'മക്കളെ വിൽക്കാൻ വേണ്ടി അല്ലല്ലോ വളർത്തുന്നത്,ഒന്നും തരില്ലെന്നാണ് ഞാൻ പറഞ്ഞത്';സാധിക വേണുഗോപാൽ
കൊച്ചി : വിസ്മയ കേസിൽ ഇക്കഴിഞ്ഞ ദിവസം വിധി വന്നതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നത്. ചലച്ചിത്ര രംഗത്തുള്ളവരും രാഷ്ട്രീയ രംഗത്തുള്ളവരും അടക്കം വിധിയിൽ പ്രതികരിച്ചിരുന്നു.
വിസ്മയ കേസിൽ ഇങ്ങനെ ഒരു വിധി അല്ല വേണ്ടതെന്ന് നടി സാധിക വേണുഗോപാൽ വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ കിരൺകുമാറിന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്.
ഇതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം. 'പത്ത് വർഷം തടവും പിഴയും മാത്രം കൊടുക്കേണ്ട ഒരു കേസ് ആണോ ഇത്' എന്നാണ് സാധിക വേണുഗോപാൽ ചോദിച്ചത്.

നടി സാധിക വേണുഗോപാലിന്റ വാക്കുകളിലേക്ക്...
'പത്തു വർഷം തടവും ഒരു പിഴയും കൊടുക്കേണ്ട കേസ് ആയിരുന്നോ ഇത് ? സാധാരണക്കാരിയായ ഒരു കുട്ടിയുടെ ജീവിതം അല്ലേ ഇല്ലാതാക്കി കളഞ്ഞത്. എന്താ ആ വിധി കൊണ്ട് ഉദ്ദേശിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഇത്തരം സംഭവങ്ങൾ നടന്നാൽ പോലും ഇപ്പോഴും സ്ത്രീധനം ചോദിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. ആ സ്ത്രീധനം ചോദിക്കുന്നത് പോലെ തന്നെ, സ്ത്രീധനം കൊടുക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. ഇത്തരം കാര്യങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞു.

ഇത്തരം വിധികൾ പോലും സപ്പോർട്ടാണ്. അതല്ലേ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കൂടിപ്പോയാൽ 10 കൊല്ലം അകത്തു കിടക്കേണ്ടിവരും. അത്തരത്തിൽ അല്ലേ ആളുകൾ ചിന്തിക്കാറുള്ളൂ... 18 വയസ്സ് ആകുമ്പോൾ പെൺകുട്ടികളെ വിവാഹ ജീവിതത്തിലേക്ക് തള്ളിവിടുന്നതിനോട് തനിക്ക് യാതൊരു രീതിയിലുള്ള താൽപര്യവുമില്ല. ഇത്തരം കാര്യങ്ങളോട് യോജിക്കില്ല. പെൺകുട്ടികൾക്ക് ഏറ്റവും കുറഞ്ഞത് 25 ആയിരിക്കണം. എന്നിട്ട് വിവാഹ ജീവിതത്തിലേക്ക് നടക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം, അവർക്ക് എന്തു വേണം എന്നത് അവർ തന്നെയാണ് തീരുമാനം എടുക്കാൻ ഉള്ളത്.

ഒരാളെ കെട്ടി വെക്കുന്നതല്ല ജീവിതമെന്നത്. പെൺകുട്ടികളുടെ തീരുമാനങ്ങൾ കൂടി പരിഗണിക്കാൻ തയ്യാറാകണം. അവർക്കും തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. അത്തരത്തിൽ പെൺകുട്ടികൾ അഥവാ തീരുമാനമെടുത്ത് വന്നാൽ പോലും, അപ്പോഴും സ്ത്രീധനം എന്ന വിഷയം അവിടെ വരും. സ്ത്രീധനം കൊടുക്കുന്നെങ്കിൽ കൊടുത്തോട്ടെ... പക്ഷേ അത് മകൾക്ക് വേണ്ടി രക്ഷിതാക്കൾ നൽകുന്നതാണ്. അത് അവൾക്കുളള സമ്മാനമായി നൽകാം.. ബാങ്ക് ഡെപ്പോസിറ്റ് ആയിട്ട് നൽകാം.
സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

