India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ മാളു വിട്ട് പോയിട്ട് ഒരു വർഷം,ഇനിയൊരിക്കലും അവൾ തിരിച്ചു വരില്ല.';വിസ്മയയുടെ സഹോദരൻ പറയുന്നു

Google Oneindia Malayalam News

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ ജീവനൊടുക്കിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2021 ജൂൺ 21 -ാം തീയതിയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ ബി എ എം എസ് വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ അടക്കം ഈ മരണ വാർത്ത ഏറെ ജനശ്രദ്ധ നേടി. വിവിധ വേദികളിൽ ചർച്ചയായി. ഒരു സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച സ്ത്രീധന പീഡന വാർത്തയായിരുന്നു ഇത്.

മരണത്തിന് ഉത്തരവാദി വിസ്മയയുടെ ഭർത്താവ് കിരൺകുമാർ. ഇയാൾക്ക് കഴിഞ്ഞ മാസം കോടതി 10 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ വിസ്മയയുടെ ഓർമ്മ ദിവസത്തിൽ സഹോദരൻ വിജിത്ത് സമൂഹ മാധ്യമത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ്.

1

ഒരിക്കലും മരിക്കാത്ത വിസ്മയയുടെ ഓർമ്മകളെ വികാരഭരിതനായി സമൂഹമാധ്യമത്തിൽ കുറിച്ചു കൊണ്ടായിരുന്നു വിജിത്തിന്റെ പ്രതികരണം. 'അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചതിന്റെ പേരിൽ പോലും പഴി കേൾക്കേണ്ടി വന്നവൾ ഇന്ന് ഓർമകളിൽ മാഞ്ഞു പോയിരിക്കുന്നു'- എന്ന് വിജിത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ജയിലില്‍ കിരണ്‍ കുമാറിന് തോട്ടപ്പണി; ദിവസം 63 രൂപ കൂലി, ഒരു വര്‍ഷം കഴിഞ്ഞാല്‍ 127 രൂപജയിലില്‍ കിരണ്‍ കുമാറിന് തോട്ടപ്പണി; ദിവസം 63 രൂപ കൂലി, ഒരു വര്‍ഷം കഴിഞ്ഞാല്‍ 127 രൂപ

2

'ഓർമ്മകൾ മായാതെ, മറയാതെ മനസ്സിനുള്ളിൽ തളംകെട്ടി നിൽക്കുന്നു... കാത്തിരിപ്പ് അവസാനിക്കുമ്പോളാണ് മനസ്സ് മരവിച്ചു പോകുന്നത്. ഇനിയൊരിക്കലും അവൾ തിരിച്ചു വരില്ല എന്ന് അറിയുമ്പോഴാണ് ഹൃദയം പിടഞ്ഞു പോകുന്നതെന്ന് സഹോദരൻ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

വിസ്മയയുടെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ് ; -

3

1 year 💔
"One year ago , this same day , the most important person , light of my light , was taken away from us .. and it felt like there was no where to go .. like there was nothing to do .. as if there was no meaning to live .. in those many sleepless nights when her face would follow me into my dreams and wake I wondered about what did she ever do to deserve anything but love' ..🙂

സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

4

'ഒരു വർഷം മുമ്പ്, ഇതേ ദിവസമാണ് ഞങ്ങളുടെ മാളു ഞങ്ങളെ വിട്ടു പോയത്. ഇന്ന് ഇതാ ഒരു വർഷം തികഞ്ഞിരിക്കുന്നു. ഞങ്ങളുടെ എല്ലാം വെളിച്ചമായിരുന്നു അവൾ. ആ വെളിച്ചം ഇനിയൊരിക്കലും തിരിച്ചു വരില്ല എന്ന് ഓർക്കുമ്പോഴാണ് ഹൃദയം പിടഞ്ഞു പോകുന്നത്. അവൾ അകന്നുപോയിയെന്ന് വിശ്വസിക്കാൻ പോലും വയ്യ. ഓർമ്മകൾ മായാതെ, മറയാതെ മനസ്സിനുള്ളിൽ തളംകെട്ടി നിൽക്കുന്നു. മനസ്സ് മരവിച്ചു പോയിരിക്കുന്നു.

6

ആശംസകളും ആഘോഷങ്ങളും ഇല്ലാതെയാണ് ഇത്തവണ ഫാദേഴ്സ് ഡേ കടന്നുപോയത്.. ഈ ലോകത്ത് അവൾ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് അച്ഛനെ ആയിരുന്നു. അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചതിന്റെ പേരിൽ പോലും പഴി കേൾക്കേണ്ടി വന്നവളായിരുന്നു. ഇന്ന് ഇതാ നമുക്ക് ഇടയിൽ നിന്ന് ഓർമകളിലേക്ക് മാഞ്ഞു പോയി....

7

ചില നഷ്ടങ്ങൾ നികത്താനാവാത്തതാണ്.. ജീവന്റെ അവസാന ശ്വാസം വരെ അത് കൂടെ തന്നെ ഉണ്ടാവും.... എത്ര ശിശിരവും വസന്തങ്ങളും മാറിമാറി വന്നാലും ഒരു ചെറു പുഞ്ചിരിയിൽ തിളങ്ങിനിൽക്കുന്ന അവളുടെ മുഖം മനസ്സിൽ മായാതെ ഉണ്ടാവും... നീതിയുടെ കനിവ് നൽകിയ കാലത്തിനു നന്ദി... നിത്യാത്മാവിന് പ്രണാമം...

cmsvideo
  Vismaya Case | കിരണിന് jailല്‍ തോട്ടപ്പണി | *Kerala
  English summary
  vismaya's brother Vijith shared a post on social Media On Her Remembrance Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X