Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു ബംപർ ഭാഗ്യ ജേതാവ് ഇതാ ഇവിടെയുണ്ട്: അടിച്ചത് രണ്ട് സമ്മാനം, നാട് വിടേണ്ടി വരുമെന്ന്

ആലപ്പുഴ: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ (76) ആണ് ആ ബംപർ ജേതാവ്. VC 490987 എന്ന നമ്പറിലൂടെയാണ് വിശ്വംഭരനെ തേടി ഭാഗ്യമെത്തിയത്. ആലപ്പുഴയിലെ തൃക്കാർത്തിക എന്ന ഏജന്‍സിയില്‍ നിന്നുമാണ് സമ്മാനർഹമ്മായ ടിക്കറ്റ് വിശ്വംഭരന്‍ എടുത്തത്.

സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. എല്ലാം ബംപറുകളും എടുക്കാറുണ്ട്. ഒന്നിലേറെ ടിക്കറ്റ് എടുക്കുന്നതാണ് ശീലം. ഇത്തവണ തന്നെ ബംപർ സമ്മാനത്തിന് പുറമെ മറ്റൊരു ടിക്കറ്റിലൂടെ അയ്യായിരം രൂപയും വിശ്വംഭരന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.

vishu-winner

ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. ഇന്നലെ ഉച്ചക്ക് ലോട്ടറി ഫലം നോക്കിയിരുന്നില്ല.ആലപ്പുഴയിലാണ് അടിച്ചതെന്ന വാർത്ത വന്നെങ്കിലും രാത്രിയോടെയാണ് ഫലം നോക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങി. സമ്മാനത്തുകകൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വിവരം അറിഞ്ഞ് ആളുകള്‍ കൂട്ടമായി വീട്ടിലേക്ക് എത്തുമോയെന്ന ഭയമുണ്ട്. ചിലപ്പോള്‍ നാടുവിടേണ്ടി വന്നേക്കാമെന്നും വിശ്വംഭരന്‍ ചിരിച്ചുകൊണ്ട് പറയുന്നു.

നേരത്തേയും സമ്മാനം അടിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ലക്ഷം രൂപയെങ്കിലും ലോട്ടറിക്ക് വേണ്ടി ഇതുവരെ ചിലവായിട്ടുണ്ടാകും. ലോട്ടറി വിറ്റ് മാത്രം മുന്നോട്ട് പോകുന്ന സാധാരണക്കാരായ ആളുകളുണ്ട്. അവരുടെ അടുത്ത് നിന്നാണ് സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്. അവർക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണം. ടിക്കറ്റ് തിരഞ്ഞെടുക്കുന്നതിന് യാതൊരു കണക്ക് കൂട്ടലും ഒന്നുമില്ല. ഇഷ്ടപ്പെട്ട നമ്പർ നോക്കിയങ്ങ് എടുക്കും.

ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നത്. അടുത്ത ബന്ധുക്കളായ ചിലർക്ക് വീട് വെച്ച് നല്‍കണമെന്നുണ്ട്. ആദ്യമായി വീട്ടുകാരോടാണ് ലോട്ടറി അടിച്ച വിവരം പറയുന്നത്. തുടർന്ന് ഇന്ന് രാവിലെ തന്നെ ഏജന്‍സിയിലെത്തി വിവരം പറഞ്ഞു. സമ്മാനത്തുക പാഴാക്കുകയൊന്നുമില്ല. എങ്ങനെയാണ് ചിലവാക്കേണ്ടതെന്ന കൃത്യമായ ബോധ്യമുണ്ട്.

ബംപർ അടിച്ച സമയത്ത് മാത്രം അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്നു. മാസത്തിൽ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. രണ്ടിനും സമ്മാനമുണ്ട്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ. 12 കോടിയെന്ന് പറയുമ്പോള്‍ ചിലർ ഉറങ്ങില്ല. ചിലർക്ക് ഹാർട്ട് അറ്റാക്ക് ആകും. എന്നാല്‍ എനിക്ക് നല്ല ഉറക്കം കിട്ടിയെന്നും അദ്ദേഹം വീണ്ടും പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+