വിഷു: സമ്പല്‍ സമൃദ്ധിയുടെ നല്ല ദിനങ്ങളെ കണികണ്ടുണര്‍ന്ന് കേരളം, ഏവർക്കും വിഷു ആശംസകള്‍
ഐശ്വരത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും മറ്റൊരു വിഷു ദിനത്തെ കൂടി ആഘോഷപൂർവ്വം വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഓട്ടുരുളിയിൽ കണിവെള്ളരി ഉള്‍പ്പടേയുള്ള കാർഷിക വിഭവങ്ങളും നിറപറയും കൊന്നയും കോടിമുണ്ടും വാൽ കണ്ണാടിയും ഉള്‍പ്പടേയുള്ളവ ചേര്‍ത്ത് ഒരുക്കിയ വിഷുക്കണി ദര്‍ശിച്ച് ആഘോഷങ്ങളിലേക്ക് കടന്ന് കഴിഞ്ഞിരിക്കുകയാണ് ഓരോരുത്തരും.
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ വിഷുകൈനീട്ടം വാങ്ങിക്കുന്ന തിരക്കിലായിരിക്കും ഇപ്പോള്‍. പ്രതിസന്ധിയുടെ നാളുകള്‍ പിന്നിട്ട് സമ്പല്‍ സമൃദ്ധിയുടെ നല്ല നാളുകളെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഓരോ വിഷു ദിനവും നല്‍കുന്നത്. കാര്‍ഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന ആഘോഷം കൂടിയാണ് വിഷു. വൈഷവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദമുണ്ടാകുന്നത്.

മുഖ്യമന്ത്രി മുതല്‍ നിരവധി ആളുകള്‍ മലയാളികള്‍ക്ക് വിഷും ആശംസകള്‍ നേർന്ന് രംഗത്ത് വന്നിട്ടുമുണ്ട്.'വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളിൽ നിന്ന് ഇതിനെ വേറിട്ടുനിർത്തുന്നത്. നമ്മുടെ കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു.' മുഖ്യമന്ത്രി വിഷും ആശംസയില്‍ പറഞ്ഞു.
'തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാർ വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയർത്തിയെടുക്കുന്നതിനു പ്രചോദനം നൽകും അത്. നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങൾ കാണുന്നുണ്ട്. സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെ. ഏവർക്കും വിഷു ആശംസകൾ.' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'പ്രൗഢമായ വിഷുക്കണിയില്‍ നിന്നും ആരംഭിക്കുന്ന പുതുവര്‍ഷത്തിലെ കാഴ്ചകളൊക്കെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമാകണം. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ ഈ മണ്ണില്‍ ഉണ്ടാകില്ലെന്നതിന്റെ സന്ദേശം കൂടി നല്‍കുന്നതാകണം ഈ വിഷുപ്പുലരി.' എന്ന് പ്രതിപക്ഷ നേതാവും ആശംസിച്ചു
എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും വണ്‍ഇന്ത്യ മലയാളത്തിന്റേയും ഹൃദയം നിറഞ്ഞ വിഷും ആശംസകള്‍
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications