കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര പീഡനക്കേസ്‌; ഒന്നാം പ്രതി സുരേഷിന്‌ 24 വര്‍ഷം തടവ്‌

Google Oneindia Malayalam News

തിരുവനന്തപുരം:വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന്‌ 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണല്‍ ജില്ലാ സെക്ഷന്‍സ്‌ കോടതിയാണ്‌ വിധിപ്രഖ്യാപിച്ചത്‌. തട്ടിക്കൊണ്ട്‌ പോയി തടവില്‍ പാര്‍പ്പിച്ചതിന്‌ രണ്ട്‌ വര്‍ഷം തടവും 5000 രൂപ പിഴയുമാണ്‌ കോടതി വിധിച്ചത്‌. പെണ്‍കുട്ടിക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയോട്‌ കോടി ശുപാര്‍ശ ചെയ്‌തു.

വിതുരക്കേസിലെ ഒന്നാംപ്രതി സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്‌ത 24 കേസുകളില്‍ ഒന്നിലാണ്‌ കോടതി വിധി പ്രഖ്യാപിച്ചത്‌. പ്രതിക്കെതിരായ തട്ടിക്കൊണ്ട്‌ പോകല്‍,തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക്‌ പെണ്‍കുട്ടിയെ കാഴ്‌ച്ചവെക്കല്‍, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ബലാത്സംഗം,പ്രേരണക്കുറ്റം എന്നിവ കണ്ടെത്താനായിരുന്നില്ല.

vihura case

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
1996ലാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേ ശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ സുരേഷ്‌ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച്‌ പലര്‍ക്കായി കാഴ്‌ച്ചവെച്ചെന്നായിരുന്നു കേസ്‌. ജോലി വാഗ്‌ദാനം ചെയ്‌ത്‌ കൊണ്ടുപോയ പെണ്‍കുട്ടിയെ സുരേഷ്‌ പീഡിപ്പിച്ച ശേഷം അജിത ബീഗത്തിന്‌ കൈമാറി. പിന്നീട്‌ തടങ്കലില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്‌ച്ചവെച്ചു. നേരത്തെ സിനിമ താരം ജഗതി ശ്രീകുമാര്‍ ഉല്‍പ്പെടെയുള്ളവരെ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെ വിട്ടിരുന്നു.
ജാമ്യത്തിലരിക്കെ ഒളിവില്‍ പോയ ഒന്നാംപ്രതി സുരേഷിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട്‌ ക്രൈബ്രാഞ്ച്‌ സംഘം ഹൈദരാബാദില്‍ വെച്ച്‌ പിടികൂടുകയായിരുന്നു.

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
vithura case; first accuse suresh convicted 24 year imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X