കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ചൂടില്‍ അലിഞ്ഞ് വിഷു വിപണി; സ്‌പെഷല്‍ പടക്കങ്ങളും, പച്ചക്കറികളും, പക്ഷേ കച്ചവടം കുറവ്!

Google Oneindia Malayalam News

തൃശൂര്‍: വേനല്‍ച്ചൂടിലും തെരഞ്ഞെടുപ്പു ചൂടിലും അലിഞ്ഞ് വിഷു വിപണി. സ്‌പെഷല്‍ പടക്കങ്ങളും കണിവെള്ളരിയും പഴം-പച്ചക്കറികളുമൊക്കെ സജീവമായിട്ടുണ്ടെങ്കിലും കച്ചവടം താരതമ്യേന കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ഥാനാര്‍ഥികളുടെ സ്വീകരണത്തിനായി നിരവധി മാലപ്പടക്കങ്ങള്‍ വിറ്റുപോകുന്നുണ്ടെങ്കിലും മറ്റു പടക്കങ്ങള്‍ക്ക് വിഷു തലേന്നാണ് ആവശ്യക്കാര്‍ ഏറെയുണ്ടാവുകയെന്ന് വ്യാപാരികള്‍ പറയുന്നു.

<strong>അമിത്ഷായുടെ പാക്പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി, ചോദ്യം ചെയ്തത് ഒരു ജനതയുടെ അഭിമാനത്തെയെന്ന് മുല്ലപ്പള്ളി </strong>അമിത്ഷായുടെ പാക്പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി, ചോദ്യം ചെയ്തത് ഒരു ജനതയുടെ അഭിമാനത്തെയെന്ന് മുല്ലപ്പള്ളി

ആകാശത്തെത്തി വിവിധ നിറങ്ങളില്‍ പൊട്ടുന്ന ചൈനീസ് ഷോട്ടാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള പടക്കമെന്ന് വ്യാപാരിയായ ബല്‍രാജ് പറഞ്ഞു. 12 എണ്ണത്തിന് 150 രൂപയും ഏറ്റവും കൂടുതല്‍ ഷോട്ടുകളുള്ള (120) പെട്ടിക്ക് 1400 രൂപയുമാണ് വില. മള്‍ട്ടിക്കളര്‍ പൂത്തിരി, ഡാന്‍സി ബട്ടര്‍ഫ്‌ളൈ തുടങ്ങി പുതിയതരം പടക്കങ്ങളും വല്‍പനക്കുണ്ട്.

Vishu

20 രൂപയാണ് ഒരു കിലോ കണിവെളളരിയുടെ വില. നന്നായി പഴുത്തതിന് 35 രൂപയുണ്ട്. കൂടാതെ കണിയ്ക്ക് മാത്രമായി ഒരുക്കുന്ന മൈസൂര്‍ മത്തന് 40 രൂപയാണ് വില. ഉരുളക്കിഴങ്ങ്- 26 രൂപ, സവാള-17, പടവലം-30, ചെറിയ ഉള്ളി-35, തക്കാളി-35, കാരറ്റ്-45, ബീറ്റ്‌റൂട്ട്-40, പച്ച മാങ്ങ-20, ചെറുനാരങ്ങ-120, മുരിങ്ങക്കായ-30, വഴുതിന-30 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില. കഴിഞ്ഞ വാരം 60-70 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് കനത്ത വേനലും വിഷു അടുത്തതുംമൂലം ആവശ്യക്കാര്‍ കൂടിയതോടെയാണ് വില വര്‍ധിച്ചത്.

പഴ വിപണിയും ഒട്ടും പിന്നിലല്ല. ആപ്പിളിന് കിലോയ്ക്ക് 160 രൂപയാണ് വില. കറുത്ത മുന്തിരിക്ക് 100, വെള്ള മുന്തിരി 80, ചെറിയ ഓറഞ്ച് 50, വലിയ ഓറഞ്ച് 70, സപ്പോട്ട 60, മാമ്പഴം 70, മാതളം 100 എന്നിങ്ങനെയാണ് മറ്റു പഴങ്ങളുടെ നിരക്ക്. ഇതിനുപുറമേ, വിവിധ വലുപ്പത്തിലുള്ള ഉരുളികള്‍, കൃഷ്ണന്റെ വിഗ്രഹം എന്നിവയും വിപണിയിലുണ്ട്.

English summary
Vishu market in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X