• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയിൽ യുവതി കയറിയോ? ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് സ്ത്രീ, ദൃശ്യങ്ങൾ പ്രചരിക്കുന്നു

പമ്പ: കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത സമരവും അക്രമ സംഭവങ്ങളുമാണ് ശബരിമലയുടെ പേരിൽ നടക്കുന്നത്. ഏത് പ്രായത്തിലുമുളള സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് എതിരെയാണ് ഒരു കൂട്ടർ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്. എന്ത് വില കൊടുത്തും യുവതികൾ സന്നിധാനത്ത് എത്തുന്നത് തടയുമെന്നതാണ് ഇക്കൂട്ടരുടെ നിലപാട്.

ആരും കാണാതെ മലകയറ്റം.. പിന്നീട് തിരിച്ചിറക്കം.. മലകയറിയ സുഹാസിനി രാജ് ചില്ലറക്കാരിയല്ല

നട തുറന്നിരിക്കുന്ന ഈ സമയത്ത് ഒരു യുവതിയെങ്കിലും പതിനെട്ടാം പടി ചവിട്ടുമോ എന്നതാണ് കേരളവും രാജ്യവും ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്നത്. 50 വയസ്സിന് താഴെ പ്രായമുളള രണ്ട് യുവതികൾ കഴിഞ്ഞ ദിവസം എത്തിയെങ്കിലും സമരക്കാരുടെ കയ്യേറ്റം ഭയന്ന് തിരികെ പോകേണ്ട സ്ഥിതിയാണ് ഉണ്ടായത്. അതിനിടെ ശബരിമലയിൽ ഒരു യുവതി കയറിയെന്ന തരത്തിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

 യുവതി കയറിയോ ഇല്ലയോ

യുവതി കയറിയോ ഇല്ലയോ

ബുധനാഴ്ട വൈകിട്ട് 5 മണിക്കാണ് തുലാമാസ പൂജകൾക്ക് വേണ്ടി ശബരിമല നട തുറന്നത്. പതിവ് പോലെ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. സ്ത്രീകളാ ഭക്തരും സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും ശബരമലയിലെത്താം എന്ന സുപ്രീം കോടതി വിധി നിലനിൽക്കേ തന്നെ സ്ത്രീകളുടെ വയസ്സ് അടക്കം പരിശോധിച്ച ശേഷം മാത്രമാണ് സന്നിധാനത്തേക്ക് കടത്തി വിട്ട് കൊണ്ടിരുന്നത്. സന്നിധാനത്തെ ദൃശ്യങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന കൂട്ടത്തിലാണ് ഒരു സ്ത്രീ ക്യാമറയിൽപ്പെട്ടത്.

കാഴ്ചയിൽ നാൽപത്

കാഴ്ചയിൽ നാൽപത്

കാഴ്ചയിൽ നാൽപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ന്യൂസ് 18 അടക്കമുളള ചാനലുകൾ പുറത്ത് വിട്ടത്. പ്രായം 50ന് മുകളിൽ ആണ് എന്ന് രേഖ കാണിച്ചാണ് ഇവർ സന്നിധാനത്ത് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ യഥാർത്ഥ പ്രായം എത്രയാണ് എന്ന് വ്യക്തമല്ല. ഇവർ ആരാണ് എന്ന വിവരവും പുറത്ത് വന്നിട്ടില്ല. ഈ ദൃശ്യങ്ങളാകട്ടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

സോഷ്യൽ മീഡിയയിൽ തർക്കം

സോഷ്യൽ മീഡിയയിൽ തർക്കം

ശബരിമലയിൽ യുവതി പ്രവേശിച്ചു എന്ന പേരിലാണ് ഈ ദൃശ്യങ്ങളും വീഡിയോയും പ്രചരിക്കുന്നത്. കാഴ്ചയിൽ 50 വയസ്സ് പ്രായം തോന്നിക്കുന്നില്ല എന്നതാണ് ഇത്തരം പ്രചരണം നടത്തുന്നവരുടെ വാദം. അതേസമയം ഇവർക്ക് 50ന് മുകളിൽ പ്രായമുണ്ടെന്ന് മറ്റൊരു കൂട്ടരും വാദം ഉയർത്തുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ തർക്കം തുടർന്ന് കൊണ്ടിരിക്കുന്നു. അതേസമയം ശബരിമലയിൽ യുവതി കയറിയോ ഇല്ലയോ എന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്ത് വന്നിട്ടില്ല.

