വിലക്കുറവുമായി വയനാട് കൃഷി വകുപ്പിന്റെ വിഷുക്കണി വിപണി ശ്രദ്ധേയമായി

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: സംസ്ഥാന കൃഷി വകുപ്പും വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വി എഫ് പി സി കെ)യും ഹോര്‍ട്ടികോര്‍പ്പും,കുടുംബശ്രീയും സംയുക്തമായി വിഷുക്കണി എന്ന പേരില്‍ പഴം,പച്ചക്കറി വിപണിയൊരുക്കിയത് ശ്രദ്ധേയമായി. വിഷുവിന്റെ തലേദിവസം വരെ നാടന്‍ഉല്പന്നങ്ങള്‍ മാത്രമുള്ള ഈ വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആനപ്പാലം ജംഗ്ഷനില്‍ ആരംഭിച്ച വിഷുക്കണി വിപണി എംഎല്‍എ സികെ ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

 vishukani-vipani

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ആദ്യവില്‍പ്പന നടത്തി. ഈ വിഷുക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സഹായവിലയില്‍ വിഷരഹിത പഴം,പച്ചക്കറികള്‍ ലഭ്യമാക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനുമാണ് വിഷുക്കണി വിപണി ഒരുക്കിയത്.

ഈ വിപണികളില്‍ നാടന്‍ പച്ചക്കറികള്‍ വിപണി വിലയില്‍ നിന്നും 30% വരെ കിഴിവോടെയും കേരള ഓര്‍ഗാനിക് നാടന്‍ പച്ചക്കറികള്‍ (ജി എ പി)വിപണി വിലയില്‍ നിന്നും 10% വരെ കുറവിലും ലഭ്യമാകുന്നു.വെള്ളി,ശനി എന്നീ ദിവസങ്ങളിലാണ് വിപണി നടത്തപ്പെടുന്നത്. വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ തല മാര്‍ക്കറ്റ് കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷനിലും കൂടാതെ പടിഞ്ഞാറത്തറ,അമ്പലവയല്‍,കണിയാമ്പറ്റ,നെന്മേനി എന്നീ സ്ഥലങ്ങളിലും വിഷുക്കണി 2018 നടത്തുന്നു. ജില്ലാ കൃഷി ഒഫീസര്‍ മെഹര്‍ബാന്‍ സ്വാഗതം പറഞ്ഞു.വി എഫ് പി സി കെ ജില്ലാ മാനേജര്‍ എ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vishu special sale in wayand; agriculture department and kudumbasree joins together for farming

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്