്ങനുള്ള പണം കരുതി വെച്ചിട്ടുണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ഈ പണം എടുക്കാനാണ് പോയതെന്നാണ് കരുതിയത് എന്നാണ് സഹോദരിയുടെ ഭർത്താവ് പറഞ്ഞത്. പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും കുടുംബം പറയുന്നു. വീട്ടിൽ നിന്ന് പോകുമ്പോഴും വിഷ്ണു സന്തോഷത്തിലായിരുന്നു. എന്തെങ്കിലും പ്രശ്നം ഉള്ളതായി പറഞ്ഞില്ലെന്നും കുടുംബം പറയുന്നു.

അതേ സമയം, വിഷ്ണുജിത്ത് സാമ്പത്തിക പ്രയാസം കാരണം മാറിനിന്നതാണെന്നാണ് സൂചന. ഇന്ന് രാവിലെ ഊട്ടിയിൽ നിന്നുമാണ് പോലീസ് ജിഷ്ണുവിനെ കണ്ടെത്തിയത്.
സഹോദരി വിളിച്ചപ്പോൾ വിഷ്ണുജിത്തിന്റെ ഫോൺ റിംഗ് ചെയ്തിരുന്നു ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ടാക്കുകയായിരുന്നു. അപ്പോൾ തന്നെ ഈ വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം ഫോൺ ലൊക്കേറ്റ് ചെയ്ത് കണ്ടുപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ കണ്ടെത്തിയെന്ന് അറിയിച്ചുവെന്നും സഹദോരി പറഞ്ഞു.
വിഷ്ണുജിത്ത് സുരക്ഷിതനാണെന്നും ഉടൻ നാട്ടിലെത്തിക്കുമെന്നും മലപ്പുറം എസ് പി എസ് ശശിധരൻ അറിയിച്ചു. വിഷ്ണുജിത്തിനെ അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയ മലപ്പുറം പോലീസിലെ രണ്ട് സംഘങ്ങൾ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ അന്വേഷണത്തിൽ ഊട്ടിയിൽ വെച്ച് കണ്ടെത്തുകയായിരുന്നു.
ഇന്നലെ കൂനൂർ ഭാഗത്ത് ടവർ ലൊക്കേഷൻ കണ്ടെത്തിയതോടെ ഈ വിവരം തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. അവർ നല്ല രീതിയിൽ സഹായിച്ചു. കണ്ടെത്തിയപ്പോൾ വിഷ്ണുജിത്ത് ഒറ്റയ്ക്കായിരുന്നു. ബാക്കി വിവരങ്ങൾ സാവകാശം ചോദിച്ചറിഞ്ഞ് അറിയിക്കാമെന്നും എസ് പി അറിയിച്ചു.
വിവാഹത്തിന് മൂന്ന് ദിവസം മുൻപാണ് വിഷ്ണുജിത്തിനെ കാണാതായത്. സെപ്റ്റംബർ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിന് പണം സംഘടിപ്പിക്കാനാണെന്ന് പറഞ്ഞാണ് പാലക്കാട്ടേക്ക് പോയത്. സുഹൃത്തിനോട് പണം വാങ്ങി മടങ്ങിയ വിഷ്ണു തിരിച്ചെത്തിയില്ല.
വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കല്യാണത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നുവെന്നും പൈസയുടെ കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു, അല്ലാതെ വേറെ ബുദ്ധിമുട്ടൊന്നും പറഞ്ഞിരുന്നില്ലെന്നും വിഷ്ണുവിന്റെ ശരത് പറഞ്ഞിരുന്നു. തിരിച്ചു പോകുമ്പോഴും സന്തോഷത്തിലായിരുന്നുവെന്നും ശരത് പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications