വിഷു ബംപർ BR 97 ഫലം: 12 കോടി ആരുടെ കൈയില്‍..? ഭാഗ്യവാനെ ഇന്നറിയാം..
തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യവാനാരെന്ന് ഇന്നറിയാം. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം ആറ് പരമ്പരകള്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്.
5000, 2000, 1000, 500, 300 എന്നിങ്ങനെയാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള വിജയികള്‍ക്ക് ലഭിക്കുക. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും. 300 രൂപയാണ് ടിക്കറ്റ് വില. ഇന്ന് നറുക്കെടുപ്പിന് തൊട്ടുമുന്‍പ് 11.30 വരെ ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ടായിരിക്കും. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വിജയികള്‍ കേരള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി വിജയിച്ച ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കി പണം കൈപ്പറ്റണം.

സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍, വിജയികള്‍ക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിലും ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റാം. 42 ലക്ഷം വിഷു ബംപര്‍ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. ഇതില്‍ പതിനായിരത്തോളം ടിക്കറ്റുകള്‍ മാത്രമെ ഇനി ബാക്കിയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. നറുക്കെടുപ്പിന് മുന്‍പ് ഇവ മുഴുവന്‍ വിറ്റ് പോകാന്‍ സാധ്യതയേറെയാണ്.
ഇതുവരെ ടിക്കറ്റ് വില്‍പനയിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് 125 കോടി രൂപ എത്തിയിട്ടുണ്ട് എന്നാണ് വിവരം. 2023 ലെ വിഷു ബംപര്‍ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 എന്ന ടിക്കറ്റിനാണ് ലഭിച്ചിരുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം നേടിയ ആറ് ടിക്കറ്റുകള്‍ VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നിവയായിരുന്നു.
മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 സീരീസുകള്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് സീരീസുകള്‍ക്കുമായിരുന്നു. മൊത്തം സമ്മാനത്തുക 49,46,12,000 രൂപയും ഏജന്റ് പ്രൈസ് 4,94,61,200 രൂപയും ആയിരുന്നു. അതേസമയം മണ്‍സൂണ്‍ ബംപറിന്റെ പ്രകാശനവും ഇന്ന് നടക്കും.
10 കോടി രൂപയാണ് മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. ഏജന്റുമാരും കച്ചവടക്കാരും വഴി നേരിട്ടാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പന നടക്കുക എന്നും ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications