കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മയാസ് മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം... മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ!!

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെ വലിയ അഭ്യൂഹങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതും അത് ബ്ലോഗില്‍ പരാമര്‍ശിച്ചതും സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ സ്ഥാപിച്ച വിസ്മയാസ് മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്. മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലെപ്‌മെന്റ് ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ്പ് സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായിട്ടുള്ളള പത്ത് സ്ഥാപനങ്ങളെയാണ് സെന്റര്‍ ഫോര്‍ എക്‌സലന്‍സിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് വിസ്മയാസ് മാക്‌സ് മാത്രമാണ് ഈ പട്ടികയിലുള്ളത്.

1

അതേസമയം മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ കണ്ടതുമായി ബന്ധപ്പെടുത്തി പരിഹാസം തുടരുകയാണ് സോഷ്യല്‍ മീഡിയ. ഒരു വര്‍ഷം നീണ്ട തിരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെയാണ് വിസ്മയാസ് മാക്‌സിന് അംഗീകാരം ലഭിച്ചത്. നാലാം സ്ഥാനത്താണ് അവര്‍ എത്തിയത്. എന്തായാലും മോദിയെ മോഹന്‍ലാല്‍ കണ്ടതിന്റെ ഉദ്ദേശം പിടികിട്ടി എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മോദിയെ കണ്ട ശേഷം കൂടെ വന്ന പോസിറ്റീവ് എനര്‍ജി എന്താണെന്ന് ഇപ്പോള്‍ മനസിലായെന്നാണ് മറ്റൊരു പരിഹാസം. മോദിയെ കണ്ടതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ബ്ലോഗില്‍ അദ്ദേഹത്തിന്റെ എനര്‍ജി മൂന്ന് ദിവസം കഴിഞ്ഞിട്ടും തന്നെ വിട്ടുപോകുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെയാണ് സോഷ്യല്‍ മീഡിയ പരിഹസിച്ചിരിക്കുന്നത്.

2005ല്‍ മോഹന്‍ലാല്‍ സ്ഥാപിച്ചതാണ് വിസ്മയ മാക്‌സ്. കേരളത്തിലെ ആദ്യത്തെ ഡിടിഎസ് സ്റ്റുഡിയോ എന്നായിരുന്നു ഇതിന്റെ വിശേഷണം. 2014ല്‍ മോഹന്‍ലാലില്‍ നിന്ന് ഏരീസ് ഗ്രൂപ്പിന്റെ സോഹന്‍ റോയ് ഇത് വാങ്ങുകയായിരുന്നു. അന്ന് മുതല്‍ മോഹന്‍ലാല്‍ ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. ഇരുപതിലധികം ഓസ്‌കാര്‍ യോഗ്യത നേടിയ ഗ്രൂപ്പാണ് ഏരീസ് ഗ്രൂപ്പ്. എന്തായാലും മോഹന്‍ലാലിനെതിരെ ട്രോളുകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി അമേത്തിയില്‍... അഖിലേഷിനെ കണ്ട് മഹാസഖ്യം ശക്തിപ്പെടുത്താന്‍ നേരിട്ട് നീക്കം!!രാഹുല്‍ ഗാന്ധി അമേത്തിയില്‍... അഖിലേഷിനെ കണ്ട് മഹാസഖ്യം ശക്തിപ്പെടുത്താന്‍ നേരിട്ട് നീക്കം!!

എണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കിഎണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കി

English summary
vismaya max get centre affiliation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X