ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടും; വിസ്മയ കേസില്‍ കോടതി വിധി കാത്ത് അച്ഛനും അമ്മയും
കൊല്ലം: വിസ്മയ കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയാന്‍ ഇരിക്കെ പ്രതിക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിസ്മയയുടെ ബന്ധുക്കള്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. വിസ്മയ മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ പിരിച്ചുവിട്ടത്.


വിസ്മയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ജനുവരി പത്തിനാണ് വിസ്മയ കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തെളിവുകള്‍ സഹിതമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. കിരണ്‍ കുമാര്‍ വിസ്മയയുടെ വീട്ടിലെത്തി സ്ത്രീധനമായി കിട്ടിയ കാറിന്റെ പേരില്‍ വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും സഹോദരനെ മര്‍ദിച്ചതിനും ചടയമംഗലം എസ്ഐയെ ഭീഷണിപ്പെടുത്തിയതിനും തെളിവുകളുണ്ട്.

വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കിരണ്‍ കുമാറിന്റെ അറസ്റ്റ്. സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീധനമരണം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും ഒപ്പം സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് വിസ്മയ. തന്റെ മകള്‍ക്ക് നീതി കിട്ടുമെന്നാണ് വിസ്മയയുടെ മതാപിതാക്കള്‍ കരുതുന്നത്. 'മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് കിരണ്‍ കുമാര്‍ മകളെ മര്‍ദ്ദിച്ചിരുന്നു. സ്ത്രീധനം കൊടുത്തിട്ടും വിവാഹത്തിന് ശേഷവും കിരണ്‍ കുമാര്‍ സ്ത്രീധനമായി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പാടുകളുടെ ചിത്രങ്ങള്‍ വിസ്മയ അയച്ചുതന്നിരുന്നു. കിരണ്‍ കുമാറിന്റെ സഹോദരിക്കും വിസമയയെ മര്‍ദ്ദിക്കുന്ന വിവരം അറിയാമായിരുന്നു' വിസ്മയയുടെ അമ്മ പറയുന്നു. കിരണ്‍കുമാറിന് സ്ത്രീധനമായി കിട്ടിയ കാറ് ഇഷ്ടപ്പെട്ടിരുന്നില്ല. വിസ്മയയുടെ മതാപിതാക്കളോട് ആവശ്യപ്പെട്ട സ്വര്‍ണം ലഭിക്കാത്തതിലും ഇയാള്‍ക്ക് ദേഷ്യമുണ്ടായിരുന്നു. വിസ്മയയെ ഇതിന്റെ പേരില്‍ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നു.
Recommended Video

സാക്ഷികള്‍ കൂറുമാറിയത് കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയമാണ് നിലവില്‍ ഉള്ളത്. എന്നാല്‍ സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കില്ല എന്നാണ് വിസമയയുടെ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.
കിരണിന്റെഅച്ഛന്‍ സദാശിവന്‍ പിള്ള, അമ്മ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, സഹോദരി ഭര്‍ത്താവ് മുകേഷ് എം നായര്‍, ബന്ധു അനില്‍കുമാര്‍ എന്നിവര്‍ കേസിലെ സാക്ഷികളാണ്.












Click it and Unblock the Notifications