Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കോടി നേടുന്ന ആ ഭാ​ഗ്യശാലി ആര്? വിഷു ബംബർ ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം,അറിഞ്ഞിരിക്കാം ഇക്കാര്യം

എല്ലാവരും കാത്തിരിക്കുന്നത് വിഷു ബംബർ‌ ഫലം അറിയാൻ വേണ്ടിയാണ്. വിഷു ബംബർ ലോട്ടറി എടുത്ത് ഭാ​ഗ്യം പ്രതീക്ഷിച്ചിരിക്കുന്നവർ ആണോ നിങ്ങളും? എന്നാൽ ഇനി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. ആരാണ് ആ ഭാ​ഗ്യശാലി എന്ന് മേയ് 29 ന് അറിയാം. ആറ് സീരിസുകളിലായാണ് വിഷു ബംബർ പുറത്തിറക്കിയത്.

വിപണിയിൽ ഇറക്കിയ 36 ലക്ഷം ടിക്കറ്റുകളിൽ 35,34,920 ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്ത്യമായ 6474 അധിക സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്.

vishu bumper

ഒന്നാം സമ്മാനം 12 കോടിയാണ്. ആറു സീരീസുകളിലായി ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. 10 ലക്ഷംവീതം ആണ് മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം നാലാം സമ്മാനം. അഞ്ച് മുതൽ ഒമ്പത് വരെയുള്ള സമ്മാനങ്ങൾ യഥാക്രമം 5000, 2000, 1000, 500, 300 രൂപയും ആണ്.

‌വി എ , വി ബി, വി സി, വി ഡി, വി ഇ, വി ജി എന്നിങ്ങനെ ആറ് സീരീസുകളിലായാണ് ബി ആർ 97ാം വിഷു ബംബർ ടിക്കറ്റിന്റെ വിൽപ്പന.

300 രൂപ ആണ് ഒരു വിഷു ബംബർ ടിക്കറ്റിൻറെ വില. നിരവധി പേരാണ് വിഷു ബംബർ എടുക്കാൻ എത്തുന്നത് ഒറ്റയ്ക്കും കൂട്ടമായുമൊക്കെ ആളുകൾ ടിക്കറ്റ് എടുക്കാൻ വരുന്നുണ്ട്. 250 രൂപ ടിക്കറ്റ് വിലയുള്ള മൺസൂൺ ബംബറിന്റെ പ്രകാശനവും 29 ന് വിഷു ബംബർ നറുക്കെടുപ്പിനോട് അനുബന്ധിച്ച് നടക്കും. കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപ്പന ഏജന്റുമാർ വഴിയും ലോട്ടറി കച്ചവടക്കാർ വഴിയുമാണ്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യിൽ ലഭ്യമാകുന്നതാണ്.

അതേ സമയം 2023 ലെ ഓണം ബംബർ ലോട്ടറി നറുക്കെടുപ്പിൽ TE 230662 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയായിരുന്നു. ഒന്നാം സമ്മാനം. 5,34,000 സമ്മാനങ്ങൾ ആണ് ഇത്തവണ നൽകിയത് . രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേർക്ക് ആയിരുന്നു. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. 85 ലക്ഷം ടിക്കറ്റുകളായിരുന്നു ആകെ അടിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+