India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണി ഒരുക്കാൻ ടൈം ആയി...വിഷുവിനെ വരവേൽക്കാം; ഐതിഹ്യം ഇങ്ങനെ; അറിഞ്ഞിരിക്കേണ്ടവ ഇതാണ്

Google Oneindia Malayalam News

വിഷുവിനെ വരവേൽക്കാനുള്ള ഓട്ടത്തിലാണ് ഏവരും. കാർഷികോത്സവമാണ് വിഷു എന്നത്. വിഷു കണിയും കൈനീട്ടവും കമ്പിത്തിരിയും പടക്കവും മത്താപ്പും ഒക്കെ ഈ ആഘോഷത്തിന് പൊലിമ കൂട്ടും. ചിലർ വിഷുവിനെ വർഷാരംഭം ആയും കാണാറുണ്ട്.

വിഷു ദിനത്തിലെ പ്രധാന സവിശേഷതയും അതിനൊപ്പം ഏറ്റവും ആകർഷണം ആയതും ആയ ഒന്നാണ് വിഷുക്കൈനീട്ടം. കൈനീട്ടം കൊടുക്കുന്നവർക്ക് ധാരാളം കൊടുക്കാൻ ഉണ്ടാകും എന്നും കൈനീട്ടം ലഭിക്കുന്നവർക്ക് ധാരാളം പണം ലഭിക്കുമെന്നും ആണ് ഇതിന് പിന്നിലെ വിശ്വാസം.

ഓരോ വ്യക്തികളുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ആണ് വിഷുക്കൈനീട്ടം സാധാര നൽകാറുള്ളത്. എല്ലാ വർഷത്തിൽ നിന്നും വ്യത്യസ്തമായി വിഷു ആഘോഷിക്കാൻ ഓടി നടക്കുന്നതിൽ കൂടുതലും കുട്ടികളാണ്. കണി വെക്കുന്നതിലേക്കായി ഓരോ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലും ഓട്ടപ്പാച്ചിലും ആണിവർ.

1

എങ്ങും പൂത്തുനിറഞ്ഞ കണിക്കൊന്ന പൂക്കൾ കാണുന്നതും വര്‍ണക്കാഴ്ചയാണ്. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന വിഷുക്കൈനീട്ടം ഏവരും വിഷ ദിനത്തിൽ ഉറ്റുനോക്കുന്ന ഒന്നാണ്. കിട്ടുന്ന കൈനീട്ടം എല്ലാം കൂട്ടി വെച്ച് അവസാനം തുക എണ്ണി പറയുന്നതും മറ്റൊരു സന്തോഷം. എന്നാൽ, കൈനീട്ടം കഴിഞ്ഞാലോ വിഷുക്കഞ്ഞിയും റെഡി.

'ലൗ ജിഹാദ് എന്ന സംഘ് പരിവാർ നുണ പ്രചരണം, അതേപടി ഏറ്റെടുത്ത് ജോർജ് എം തോമസ്' - വിടി ബൽറാം'ലൗ ജിഹാദ് എന്ന സംഘ് പരിവാർ നുണ പ്രചരണം, അതേപടി ഏറ്റെടുത്ത് ജോർജ് എം തോമസ്' - വിടി ബൽറാം

2

ഇഞ്ചിക്കറി, പപ്പടം, അവിയൽ എന്നീ വിഭവങ്ങൾ കൊണ്ട് ഒരു കിടിലൻ വിഷു കഞ്ഞി. എന്നാൽ, വിഷു സംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളിൽ പാൽക്കഞ്ഞി ഉണ്ടാകുക. വിളക്കത്ത് ഗണപതിക്ക് ഇലവെച്ച് സദ്യ നൽകും. ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി, അവിയൽ , എരിശ്ശേരി, കൂട്ടുകറി, പരിപ്പ്. ഇതിന് പുറമെ, പായസമോ ചക്ക പ്രഥമനോ ഉണ്ടാകും. കമ്പിത്തിരി, ഓലപ്പടക്കം , മത്താപ്പൂ , ചക്രം ഈർക്കിലി പടക്കം, മേശ പൂവ് എന്നിവ കൊണ്ട് മറ്റ് ആഘോഷങ്ങൾ. ഇവ എല്ലാം ആഘോഷത്തിന്റെ മാറ്റ് കൂട്ടും.

3

എന്നാൽ, ഓരോ ആചാരങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള ഐതിഹ്യങ്ങൾ ഉള്ളതുപോലെ തന്നെ വിഷുവിനും ഉണ്ട് രണ്ട് ഐതിഹ്യങ്ങൾ. നരകാസുരന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയും അസുരന്മാരോട് യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ മുരൻ, താമ്രൻ, നരകാസുരൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭ സ്വാൻ, അരുണൻ എന്നീ അസുരന്മാരെ എല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്ക് മേൽ വിജയം നേടിയ ദിനം എന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് ഈ ദിവസം ആണെന്നും ഉളള മറ്റൊരു കഥയും ഈ ദിവസത്തിന് ഉണ്ട്.

ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ..അതാണിത്; അനുശ്രീയുടെ പുത്തൻ ഭാവങ്ങൾ കണ്ടാല്ലോ

4

വീട് വൃത്തിയാക്കലും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതും എല്ലാം ഇവയിൽ ഉൾപ്പെടുന്നു. രാവണ വധത്തിന് ശേഷം നടന്ന ലങ്കാ ദഹനത്തെ സൂചിപ്പിക്കുന്നതാണിത്.കാർഷിക ഉത്സവമായി വിഷുവിനെ കണക്കാക്കുമ്പോൾ പാടത്തും പറമ്പിലും ഒക്കെ കർഷകർക്ക് വിളവെടുപ്പിന്റെ ആശ്വാസ നിമിഷങ്ങൾ ആണ്. വിഷു മുതൽ മേടം 10 വരെ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ പരിപാടികളും വേണ്ടപ്പെട്ട ചടങ്ങളും നടത്താറുണ്ട്.

5

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള ക്ഷേത്രം, പാർത്ഥ സാരഥി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ വിഷു ദിനം പ്രത്യേക ചടങ്ങുകൾ ഉണ്ടാകും. ഏവരും നല്ല കാഴ്ചകൾ കണ്ടു തുടങ്ങുക എന്നതാണ് വിഷുക്കണിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനമായും വിളവെടുത്ത ചക്ക, മാങ്ങ, തേങ്ങ, കണിവെള്ളരി, ധാന്യങ്ങൾ ആയ വൻ പയർ, ഉഴുന്ന്, കടല, അരി, ഗോതമ്പ്, ചെറുപയർ, മുത്താറി, നെല്ല്, ഉഴുന്ന് എന്നിവ എല്ലാം കണിയ്ക്ക് വേണ്ടി ഒരുക്കുന്നവയാണ്.

6

കോടി വസ്ത്രം, നാണയം, കൃഷ്ണ രൂപം, അഷ്ടമംഗല്യങ്ങളായ വാൽക്കണ്ണാടി, ചെപ്പ്, കൺമഷി, ചാന്ത്, പുഷ്പം, അക്ഷതം, അലക്കിയ വസ്ത്രം, സ്വർണ്ണം എന്നിവയെല്ലാം കണി വയ്ക്കാൻ ഉരുളിയിൽ വയ്ക്കും. ഇതിൽ ഏറ്റവും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കണിക്കൊന്ന. ഒരു വർഷത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ വിഷുക്കണിയിൽ ഉണ്ടെന്ന വിശ്വാസവും ഉണ്ട്.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  vishu 2022: Know How To Make Vishu Kani, Vishu history and its significance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X