10 കോടി കിട്ടിയില്ലേ, നിരാശ വേണ്ട; 12 കോടി സ്വന്തമാക്കാം, വിഷുവിന് കോടിക്കിലുക്കം, വിഷു ബമ്പർ എത്തി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷു ബമ്പർ ( ബി ആർ 103 ) ഭാഗ്യക്കുറി ടിക്കറ്റുകൾ വിപണിയിലെത്തി. 12 കോടി രൂപയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ആറ് സീരിസുകളിലായി വിൽപ്പനയ്ക്കായി എത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് സീരിസുകൾക്ക് നൽകും.

മൂന്ന്, നാല് സമ്മാനങ്ങൾ ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം. 5 ലക്ഷം എന്ന ക്രമത്തിലും നൽകും. വിഷു ബമ്പറിന് 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളും ഉണ്ട്. മേയ് 28 ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.
അതേ സമയം ഇന്നാണ് സമ്മർ ബമ്പറിന്റെ ഫലം പ്രഖ്യാപിച്ചത്. 10 കോടിയുടെ ഒന്നാം സമ്മാനം SG 513715 എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം (12 പേർക്ക് ) ഓരോരുത്തർക്ക് അഞ്ച് ലക്ഷം രൂപയാണ്. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 250 രൂപയാണ് ടിക്കറ്റ് വില.












Click it and Unblock the Notifications