ശ്രീരാമൻ ഏന്തിയത് കാവികൊടിയല്ല.... ചെങ്കൊടി!!! രാമഭക്തര്‍ ഉയര്‍ത്തേണ്ടത് ചെങ്കൊടിയാണ്!!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീരാമന്‍ ജീവിച്ച കാലാഘട്ടത്തിൽ അദ്ദേഹം ഏന്തിയിരുന്നത് കാവിക്കൊടിയല്ല പകരം ചെങ്കൊടിയെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. രാമായണ മാസമായ കര്‍ക്കടകത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈക്കാര്യം പറയുന്നത്. ശ്രീരാമാൻ ഏന്തിയത് ചെങ്കൊടിയാണെന്നു പുരാണ ഇതിഹാസമായ അദ്ധ്യാത്മരാമായണം വ്യക്തമാക്കുന്നുണ്ട്.

കര്‍ക്കിടകത്തിലെ പുണ്യം തേടി നാലമ്പല യാത്ര!!! കേരളത്തിലെ പ്രധാനപ്പെട്ട നാലമ്പല ക്ഷേത്രങ്ങൾ!!!

സ്വന്തം പേന ഉപയോഗിക്കാൻ പാടില്ല!! രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വയലറ്റ് മഷിയുള്ള പേന!!!

അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തില്‍ 1478ാം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്നു പ്രസ്താവ്യമുതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് രാമഭക്തർ ആവശത്തോടെ ഉയർത്തി പിടിക്കേണ്ടത് കാവിക്കൊടിയല്ല പകരം ചെങ്കൊടിയാമെന്നു അദ്ദേഹം പറയുന്നുണ്ട്.

bhadranatha bodi

വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:ചെങ്കൊടിയേന്തിയ രാമന്‍ ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടിയാണ്; കാവിക്കൊടിയല്ല എന്നു അദ്ധ്യാത്മരാമായണം വ്യക്തമാക്കുന്നു. അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തില്‍ 1478 ആം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്നു പ്രസ്താവ്യമുളളത്. ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിത ധ്വജങ്ങളും കുങ്കുമമലയജകസ്തൂരി ഗന്ധത്തോടും" കൂടിയാണ് സീതാസ്വയംവരം കഴിഞ്ഞു രാമന്‍ അയോധ്യയിലേക്ക് മടങ്ങുന്നതെന്നു എഴുത്തച്ഛന്‍ എഴുതുന്നു..അതിനാല്‍ അദ്ധ്യാത്മരാമായണം വായിക്കുന്ന രാമഭക്തര്‍ കാവിക്കൊടിയല്ല ചെങ്കൊടിയാണ് ആവേശത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ടത്. വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

English summary
swamivishwabadhranandha bodi facebook
Please Wait while comments are loading...