Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപില്‍ സന്ദര്‍ശന വിലക്ക്; ഇനി പ്രവേശനം എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രം

കവരത്തി: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് പ്രവേശനമുള്ളത്. നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി അനുമതി ആവശ്യമാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഇപ്പോള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

india

ഇതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തി. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ഉമേഷ് സൈഗാള്‍ പറഞ്ഞു. ഗുണ്ടാ ആക്ടും, മത്സ്യത്തൊഴിലാളികളുടെ ഷെഡ് പൊളിച്ചതും അംഗനവാടികള്‍ അടച്ചുപൂട്ടിയതും തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹൈബി ഈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെയാണ് കടുത്ത യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ എം പിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്ന് വിവരം.

ഇളം റോസിൽ അതീവ സുന്ദരിയായി നടി മൗനി റോയി ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+