നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്? കണ്ടത് വിദ്യാർഥികൾ!! പഠനത്തിന്റെ ഭാഗമായി!!

  • By: venika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ നഗരമധ്യത്തിൽ വാഹനത്തിൽ വച്ച് പ്രമുഖ നടി ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ ദൃശ്യങ്ങൾ പുറത്തായതായി സൂചന. പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾ കണ്ടതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണിനായി പോലീസ് നാടു മുഴുവൻ അന്വേഷണം നടത്തുന്നതിനിടെയാണ് ദൃശ്യങ്ങൾ വിദ്യാർഥികൾ കണ്ടിരിക്കുന്നത്. ദൃശ്യങ്ങൾ കണ്ട കാര്യം വിദ്യാർഥികളിൽ ചിലർ വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

 പഠനത്തിന്റെ ഭാഗമായി

പഠനത്തിന്റെ ഭാഗമായി

ഫോറൻസിക് പഠനത്തിന്റെ ഭാഗമായിട്ടാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വിദ്യാര്‍ഥികളെ കാണിച്ചിരിക്കുന്നതെന്നാണ് വിവരം. സംഭവം കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിലാണ്.

 ജൂൺ അവസാന ആഴ്ചയിൽ

ജൂൺ അവസാന ആഴ്ചയിൽ

ജൂൺ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധ്യാപകർ തന്നെയാണ് ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്. രണ്ടാം വർഷ മെഡിക്കൽ വിദ്യാര്‍ഥികളെയാണ് സംഭവം കാണിച്ചത്.

മൃഗീയമായ ദൃശ്യങ്ങൾ

മൃഗീയമായ ദൃശ്യങ്ങൾ

പ്രകൃതി വിരുദ്ധ പീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങൾ കണ്ട വിദ്യാർഥികൾ പറഞ്ഞുവെന്നാണ് വിവരം. രണ്ടരമിനിറ്റായിരുന്നു ദൃശ്യങ്ങളുടെ ദൈർഘ്യമെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്.

 സംഭവം പുറത്തറിയുന്നത്

സംഭവം പുറത്തറിയുന്നത്

ദൃശ്യങ്ങൾ കണ്ട ചില വിദ്യാർഥികൾ ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വിദ്യാർഥിയുടെ പിതാവ് ഡോക്ടറായിരുന്നു. അദ്ദേഹം ഇക്കാര്യം പ്രമുഖനായ മറ്റൊരു ഡോക്ടറെ അറിയിക്കുകയായിരുന്നു.

 സാധ്യത ഇല്ല

സാധ്യത ഇല്ല

അതേസമയം അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു ഈ ഡോക്ടർ പറഞ്ഞത്. ഈ ഡോക്ടർ ജോലിയുടെ ഭാഗമായി ദൃശ്യങ്ങൾ കണ്ടിരുന്നു. എന്നാൽ സീൻ ബൈ സീനായിട്ടായിരുന്നു കണ്ട വിദ്യാർഥികൾ ഇക്കാര്യം വിവരിച്ചത്.

പോലീസിനെ അറിയിച്ചു

പോലീസിനെ അറിയിച്ചു

മറ്റ് ചില രക്ഷിതാക്കൾ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടി എടുക്കണമെന്നാണ് പോലീസ് ഇപ്പോൾ ആലോചിക്കുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിൽ പോലീസിനും ആശങ്കയുണ്ട്.

സുനി പുറത്തുവിട്ടു

സുനി പുറത്തുവിട്ടു

പോലീസിന് ദൃശ്യങ്ങൾ ലഭിക്കുന്നതിന് മുമ്പ് തന്നെ പൾസർ സുനിയും സംഘവും ദൃശ്യങ്ങൾ പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദർശനത്തെ കണക്കാക്കാം.

ദിലീപിനെ അറസ്റ്റ് ചെയ്യുംമുമ്പ്

ദിലീപിനെ അറസ്റ്റ് ചെയ്യുംമുമ്പ്

ദിലീപിനെ അറസ്റ്റ് ചെയ്യുംമുമ്പ് തന്നെ ദൃശ്യങ്ങൾ ചോർന്നുവെന്നാണ് സംശയിക്കുന്നത്. കോളേജിലെ അധ്യാപകന് ദൃശ്യങ്ങൾ എങ്ങനെ ലഭിച്ചുവെന്നാണ് വിദ്യാർഥികളും ചോദിക്കുന്നത്.

മാനഭംഗത്തെ കുറിച്ച്

മാനഭംഗത്തെ കുറിച്ച്

മാനഭംഗത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് ഫോറൻസിക് വിഭാഗം അധ്യാപകന് ഈ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്. നിയമ വശങ്ങളും ഫോറൻസിക്പരമായ കാര്യങ്ങളുമായിരുന്നു അധ്യാപകൻ വിശദീകരിച്ചത്.

ഞെട്ടലോടെ വിദ്യാർഥികൾ

ഞെട്ടലോടെ വിദ്യാർഥികൾ

ഞെട്ടലോടെയാണ് ആൺകുട്ടികളും പെൺകുട്ടികളും ദൃശ്യങ്ങൾ കണ്ടിരുന്നത്. ആദ്യഘട്ടത്തിൽ തുറന്ന് പറയാൻ മടിച്ച വിദ്യാർഥികൾ പിന്നീടാണ് വീട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞത്.

English summary
visuals of actress attack showed to medical students
Please Wait while comments are loading...