വാർത്ത തള്ളി ചാനൽ

വാർത്ത തള്ളി ചാനൽ

ശബരിമലയിൽ ഇരുമുടിക്കെട്ടുമായി യുവതി പ്രവേശിച്ചു എന്നത് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂസ് 18 വാർത്ത നൽകി എന്ന പ്രചാരണത്തെ തളളി ചാനൽ രംഗത്ത് വന്നിട്ടുണ്ട്. തങ്ങൾ അത്തരത്തിൽ വാർത്ത നൽകിയിട്ടില്ലെന്നും വ്യാജപ്രചരണമാണെന്നും ചാനൽ നിലപാട് വ്യക്തമാക്കുന്നു. വാർത്തയ്ക്കിടയിൽ ഉപയോഗിച്ച ദൃശ്യത്തിന്റെ പേരിലാണ് ഇത്തരം അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ചാനലിന്റെ പേരിൽ നടത്തുന്നത് എന്നും ന്യൂസ് 18 വിശദീകരിക്കുന്നു.

നിരാശയോടെ മാധവി

നിരാശയോടെ മാധവി

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാൻ നിരവധി യുവതികൾ ഇതിനകം തന്നെ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശ് സ്വദേശിനിയായ മാധവി കുടുംബത്തിനൊപ്പം എത്തിയിരുന്നു. പോലീസ് സംരക്ഷണത്തിൽ ഇവർ പമ്പ കടന്ന് കാനന പാതയിൽ എത്തുകയും ചെയ്തതാണ്. എന്നാൽ അവിടെ വെച്ച് പോലീസ് പിന്മാറിയതോടെ സമരക്കാർ ഇവരെ വളഞ്ഞു. തെറിവിളിയും കയ്യേറ്റ ശ്രമവും ഉണ്ടായി.

ലിബിയും തിരികെ പോയി

ലിബിയും തിരികെ പോയി

ഇതോടെ ശ്രമം ഉപേക്ഷിച്ച് മാധവിക്ക് തിരികെ പോകേണ്ടതായി വന്നു. ചേർത്തല സ്വദേശിനിയായ ലിബിയും ശബരിമല കയറാൻ എത്തിയിരുന്നു. എന്നാൽ ലിബിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വെച്ച് ആളുകൾ തടഞ്ഞു. പോലീസ് ഇടപെട്ട് ലിബിയെ സ്റ്റേഷനിലേക്ക് മാറ്റി. പോലീസ് സുരക്ഷയിൽ മല കയറാം എന്ന് കരുതിയിരുന്നുവെങ്കിലും ഉച്ചയോടെ നിലയ്ക്കലും പമ്പയിലും അക്രമം നടന്നത് തിരിച്ചടിയായി. ഇതോടെ മടങ്ങിപ്പോകാൻ പോലീസ് ലിബിയോട് ആവശ്യപ്പെട്ടു.

cmsvideo
  ലോകശ്രദ്ധയിലേക്കു ശബരിമല | Oneindia Malayalam
  സ്ത്രീകൾ ആക്രമിക്കപ്പെടുന്നു

  സ്ത്രീകൾ ആക്രമിക്കപ്പെടുന്നു

  സന്നിധാനത്തേക്ക് വരുന്ന ബസുകളും വാഹനങ്ങളുമെല്ലാം പരിശോധിക്കപ്പെടുകയും യുവതികളെ വലിച്ച് പുറത്ത് ഇറക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം. ജോലി ചെയ്യാൻ എത്തിയ വനിതാ മാധ്യമപ്രവർത്തകർ അടക്കം ക്രൂരമായി ആക്രമിക്കപ്പെട്ടു. ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തക സുഹാസിനി രാജ് പോലീസ് സംരക്ഷണത്തിൽ സന്നിധാനത്തേക്ക് രാവിലെ പുറപ്പെട്ടിരുന്നു. എന്നാൽ മരക്കൂട്ടത്ത് വെച്ച് കറുപ്പുടുത്ത ആളുകൾ പ്രതിഷേധം ഉയർത്തിയതോടെ സുഹാസിനി രാജ് തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

  English summary
  Visual of lady devotee in Sabarimala Sannidhanam goes viral in Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X