വിശ്വഹിന്ദു പരിഷത്ത് നേതാവ് ജൂറി അംഗമായതാണ് ചിലരെ ചൊടിപ്പിച്ചത്, ഭ്രാന്തന്നേ പറയാനാവൂ; വിജി തമ്പി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയ ജൂറിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നാഷണല്‍ ജൂറി അംഗവും സംവിധായകനുമായ വിജി തമ്പി. എല്ലാ വർഷവും അവാർ നിർണയം കഴിഞ്ഞ് വിവാദം ഉണ്ടാകാറുണ്ട്. ഇത്തവണ അതുണ്ടായില്ലെങ്കിലും എന്റെ ജൂറി അംഗത്വത്തെക്കുറിച്ച് ചില ചർച്ചകള്‍ നടക്കുന്നതായി കണ്ടുവെന്നും വിജി തമ്പി വ്യക്തമാക്കുന്നു.
റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും
മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷൻ നാഷനൽ അവാർഡ് ജൂറിയിൽ അംഗമായതായിരുന്നു ചിലരെ ചൊടിപ്പിച്ചതെന്നും വിജി തമ്പി വ്യക്തമാക്കുന്നു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ നാഷണല്‍ ജൂറിയില്‍ അംഗമായി വന്നത് പ്രശ്നമെന്ന് പറയുന്നവർക്ക് ഭ്രാന്താണ് എന്നേ പറയാന്‍ സാധിക്കൂ. എത്രയോ കാലമായി സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് ഞാന്‍. മലയാളത്തില്‍ നിന്നും സംവിധായകനായ വിജി തമ്പിയാണ് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയില്‍ അംഗമായത്. അയാൾ വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷനാണെന്നത് ജൂറിയെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നും വിജി തമ്പി അഭിമുഖത്തില്‍ പറയുന്നു.

ഇതേ ജൂറിയിൽ ആദ്യ സിലക്‌ഷൻ കമ്മിറ്റിയിൽ സജീവ് പാഴൂർ ഉണ്ട്. അദ്ദേഹം ദേശാഭിമാനിയിലെ ജീവനക്കാരനാണ്. എന്നാല്‍ അത് ആരും പറയാത്തത് എന്തുകൊണ്ടാണ്. രാഷ്ട്രീയം ഒരു തരത്തിലും ഇവിടെ പരിഗണനാ വിഷയം ആയിട്ടില്ല. എല്ലാ വ്യക്തികള്‍ക്കും രാഷ്ട്രീയം ഉണ്ടാകും. എന്നു കരുതി മറ്റു സ്ഥാനങ്ങളിൽ ഇരിക്കാൻ പാടില്ല എന്നുണ്ടോ.

ബി ജെ പി മെമ്പർഷിപ്പ് പോലും ഇല്ലാത്ത ആളാണ് ഞാന്‍. ഞാന്‍ ഒരു ഹൈന്ദവ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നൂ എന്നേയുള്ളു. അതൊന്നും ഒരു തരത്തിലും പരിഗണനാ വിഷയം അല്ല. ഞാൻ സംവിധായകൻ ആയാണ് ജൂറിയിൽ പങ്കെടുത്തത്. ഞാൻ മാത്രം അല്ലല്ലോ തീരുമാനം എടുക്കുന്നത്. മറ്റു പത്തുപേരും ഒരു ചെയർമാനും ഉണ്ട്. എല്ലാരും കൂടിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ വർഷം അവാർഡ് കിട്ടിയത് കൊണ്ട് ഇത്തവണ അവർക്ക് കൊടുക്കരുത് എന്ന് പറയാന്‍ സാധിക്കുമോ. മൂന്നാം തവണയാണ് അജയ് ദേവ്ഗണ്‍ ദേശീയ പുരസ്കാരം നേടുന്നത്. ഞാൻ ഉള്ളതുകൊണ്ടല്ലല്ലോ അദ്ദേഹത്തിനു കൊടുത്തത്. അതുപോലെ കഴിവുള്ളവർക്ക് ആണ് പുരസ്‌കാരം കൊടുക്കുന്നത്. അതില്‍ ജാതി-മത-രാഷ്ട്രീയ ചിന്തകളൊന്നും ബാധകമാവുകയില്ല. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചിലർ കുപ്രചരണങ്ങള്‍ നടത്തുകയാണെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.

നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിൽ പിഴവുണ്ട് എന്നത് സംബന്ധിച്ച പ്രചരണത്തിലും വിജി തമ്പി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുന്നുണ്ട്. ആരോ ഒരാൾ പബ്ലിസിറ്റിക്കു വേണ്ടി തുടങ്ങി വച്ച ചർച്ചയാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിൽ പിഴവുണ്ട് എന്നതെന്നാണ് ജൂറി അംഗമായ സംവിധായകന്‍ വ്യക്തമാക്കുന്നത്.

വിവാദം ഉണ്ടാക്കിയവർക്ക് നമ്മുടെ ഗായകരും സംഗീത സംവിധായകരുമൊക്കെ കൃത്യമായ മറുപടികൾ കൊടുക്കുന്നുണ്ട്. സിനിമാഗാനം പാടാൻ ശാസ്ത്രീയ സംഗീതം വേണമെന്നില്ല. ഇന്ന് മുറിച്ചുമുറിച്ചാണ് പാടുന്നത്. പിച്ചോ ശ്രുതിയോ പോയാൽ അതൊക്കെ കറക്റ്റ് ചെയ്യാനുള്ള വിദ്യയുണ്ട്. സിനിമയില്‍ ഇന്ന് പാടുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലാതായി മാറി. നഞ്ചിയമ്മ പാടിയത് അവരുടെ ഹൃദയത്തിൽ നിന്നാണ്. ഒരു സിനിമയിലെ പാട്ടിനാണ് അവാർഡ് കൊടുക്കുന്നത്. അല്ലാതെ അവരുടെ ജീവിതകാലത്തെ മുഴുവൻ പ്രകടനത്തിനല്ലെന്നും വിജി തമ്പി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications