ആശ്വാസമാകുന്ന വിഷുവിപണി : പച്ചക്കറി വിലയില്‍ വര്‍ധനവില്ല
തൃശൂര്‍: വിഷുക്കാലത്ത് ആശ്വാസമായി പച്ചക്കറി വിപണി. എല്ലാ വര്‍ഷത്തില്‍ നിന്നും വിപരീതമായി വിഷുവിനോട് അനുബന്ധിച്ച് പച്ചക്കറി വിപണിയില്‍ കാര്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം പയര്‍ വര്‍ഗങ്ങള്‍ക്ക് ചെറിയ തോതില്‍ വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട്. പച്ചക്കറി വില കഴിഞ്ഞ ആഴ്ചയിലെ വിലയില്‍ തന്നെയാണ് നില്‍ക്കുന്നത്. നാടന്‍പയറിന് 100, വെള്ളപ്പയര്‍ 60, ബീന്‍സ് 60 എന്നിങ്ങനെയാണ് ഇന്നലത്തെ നിരക്ക്. വെണ്ടക്കക്ക് പത്ത് രൂപ കൂടിയപ്പോള്‍ കണിവെള്ളരിക്കക്ക് 30 മുതല്‍ 40 വരെയാണ് നിരക്ക്.
കഴിഞ്ഞ ആഴ്ചയേക്കാള്‍ വില ചെറിയ നിരക്കില്‍ കൂടിയയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നിരക്ക് കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അതേ സമയം ചെറുനാരങ്ങയുടെ വില ഉയര്‍ന്നുതന്നെയാണ്. പ്രധാനപ്പെട്ട പച്ചക്കറികളുടെ ശരാശരി വില 40 മുതല്‍ 60 വില വരെയാണ്. 180 രൂപയാണ് ചില്ലറ വിപണിയില്‍ ചെറുനാരങ്ങ കിലോഗ്രാമിന് വില. ആന്ധ്രാപ്രദേശില്‍ നിന്ന് ആവശ്യത്തിനുള്ള നാരങ്ങ എത്താത്തതാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വ്യാഴാഴ്ച വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് പച്ചക്കറി വ്യാപാരികള്‍.

വിഷുവിപണി പ്രതീക്ഷിച്ച് കണിവെള്ളരി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ വിഷുവാണ്. കണിവെള്ളരി കൃഷിയിറക്കിയ കര്‍ഷകന് കൈയ്യില്‍ ലഭിക്കുന്നത് 15-18 രൂപ മാത്രമാണ്. ഒറ്റപ്പാലത്തെ മൊത്തവ്യാപാര കേന്ദ്രത്തില്‍ ഇന്നലെ കണിവെള്ളരിയുടെ മൊത്തവില്‍പന കിലോക്ക് 20 രൂപയാണ്. ഈ അടിസ്ഥാനത്തില്‍ കണിവെള്ളരി വാങ്ങാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
മറ്റ് പച്ചക്കറികള്‍ക്ക് വിഷു കഴിഞ്ഞാലും ആവശ്യക്കാര്‍ വരുമെങ്കിലും കണിവെളളരി ആരും വാങ്ങില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇത്തവണ വിഷു വിപണിയില്‍ ചക്കക്കും ക്ഷാമമാണ്. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള കാരണങ്ങളെ തുടര്‍ന്ന് ചക്ക ഉല്‍പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അത് വിപണിയെയും പ്രകടമാണ്. ചക്ക കിലോക്ക് 25 മുതല്‍ 30 വരെയാണ് നിരക്ക്.
അനൂ... എന്തൊരു ഭംഗിയാണ്; മനംമയക്കുന്ന ലുക്കില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം
അതേ സമയം വിഷു നാളിലെ കണിക്കൊന്ന കിട്ടുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രതീക്ഷിക്കാതെ എത്തിയ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും കൊന്നപ്പൂവ് കൊഴിഞ്ഞു പോയിരുന്നു. മിക്ക പ്രദേശങ്ങളിലും നേരത്തെ തന്നെ കണിക്കൊന്ന പൂത്തെങ്കിലും മഴ വില്ലനാകുകയായിരുന്നു.












Click it and Unblock the Notifications