ഇത് വില പറയുന്ന സമ്പ്രദായമാണ്. ഞാൻ എന്റെ മകൾക്ക് ഇത്ര കൊടുക്കുന്നു. ഈ സാധനങ്ങൾ കൊടുക്കുന്നു.. ഇത് എല്ലാം കല്യാണം നിശ്ചയിക്കുന്ന സമയത്തു തന്നെ പറയും. അഥവാ ഇത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സ്ത്രീധനം ചോദിക്കുന്നത് മാത്രമല്ല, തെറ്റ് അത് കൊടുക്കുന്നതും തെറ്റാണ്. വിവാഹ ജീവിതത്തിനു ശേഷം ഒരു പെൺകുട്ടി ആ കുട്ടിയുടെ ഭർത്താവിനും വീടിനു വേണ്ടി ചെയ്യുന്ന ഒരു നല്ല കാര്യം ആകട്ടെ, എന്തെങ്കിലും ആവശ്യം വരുമ്പോൾ അതിൽ നിന്നും എടുത്ത് ഉപയോഗിക്കാം.

അവിടെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല പറയേണ്ട ആവശ്യമില്ല. അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുറപ്പിച്ച കരാർ ആക്കിയത് കൊണ്ടാണ് പ്രശ്നങ്ങൾ... മക്കളെ വിൽക്കാൻ വേണ്ടി അല്ലല്ലോ വളർത്തുന്നത്. ഒരു വിലയിട്ടാണോ മക്കളെ കൊടുക്കാനുളളത് ? എന്റെ കല്യാണം വന്ന സമയത്ത് ഒന്നും തരില്ല എന്നാണ് ഞാൻ പറഞ്ഞത്. തരില്ലെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഒന്നും പ്രതീക്ഷിക്കേണ്ട എന്ന്. എന്റെ അച്ഛനും അതു തന്നെയാണ് പറഞ്ഞത്. ജീവിതം തുടങ്ങിയതിനുശേഷം രണ്ടു വ്യക്തികൾ തമ്മിലുള്ള കാര്യമാണ് സഹായിക്കുക പരസ്പരം എന്നത്. അവിടെ ഫാമിലി ഒന്നും ആവശ്യമില്ല.

തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതാണ് ഏറ്റവും വലിയ വിപത്ത്. ഇത്തമൊരു കേസിൽ ഈ വിധി അല്ല യഥാർത്ഥത്തിൽ പുറത്തു വരേണ്ടത്. വിസ്മയ അനുഭവിച്ചിട്ടുള്ള ഏറെ കാര്യങ്ങൾ ഉണ്ട്. വിസ്മയയുടെ അച്ഛനും അമ്മയും വീട്ടുകാരും നേരിട്ട് ഒരുപാട് കാര്യങ്ങളുണ്ട്. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടായി വീട്ടിലെത്തിയാൽ പോലും വീട്ടുകാർ ചോദിക്കുന്നത്, അടുത്ത വീട്ടിലെ ചേച്ചി എന്ത് വിചാരിക്കും.

നീ ഇവിടെ വന്ന് നിൽക്കുന്നത് കണ്ടാലും അവർ എന്താണ് ചോദിക്കുക...അതുകൊണ്ട് നീ തിരിച്ചു ഭർത്താവിന്റെ വീട്ടിൽ പോയി നിൽക്കൂ.. കുറച്ചുകാലം സഹിക്കൂ.. എന്നൊക്കെയാണ് അമ്മമാർ പറഞ്ഞു കൊടുക്കുന്നത്. അവസാനം മകൾ മരിക്കുമ്പോൾ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. സമൂഹം ഇനിയും മാറേണ്ടിരിക്കുന്നു'...












Click it and Unblock the Notifications